Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ നിരത്തുകളിൽ എപ്പോഴും ഒരു അപൂർവമായ കാഴ്ച്ചയാണ്. കണ്ണിൽപെട്ടാൽ നമ്മളിൽ പലരും ആ മോഡലിനെ ഒന്നറിയാതെ നോക്കിനിന്നു പോവുന്ന കാഴ്ച്ചയാണത്. പരമാവധി പെർഫോമൻസ് നൽകുന്ന രീതിയിലാണ് കമ്പനികൾ ഇവയെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

മികച്ച എയറോഡൈനാമിക്‌സും പവറും വാഗ്ദാനം ചെയ്യുന്നതിനായി സാധാരണ കാറുകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഘടകങ്ങളാണ് സ്പോർട്‌സ് കാറുകൾ ഉപയോഗിക്കുന്നത്. ഇത്തരം കാറുകൾ സ്വന്തമാക്കുക എന്നതും പലരുടെയും ചിരകാല സ്വപ്‌നവുമാണ്. പ്രായോഗിക ദൈനംദിന മോഡലുകളല്ല ഇവയെങ്കിലും സ്പോർട്‌സ് കാറുകൾക്ക് എപ്പോഴും വലിയ ആരാധകവൃന്ദമുണ്ട്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ഇത്തരം മോഡലുകളുടെ മെയിന്റനെൻസിനു തന്നെ നമ്മുടെ നിരത്തുകളിലെ എൻട്രി ലെവൽ കാറുകളുടെ വിലയോളം വരുമെന്നതാണ് മറ്റൊരു കൗതുകകരമായ വസ്‌തുത. സ്പോർട്‌സ് കാറുകൾക്ക് പേരുകേട്ട കമ്പനികളെല്ലാം ഇറ്റാലിയൻ, ജാപ്പനീസ്, അമേരിക്കൻ തുടങ്ങീ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ഇന്ത്യയിലും ഇത്തരം സ്പോർട്ടിയർ കാറുകൾ ലഭ്യമാണെങ്കിലും ഇവയൊന്നും നിരത്തുകളിൽ അപൂർവമായെ കാണാൻ സാധിക്കൂ. എങ്കിലും ടൂ സീറ്റർ സ്‌പോർട്‌സ് കാറുകളെ ഇഷ്‌ടപ്പെടുന്നവർക്കായി ഇന്ത്യയിൽ ലഭ്യമായ മികച്ച മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ഫെറാറി 812

സ്പോർട്‌സ് കാറുകൾ എന്നു കേൾക്കുമ്പോഴേ ആദ്യം തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ഫെറാറിയുടേത്. അതിനാൽ തന്നെ ഈ ഇറ്റാലിയൻ ബ്രാൻഡിന്റെ പേരുപറയാതെ ഈ പട്ടിക പൂർത്തിയാക്കാനാവില്ല. അവിടെയാണ് ഫെറാറി 812 മോഡലിന്റെ പ്രസക്തിയും. ഇറ്റാലിയൻ കാർ നിർമാതാക്കൾ നിലവിൽ വിൽക്കുന്ന ഒരേയൊരു നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിൻ കാറാണിത്. മാത്രമല്ല കഴിയുന്നത്ര വേഗത കൈവരിക്കാൻ നിരവധി നൂതന എയറോഡൈനാമിക് സവിശേഷതകളും സ്പോർട്‌സ് കാറിൽ ഉൾക്കൊള്ളുന്നുമുണ്ട്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

വായുപ്രവാഹം നിയന്ത്രിക്കാൻ ബോഡിയിൽ ചാനലുകളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രാഗ് കഴിയുന്നത്ര കുറയ്ക്കാൻ കാർ സജീവവും നിഷ്ക്രിയവുമായ നിരവധി എയറോഡൈനാമിക്സ് ഉപയോഗിക്കുകയും ചെയ്യുന്നു. 812 ഒരു കൂപ്പെ, ഹാർഡ് ടോപ്പ് കൺവെർട്ടിബിൾ (GTS) ആയും, കൂടുതൽ ട്രാക്ക് ഫോക്കസ് ചെയ്ത ഒരു കോംപറ്റിസിയോൺ വേരിയന്റിലും ഇന്ത്യയിൽ ലഭ്യമാണ്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സിന്റെ സഹായത്തോടെ 789 bhp കരുത്തിൽ 712 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് മൗണ്ടഡ് 6,496 സിസി നാച്ചുറലി ആസ്പിരേറ്റഡ് V12 ആണ് ഫെറാറി 812 സ്പോർട്‌സ് കാറിന്റെ ഹൃദയം. കോംപറ്റിസിയോണിലും ഇതേ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എന്നാൽ 819 bhp പവർ വികസിപ്പിക്കുന്നതിനായി റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നു മാത്രം.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

എന്നാൽ 819 bhp പവർ വികസിപ്പിക്കുന്നതിനായി റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നു മാത്രം. ഫെറാറി 812 കാറിന് 2.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 340 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ലംബോർഗിനി അവന്റഡോർ LP780-4 അൾട്ടിമേ

സ്പോർട്‌സ് കാറുകളുടെ പട്ടികയിൽ ഫെറാറിയുടെ സ്ഥാനം എന്താണോ അതുപോലെ തന്നെ മുഖ്യമാണ് ലംബോർഗിനിയുടെ പ്രസക്തിയും. വലിയ പാരമ്പര്യത്തിലെ മുഖ്യ ശത്രുക്കൾ തന്നെയാണ് ഇരുവരും. ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലാണ് ലംബോർഗിനി അവന്റഡോർ LP780-4 അൾട്ടിമേ.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

