കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

പലപ്പോഴും നിര്‍മ്മാതാക്കള്‍ വിപണിയില്‍ മികച്ച കാറുകള്‍ എത്തിക്കുന്നുണ്ടെങ്കിലും, കരുത്തില്ലാത്ത എഞ്ചിന്‍ മൂലം അവ വിപണിയില്‍ പിന്നോട്ട് പോവുകയും ചെയ്യുന്നു. ഒരു കാറിന്റെ പവര്‍ ഔട്ട്പുട്ട് ഡ്രൈവറുടെ ഡ്രൈവിംഗ് അനുഭവത്തെയും വാഹനത്തിന്റെ ശേഷിയെയും നിര്‍വചിക്കുന്നു.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഇന്ത്യയിലെ ചില കാറുകള്‍ക്ക് എഞ്ചിന്‍ കരുത്ത് കുറവായതിന്റെ ഒരു കാരണം ഇന്ത്യന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിനുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നു എന്നതാണ്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഇതിന്റെ ഫലമായി ഭൂരിഭാഗം കാര്‍ നിര്‍മ്മാതാക്കളും വലിയ തോതിലുള്ള ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിന്‍ പവര്‍ കാറുകളും കുറച്ച് കാറുകളും തെരഞ്ഞെടുക്കുന്നു. കരുത്തും ശക്തിയും ഇല്ലാത്ത എഞ്ചിനുകള്‍ കാരണം വിപണിയില്‍ പിന്നോട്ട് പോയ കുറച്ച് നല്ല കാറുകള്‍ ഇതാ.

MOST READ: ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ടാറ്റ ആള്‍ട്രോസ്

സമീപകാലത്ത് അവതരിപ്പിച്ച ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് ടാറ്റ ആള്‍ട്രോസ്. സ്‌റ്റൈലിഷ്, ആധുനിക സവിശേഷതകൾ, നന്നായി സജ്ജീകരിച്ചിരിക്കുന്ന വിശാലമായ ക്യാബിൻ എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

സുരക്ഷയുടെ കാര്യത്തിലും വാഹനം കേമന്‍ തന്നെയെന്ന് വേണം പറയാന്‍. എന്നിരുന്നാലും, 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ വാഹനത്തിന്റെ വില്‍പ്പനയെ പിന്നോട്ട് വലിക്കുന്നു.

MOST READ: ടാറ്റയില്‍ നിന്നുള്ള പടിയിറക്കം മഹീന്ദ്രയിലേക്കെന്ന് സൂചന; സ്ഥിരീക്കരിക്കാതെ പ്രതാപ് ബോസ്

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

കാറിന്റെ മൊത്തത്തിലുള്ള വലുപ്പവും രൂപവും കണക്കിലെടുത്ത് പവര്‍ ഔട്ട്പുട്ടും പ്രകടനവും കണക്കിലെടുക്കുമ്പോള്‍ പെട്രോള്‍ മോട്ടോര്‍ ദുര്‍ബലവുമാണ്. 86 bhp കരുത്തും 113 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

റെനോ ട്രൈബര്‍

ക്വിഡിനൊപ്പം റെനോയുടെ വിജയത്തിന് സാക്ഷ്യം വഹിച്ച മോഡലാണ് ട്രൈബര്‍. ഇന്ത്യന്‍ വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചെറുതും എന്നാല്‍ സവിശേഷത നിറഞ്ഞതുമായ കോംപാക്ട് സ്‌റ്റൈലിഷ് വാഹനങ്ങളെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചു.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

നല്ല സവിശേഷതകള്‍, സൗകര്യപ്രദമായ സീറ്റിംഗ് ഓപ്ഷനുകള്‍, പ്രായോഗികവും കാര്യക്ഷമവുമായ ