ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധിനീട്ടി. 2020 ജനുവരി 15 വരെയാണ് അധികൃതര്‍ സമയ പരിധിനീട്ടി നല്‍കിയിരിക്കുന്നത്.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ സമയ പരിധി നീട്ടിയിരിക്കുന്നത്. 75 ശതമാനത്തിലാധികം വാഹനങ്ങള്‍ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരത്തല്‍. നേരത്തെ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

എന്നാല്‍ തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പുമാത്രമാണ് ദേശീയപാത അതോറിറ്റി നല്‍കുന്നത്. ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ എര്‍പ്പെടുത്തിയെങ്കിലും ഇത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

അതിനൊപ്പം തന്നെ ഫാസ്ടാഗ് സ്റ്റിക്കറുകള്‍ റീഡ് ചെയ്യാത്തതും, റീചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വലിയതോതില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ഒരു മാസം കൂടി നീട്ടി നല്‍കിയിരിക്കുന്നത്.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

ദേശീയപാത അതോറിറ്റിയുടെ കീഴില്‍ രാജ്യത്തൊട്ടാകെ 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്. ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്. അതേസമയം ടാഗ് ഇല്ലാതെ ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ 90 ശതമാനം ടോള്‍ പ്ലാസകളും ഫാസ്ടാഗിലേക്ക് മാറാന്‍ സജ്ജമായിട്ടുണ്ട്.

Most Read: ബിഎസ് VI കരുത്തില്‍ ആക്ടിവ 6G അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

Most Read: ഇലക്ട്രിക്ക് കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ജീപ്പ്

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം.

Most Read: ഹയാബൂസയുടെ അവസാന ബി‌എസ്‌-IV പതിപ്പ് അവതരിപ്പിച്ച് സുസുക്കി

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ് ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

നേട്ടങ്ങള്‍

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിറുത്താതെ തന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും വലിയ നേട്ടമാണ്. ഓണ്‍ലൈന്‍ വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതുമില്ല.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

വേഗത്തില്‍ ടോള്‍ പ്ലാസ മറികടക്കാം

ഇലക്ട്രോണിക്ക് ടോള്‍ കലക്ഷന്‍ സംവിധാനമായ ഫാസ്റ്റ് ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുകയും നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാനാകും. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

പക്ഷേ പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗില്‍ ഇത് മൂന്ന് സെക്കന്‍ഡ് സമയമായി ചുരുങ്ങും. കടന്നുപോകുന്ന വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗ് ചിപ്പ് റേഡിയോ ഫ്രീക്കന്‍സി വഴി തിരിച്ചറിഞ്ഞ് അക്കൗണ്ടില്‍നിന്ന് ടോള്‍ തുക അടയ്ക്കുന്നതിനാല്‍ ഉപയോക്താവിനും ടോള്‍ പ്ലാസ അധികൃതര്‍ക്കും ജോലി കുറയുകയും ചെയ്യും.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

ഫാസ്ടാഗ് ലഭിക്കാന്‍

രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോള്‍ പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കി വാങ്ങാന്‍ സാധിക്കും. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

പ്രധാന ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അക്കൗണ്ട് തുറക്കുന്നതോടെ ഫാസ്ടാഗ് ഉപഭോക്താവിന് ലഭിക്കും. 100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.

ഫാസ്ടാഗ് നടപ്പാക്കുന്നത് ജനുവരി 15 മുതല്‍; അറിയേണ്ടതെല്ലാം

തെരഞ്ഞെടുത്ത അക്ഷയകേന്ദങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാക്ക് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതിയ നിയമം നിര്‍ബന്ധമാക്കിയതോടെ പുതിയ വാഹനങ്ങള്‍ എടുക്കുന്നവര്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
Government extends the deadline for mandatory FASTags to January 15. Read more in Malayalam.
Story first published: Saturday, December 14, 2019, 18:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X