പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

1991 വരെ ഇന്ത്യ ഒരു അടഞ്ഞ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്നതിനാൽ, ആ കാലങ്ങളിൽ റോഡുകളിൽ കണ്ട മിക്ക കാറുകളും തികച്ചും അടിസ്ഥാന സ്വഭാവമുള്ളവയായിരുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

നിങ്ങളുടെ മാതാപിതാക്കൾക്കോ ​​ബന്ധുക്കൾക്കോ ​​ഒരു മെർസിഡീസ് വാങ്ങാൻ പണമില്ലെങ്കിൽ, ഈ കാലയളവുകളിലുണ്ടായിരുന്ന കാറുകളുമായുള്ള നിങ്ങളുടെ അനുഭവം ഒരുപക്ഷേ കിരകിരാ ശബ്ദം പുറപ്പെടുവിക്കുന്ന ഡോറുകളും, ഹാർഡ് വൈൻ‌ഡിംഗ് വിൻഡോ ക്രാങ്കുകൾ, ഇടയ്ക്കിടെ പ്രവർത്തിക്കുന്ന കാസറ്റ് പ്ലെയറുകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെട്ടതായിരിക്കും. സുരക്ഷാ സവിശേഷതകൾ? എയർബാഗുകളോ ABS സംവിധാനങ്ങളോ അന്ന് കേട്ടുകേഴ്വി പോലും ഇല്ലാത്തതായിരുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

2000-കളിൽ ബഹുജന മാർക്കറ്റ് കാറുകളിൽ പവർ വിൻഡോകൾ, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ് എന്നിവ ഒരു ഓപ്ഷനായി അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ, കാര്യങ്ങൾക്ക് ഒരു പ്രധാന വഴിത്തിരിവായി.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

കഴിഞ്ഞ ദശകമാണ് ആഢംബര ബ്രാൻഡുകളിൽ നിന്ന് കൂടുതൽ താങ്ങാനാവുന്ന വാഹനങ്ങളിലേക്ക് നൂതന സവിശേഷതകൾ എത്തിക്കുന്നതിന് ഒരു നാഴികക്കല്ലായി മാറിയത്.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

അടുത്തിടെ വിപണിയിൽ എത്തിയ കിയ സെൽറ്റോസാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഈ വിഭാഗത്തിൽ നിലവിലില്ലാത്ത സവിശേഷതകളുടെ ഒരു വലിയ നിര തന്നെ അവതരിപ്പിച്ചത്. എയർ പ്യൂരിഫയർ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, മൾട്ടി-കളർ സൗണ്ട് മൂഡ് ലൈറ്റിംഗ്, ബോസ് ഓഡിയോ സിസ്റ്റം എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

കാലങ്ങൾ മുന്നോട്ട് പോകുന്തോറും, അടിസ്ഥാന സവിശേഷത ലിസ്റ്റ് പോലും കൂടുതൽ പരിഷ്കൃതമാവുകയാണ്. നമ്മൾ ചെറുപ്പത്തിൽ കണ്ടു ശീലിച്ചതും ഇനി വരും തലമുറ വാഹനങ്ങളിൽ നിന്ന് ക്രമേണ മറയുന്ന ചില ഫീച്ചറുകൾ എന്തെല്ലാം എന്ന് ഒന്ന് നോക്കാം.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

കാർ കീകൾ

എപ്പോഴെങ്കിലും നിങ്ങൾക്ക് കാറിനുള്ളിൽ കീ ഇട്ട് ലോക്ക് ആവുകയോ അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നിങ്ങളുടെ കീകൾ മറന്നു പോയതുമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഫിസിക്കൽ കീയുടെ പ്രാധാന്യം ക്രമേണ നഷ്‌ടപ്പെടുകയാണ് അതിനാൽ ഈ പ്രശ്‌നങ്ങളെല്ലാം ഉടൻ തന്നെ പഴയ കാര്യമായി മാറിയേക്കാം.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

NFC (നിയർ ഫീൽഡ് കമ്മയുണിക്കേഷൻ), ബ്ലൂടൂത്ത് സാങ്കേതികവിദ്യ എന്നിവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോൺ അധിഷ്‌ഠിത ഡിജിറ്റൽ കീയുടെ ഓപ്ഷൻ പുതുതലമുറ ഹ്യുണ്ടായി എലാൻട്രയിൽ അവതരിപ്പിച്ചിരിക്കുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

കണക്റ്റഡ് കാറുകൾ‌ ഇപ്പോൾ‌ ഒരു സ്മാർട്ട്‌ഫോണിലൂടെയോ അല്ലെങ്കിൽ‌ ഒരു സ്മാർട്ട് വാച്ചിൽ‌ നിന്നോ പോലും വിദൂരമായി ലോക്ക് / അൺ‌ലോക്ക് ചെയ്യാൻ‌ അനുവദിക്കുന്നു, ഒരു ഫിസിക്കൽ‌ കീ ഉപയോഗശൂന്യമായ ആക്സസറിയായി മാറുകയാണിപ്പോൾ.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

റൂഫ് ആന്റിന

പോയിന്റ് വിപ്പ് ആന്റിനകൾ ഒരു കാറിന്റെ ബാഹ്യരൂപഭാവത്തിന് ഒരു ഗുണവുമില്ലെന്നും അതിനാൽ അവയെ മാറ്റിസ്ഥാപിക്കുന്നതിന് മെച്ചപ്പെട്ട ലുക്കുള്ള ഷാർക്ക് ഫിൻ ആന്റിനകൾ പല നിർമ്മാതാക്കളും അവതരിപ്പിച്ചു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഈ മാറ്റം നാം എല്ലാവരും തന്നെ അംഗീകരിച്ചവയുമാണ്. എന്നാൽ വരും കാലത്ത് റൂഫിലെ ഷാർക്ക് ഫിൻ അന്റിനകളും ഇല്ലാതെയാകും. ഇവയ്ക്കു പകരമായി വിൻഡ്‌ഷീൽഡിൽ ഒട്ടിച്ചിരിക്കുന്ന ഒരു യൂണിറ്റാവും ഭാവിയിൽ വരുന്നത്.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഗിയർ ലിവർ

നിങ്ങൾ ഒരു പെട്രോൾ ഹെഡ് ആണെങ്കിൽ, മാനുവലായി ഗിയറുകൾ മാറുമ്പോഴും, ഗിയർ അനുപാദത്തിന് കൃത്ത്യമായി അക്സിലറേറ്റ് ചെയ്യുന്നതും എല്ലാം മറക്കാനാവാത്ത ഒരു അനുഭവമാണ്. എന്നാൽ ഇന്ന് കാറുകൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം കൂടുതൽ ഓട്ടോമാറ്റിക്സ് പതിപ്പുകൾ ഉത്പാദിപ്പിക്കുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

മാനുവൽ ഗിയർ ലിവറുകളെ അനുസ്മരിപ്പിക്കുന്ന ഒരു സ്റ്റിക്ക് ഷിഫ്റ്റർ മാത്രമാണ് ഇന്ന് ഓട്ടോമാറ്റിക്ക് കാറുകളിൽ അവശേഷിക്കുന്നത്. ഇവയുടെ ഒരേയൊരു ജോലി മോഡുകൾ മാറ്റുക എന്നതാണ്. മാത്രമല്ല, ചില നിർമ്മാതാക്കൾ റിക്കറി ഡയൽ അല്ലെങ്കിൽ ലളിതമായ ബട്ടണുകൾ ഉപയോഗിച്ച് ഈ സ്റ്റിക്കുകൾ മാറ്റിസ്ഥാപിച്ചിട്ടുമുണ്ട്.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

കൂടാതെ മലിനീകരണം കുറയ്ക്കുന്നതിനായി രാജ്യങ്ങളെല്ലാം വൈദ്യുത ഭാവിയിലേക്കാണ് നീങ്ങുന്നത്. ഇവികൾക്ക് ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളാണ് അഭികാമ്യം, അതിനാൽ പരമ്പരാഗത ഗിയർ ലിവറുകൾ സ്ഥിരമായി നശിക്കും.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഫിസിക്കൽ ബട്ടണുകൾ

വർഷങ്ങൾ കഴിയുന്തോറും, കൂടുതൽ നിർമ്മാതാക്കൾ വാഹനങ്ങളുടെ ഡാഷ്‌ബോർഡ് ഘടനയിൽ ഫിസിക്കൽ ബട്ടണുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്ന ഒരു സമീപനം സ്വീകരിക്കുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ടച്ച് സെൻ‌സിറ്റീവ് ആയ സോഫ്റ്റ് ബട്ടണുകൾ‌ അല്ലെങ്കിൽ‌ ഇന്റരാക്ടീവ് സ്‌ക്രീനുകളുമാണ് ഇപ്പോൾ‌ ഉപയോഗിക്കുന്നത്. എം‌ജി ഹെക്ടറിന്റെ 10.40 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എയർ കണ്ടീഷനിംഗ്, സൺറൂഫ്, സംഗീതം, വാട്ട്നോട്ട് എന്നിവ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഹാൻഡ്‌ബ്രേക്ക്