എന്നാൽ കാറിന്റെ വെറും 600 യൂണിറ്റുകൾ മാത്രമാണ് ലംബോർഗിനി നിർമിക്കുന്നത്. അതിലൊന്ന് ഇന്ത്യയിലേക്കും എത്തിയിട്ടുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ 770 bhp പവറിൽ 720 Nm torque ഉത്പാദിപ്പിക്കുന്ന 6,498 സിസി V12 എഞ്ചിനാണ് അവന്റഡോർ LP780-4 അൾട്ടിമേയുടെ ഹൃദയം.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

208 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ പരമാവധി 355 കിലോമീറ്റർ വേഗത കൈവരിക്കാനും സഹായിക്കുന്ന ഓൾ-വീൽ ഡ്രൈവ് സംവിധാനമാണ് അൾട്ടിമേറ്റിന് ലഭിക്കുന്നത്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

പോർഷ 911 ടർബോ S

ലംബോർഗിനി പോലെ തന്നെ സ്പോർട്‌സ് കാർ സെഗ്മെന്റിൽ ഫെറാറിയുടെ ഏറ്റവും വലിയ എതിരാളിയാണ് പോർഷ. ആയതിനാൽ ഈ നിരിയിലെ 911 ടർബോ S മോഡലിന്റെ സാന്നധ്യവും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഫെറാറി 812, അവന്റഡോർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി 641 bhp കരുത്തിൽ 800 Nm torque ഉത്പാദിപ്പിക്കാൻ രണ്ട് ടർബോചാർജറുകൾ ഉപയോഗിക്കുന്ന 3745 സിസി, ആറ് സിലിണ്ടർ എഞ്ചിനാണ് പോർഷയ്ക്ക് തുടിപ്പേകുന്നത്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

8-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഗിയർബോക്‌സുള്ള ഒരു റിയർവീൽ ഡ്രൈവ് കാറാണ് പോർഷ 911 ടർബോ S. വെറും 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ പരമാവധി 330 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാനും 911 ടർബോ S മോഡലിന് കഴിയും.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ഫെറാറി, ലംബോർഗിനി എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സമാനമായ പെർഫോമൻസ് കൈവരിക്കുന്നതിന് സിലിണ്ടറുകളുടെ പകുതി എണ്ണം മാത്രമാണ് ഉപയോഗിക്കുന്നത്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

മക്ലാരൻ 720S

ഇറ്റാലിയൻ, ജർമൻ വമ്പൻമാർക്കിടയിൽ വേറിട്ടു നിൽക്കുന്ന ബ്രിട്ടീഷ് സ്പോർട്‌സ് കാർ നിർമാതാക്കളാണ് മക്ലാരൻ. ബ്രാൻഡിന്റെ ഏറ്റവും പ്രശസ്തമായ ടൂ സീറ്റർ മോഡലായ 720S നമ്മുടെ ഇന്ത്യയിലും ലഭ്യമാണ്. ആധുനിക എയറോഡൈനാമിക് ഡിസൈൻ, ബട്ടർഫ്‌ളൈ ഡോറുകൾ, എക്സോട്ടിക് മെറ്റീരിയലുകൾകൊണ്ടു നിർമിച്ച ഷാസി, ബോഡി, മിഡ്-മൗണ്ടഡ് എഞ്ചിൻ, റേസിംഗ് പാരമ്പര്യം, അൽകന്റാര ഇന്റീരിയർ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും സവിശേഷതകളും ഈ കാറിലുണ്ട്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

710 bhp കരുത്തും 770 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3,994 സിസി ട്വിൻ-ടർബോ V8 എഞ്ചിനാണ് മക്ലാരൻ 720S സ്പോർട്‌സ് കാറിന് തുടിപ്പേകുന്നത്. 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഗിയർബോക്‌സ് ഉപയോഗിക്കുന്ന മോഡൽ ഒരു റിയർ വീൽ ഡ്രൈവ് കാറാണ്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

2.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ പരമാവധി 341 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും മക്ലാരനാവും. പ്രോ ആക്റ്റീവ് ഷാസിസ് കൺട്രോൾ II ആക്റ്റീവ് സസ്പെൻഷൻ സിസ്റ്റമാണ് മക്ലാരൻ 720S ഉപയോഗിക്കുന്നത്.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ആസ്റ്റൺ മാർട്ടിൻ DBS

മികച്ച 5 പെർഫോമൻസ് ടു സീറ്റർ സ്‌പോർട്‌സ് കാറുകളുടെ പട്ടികയിൽ ഇടംപിടിക്കുന്നത് മറ്റൊരു ബ്രിട്ടീഷ് മോഡലാണ് ആസ്റ്റൺ മാർട്ടിൻ DBS. മുൻവശത്ത് എഞ്ചിനും പിന്നിൽ ഗിയർബോക്‌സും സഹിതം മികച്ച ഭാരവിതരണം നൽകിക്കൊണ്ട് V12 എഞ്ചിനൊപ്പം ലഭ്യമാകുന്ന ഒരു ഗ്രാൻഡ് ടൂററാണ് ആസ്റ്റൺ മാർട്ടിൻ DBS.

Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

വാഹനത്തിലെ 5.2 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ 715 bhp കരുത്തിൽ 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 3.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന DBS മോഡലിന്റെ പരമാവധി വേഗത 340 കിലോമീറ്ററാണ്.

Most Read Articles

Malayalam
English summary
Ferrari 812 to aston martin dbs the best two seater sports cars in india right now
Story first published: Friday, June 17, 2022, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X