Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

വളരെ പ്രതീക്ഷയോടെ ഹണ്ടര്‍ 350 എന്നൊരു മോഡലിനെ അവതിരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. പുതുതായി പുറത്തിറക്കിയ ഹണ്ടര്‍ 350 ആണ് കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓഫര്‍ എന്ന് വേണം പറയാന്‍.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

അതുകൊണ്ട് തന്നെയാണ് കമ്പനി കാര്യമായ പ്രതീക്ഷകള്‍ ഈ മോഡലില്‍ വെച്ചിരിക്കുന്നതും. 1.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ അവതരിപ്പിച്ചരിക്കുന്നത്. പുതിയ റെട്രോ മോട്ടോര്‍സൈക്കിള്‍ ടിവിഎസ് റോണിനുമായിട്ടാണ് പ്രധാനമായും മത്സരിക്കുന്നത്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

അതേസമയം നേരിട്ടല്ലെങ്കിലും ഹോണ്ട CB 350 RS, പുതിയ യെസ്ഡി സ്‌ക്രാംബ്ലര്‍ എന്നിവയുമായും പുതിയ ഹണ്ടര്‍ 350 മത്സരിക്കുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 റെട്രോയും യെസ്ഡി സ്‌ക്രാംബ്ലറും, ഡിസൈന്‍, അളവുകള്‍, ഫീച്ചറുകള്‍, സവിശേഷതകള്‍, എഞ്ചിന്‍ സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. കാരണം അവ രണ്ടും പൊതുവായ ചില ഘടകങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 vs യെസ്ഡി സ്‌ക്രാംബ്ലര്‍ - വില

1.49 ലക്ഷം രൂപയാണ് റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്‌ഷോറൂം വില വരുന്നത്. ഹണ്ടര്‍ 350 മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇതില്‍ രണ്ടാമത്തെ വേരിയന്റായ മെട്രോയ്ക്ക് 1.63 ലക്ഷം രൂപയും ടോപ്പ്-എന്‍ഡ് വേരിയന്റായ മെട്രോ റിബെല്‍ സിരീസിന് 1.68 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

അതേസമയം, യെസ്ഡി സ്‌ക്രാംബ്ലറിന് 2.07 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നു. കൂടാതെ നിറത്തിന്റെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ച് 2.13 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 vs യെസ്ഡ് സ്‌ക്രാംബ്ലര്‍ - ഡിസൈനും അളവുകളും

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 റെട്രോ വേരിയന്റിന്റെ സവിശേഷത, സിംഗിള്‍-പീസ് സീറ്റ്, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ്, കറുപ്പ് നിറത്തില്‍ ഫിനിഷ് ചെയ്തിരിക്കുന്ന ഓള്‍-ബ്ലാക്ക് ഡിസൈന്‍, സിംഗിള്‍ റൗണ്ട് ഹെഡ്‌ലൈറ്റ് എന്നിവയാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

യെസ്ഡി സ്‌ക്രാംബ്ലറിന് സമാനമായ ടാങ്കും സൈഡ് ബോക്സ് ഡിസൈനും ഉണ്ട്, എന്നിരുന്നാലും, ഡ്യുവല്‍ എക്സ്ഹോസ്റ്റുകളുള്ള ഉയര്‍ന്ന മൗണ്ടഡ് ഫ്രണ്ട് ഫെന്‍ഡര്‍ ലഭിക്കുന്നു എന്നത് മറ്റൊരു ഡിസൈന്‍ ഹൈലൈറ്റാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

അളവുകള്‍ പരിശോധിച്ചാല്‍ ഹണ്ടറിന് 800 mm സീറ്റ് ഹൈറ്റ് ലഭിക്കുമ്പോള്‍ സ്‌ക്രാംബ്ലറിനും ഇതേ സീറ്റ് ഹൈറ്റാണ് ലഭിക്കുന്നത്. ഹണ്ടറിന് 1,370 mm വീല്‍ബേസ് ലഭിക്കുമ്പോള്‍ സ്‌ക്രാംബ്ലറിന് 1,403 mm ആണ് വീല്‍ബേസ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

181 kg വെയിറ്റാണ് ഹണ്ടര്‍ 350-ക്കെങ്കില്‍ 182 kg ആണ് സ്‌ക്രാംബ്ലറിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് സ്‌ക്രാംബ്ലറിനാണ് കൂടുതല്‍. 200 mm ഗ്രൗണ്ട് ക്ലിയറന്‍സ് സ്‌ക്രാംബ്ലറിന് ലഭിക്കുമ്പോള്‍ 150.5 mm ആണ് ഹണ്ടര്‍ 350-യുടേത്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി ഹണ്ടറിന് 13 ലിറ്ററും സ്‌ക്രാംബ്ലറിന് 12.5 ലിറ്ററുമാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

രണ്ടിനും ഇടയില്‍, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന് ചെറിയ വീല്‍ബേസ് ഉണ്ട്, ഇത് ഷാര്‍പ്പായിട്ടുള്ള ഹാന്‍ഡിലിംഗിലേക്ക് വിവര്‍ത്തനം ചെയ്യുന്നു, അതേസമയം യെസ്ഡി സ്‌ക്രാംബ്ലറിന് മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. എന്നിരുന്നാലും, രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും മൊത്തത്തിലുള്ള ഭാരം, സാഡില്‍ ഉയരം, ഇന്ധന ശേഷി എന്നിവ സമാനമാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 vs യെസ്ഡി സ്‌ക്രാംബ്ലര്‍ - ഫീച്ചറുകളും സവിശേഷതകളും

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിന് 17 ഇഞ്ച് വീലുകള്‍, ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്ക്, ഡ്യുവല്‍ റിയര്‍ ഷോക്കുകള്‍, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് ഉള്ള ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ലഭിക്കുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നിരുന്നാലും, രണ്ടാമത്തേത് മെട്രോ വേരിയന്റിനാണ്, കാരണം റെട്രോ വേരിയന്റിന് 17 ഇഞ്ച് സ്പോക്ക് വീലുകള്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ ഡ്രം ബ്രേക്ക്, സിംഗിള്‍-ചാനല്‍ എബിഎസ്, ട്യൂബ്-ടൈപ്പ് വീലുകള്‍, ചുറ്റും ഹാലൊജന്‍ ലൈറ്റിംഗ് എന്നിവ ലഭിക്കുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

യെസ്ഡി സ്‌ക്രാംബ്ലറിന് സമാനമായ സജ്ജീകരണം ലഭിക്കുന്നു, ഇതിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, പിന്നില്‍ ഡ്യുവല്‍ ഷോക്കുകള്‍, 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വീലുകള്‍, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, മൂന്ന് മോഡുകളുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ്, പൂര്‍ണ്ണമായി- ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ഹെഡ്‌ലൈറ്റും സ്‌ക്രാംബ്ലറിന്റെയും സവിശേഷതയാണ്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഫീച്ചറുകളും സവിശേഷതകളും കണക്കിലെടുത്ത് ഇവ രണ്ടും താരതമ്യം ചെയ്യുമ്പോള്‍, യെസ്ഡി സ്‌ക്രാംബ്ലര്‍ കൂടുതല്‍ സജ്ജീകരിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 vs യെസ്ഡി സ്‌ക്രാംബ്ലര്‍ - എഞ്ചിന്‍ സവിശേഷതകളും ഗിയര്‍ബോക്‌സും

രണ്ട് മോട്ടോര്‍സൈക്കിളുകളും എഞ്ചിന്‍, ഗിയര്‍ബോക്‌സ് വകുപ്പുകളില്‍ ഏറ്റവും വ്യത്യസ്തമാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-ന് 350 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ലഭിക്കുന്നത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിന്‍ 20 bhp കരുത്തും 27 Nm ടോര്‍ക്കും നല്‍കുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

6 സ്പീഡ് ഗിയര്‍ബോക്സിന്റെ സഹായത്തോടെ 28 bhp കരുത്തും 28 Nm ടോര്‍ക്കും ശേഷിയുള്ള 334 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യെസ്ഡി സ്‌ക്രാംബ്ലറിന് ലഭിക്കുന്നത്. രണ്ടില്‍, യെസ്ഡി കൂടുതല്‍ ശക്തമാണ്, നേരിയ തോതില്‍ മികച്ച ടോര്‍ക്ക് വാഗ്ദാനം ചെയ്യുന്നു, ഒരു ഗിയര്‍ കൂടി വാഗ്ദാനം ചെയ്യുന്നു, മികച്ച കൂളിംഗും നല്‍കുന്നു.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇവയില്‍ ഏത് തെരഞ്ഞെടുക്കും?

കടലാസില്‍, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350-നെ അപേക്ഷിച്ച്, പ്രത്യേകിച്ച് റെട്രോ പതിപ്പിനെ അപേക്ഷിച്ച് യെസ്ഡി സ്‌ക്രാംബ്ലര്‍ മികച്ചതാണ്. എന്നിരുന്നാലും, റോയല്‍ എന്‍ഫീല്‍ഡിന് യെസ്ഡിയെക്കാള്‍ ഏകദേശം 60,000 രൂപ വിലക്കുറവുണ്ട്.

Yezdi Scrambler vs Royal Enfield Hunter 350; പ്രധാന വ്യത്യാസങ്ങള്‍ ഇങ്ങനെ

വിലയാണ് പ്രശ്നമെങ്കില്‍, ഹണ്ടറാണ് മികച്ച ചോയ്സ്, എന്നിരുന്നാലും, നിങ്ങളുടെ ബജറ്റ് നീട്ടാന്‍ കഴിയുമെങ്കില്‍, യെസ്ഡി സ്‌ക്രാംബ്ലറും മികച്ച ഓപ്ഷനാണ്.

Most Read Articles

Malayalam
English summary
Find here royal enfield hunter 350 vs yezdi scrambler comparison and details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X