വാഹനം പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് ലിവർ ചെറുതായി ഉയർത്തുന്നതും പിന്നീട് വാഹനം എടുക്കാൻ നേരത്ത് അത് താഴേക്ക് മാറ്റുന്നതും മിക്ക കാർ ഉടമകളുടെയും ദൈനംദിന പ്രവർത്തികളിൽ ഒന്നാണ്. എന്നാൽ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളുടെ വരവോടെ അതെല്ലാം പഴയകാലത്തെ ഒരു ഓർമ്മയായിരിക്കും.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഈ സംവിധാനം വഴി ഓരോ ബ്രേക്ക് കാലിപ്പറിലെയും മോട്ടോറുകൾ വഴി ബ്രേക്ക് പാഢുകൾ ഡിസ്കുകളിലേക്ക് ലോക്ക് ചെയ്യുന്നു. ഇവ ഓട്ടോമാറ്റിക്കായി എൻഗേജ് ചെയ്യുകയും വിഛേദിക്കുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ പാർക്കിംഗ് ആയാസരഹിതമാക്കുന്നു. കൂടാതെ ക്യാബിനുള്ളിൽഹാൻഡ് ബ്രേ ലിവർ ഉപയോഗിക്കുന്ന സ്ഥലവും ലാഭിക്കാം.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഡ്രം ബ്രേക്കുകൾ

ഇന്ത്യയിൽ വിൽക്കുന്ന മിക്കവാറും എല്ലാ കാറുകളിലും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, അവരിൽ ഭൂരിഭാഗവും ഇപ്പോഴും പിൻഭാഗത്ത് ഡ്രം യൂണിറ്റുകൾ ഉപയോഗിക്കുന്നു.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

മഹീന്ദ്ര XUV300 പോലുള്ള നിരവധി മാസ് മാർക്കറ്റ് കാറുകളിൽ നാല് ഡിസ്ക് ബ്രേക്കുകൾ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ നൽകാൻ തുടങ്ങി. താമസിയാതെ ഡ്രം ബ്രേക്കുകൾ നാമാവശേഷം ആയേക്കാം.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഓഡിയോ സിസ്റ്റം

ആദ്യ കാലങ്ങളിൽ മുൻ നിര വാഹനങ്ങളിൽ വന്നിരുന്നത് 2-DIN ഓഡിയോ സിസ്റ്റമായിരുന്നു. പിന്നീട് അത് എൻട്രി ലെവൽ ഹാച്ച്ബാക്കുകളുടെ ഏറ്റവും ഉയർന്ന പതിപ്പുകളിൽ എത്തി തുടങ്ങി.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

എന്നാൽ റെനോ ക്വിഡ്, മാരുതി സുസുക്കി എസ്-പ്രസ്സോ പോലെയുള്ള വാഹനങ്ങളുടെ ഉയർന്ന പതിപ്പുകളിൽ ഇപ്പോൾ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് സജ്ജീകരണമാണ് ലഭിക്കുന്നത്. ചില ഇൻ‌ഫോടൈൻ‌മെൻറ് യൂണിറ്റുകൾ‌ ഇതിനകം തന്നെ OTA (ഓവർ‌-ദി-എയർ) അപ്‌ഡേറ്റുകൾ‌ സ്വീകരിക്കുന്നതിന് പ്രാപ്‌തരാണ്.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

അനലോഗ് ഡയലുകൾ‌ വളരെക്കാലമായി മോട്ടോർ‌റിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ അവ ഇപ്പോൾ‌ എൽ‌ഇഡി ഡോട്ട് മാട്രിക്സ് ഡിസ്പ്ലേകൾ‌ക്കോ അല്ലെങ്കിൽ‌ പൂർണ്ണമായും ഡിജിറ്റൽ ഇൻ‌സ്ട്രുമെൻറ് ക്ലസ്റ്ററുകൾ‌ക്കോ വഴിമാറുകയാണ്.

പിൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്ക് എത്തുമ്പോൾ കാറുകളിൽ നിന്ന് മാഞ്ഞു തുടങ്ങുന്ന ചില ഫീച്ചറുകൾ

ഇവ കൂടുതൽ കൃത്യവും പുരാതന ഡയലുകളേക്കാൾ വളരെയധികം മെച്ചപ്പെട്ടവയുമാണ്, മാത്രമല്ല ഡ്രൈവ് റിപ്പോർട്ടും കാറിന്റെ സ്ഥിതികളും റിലേ ചെയ്യുന്നതിന് ഇഴ കൂടുതൽ മികവുള്ളവയാണ്. നിലവിൽ വിപണിയിൽ എത്തുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുള്ള ഏറ്റവും താങ്ങാനാവുന്ന കാറാണ് റെനോ ക്വിഡ്.

Most Read Articles

Malayalam
English summary
Features you will miss in new gen cars. Read in Malayalam.
Story first published: Sunday, March 22, 2020, 1:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X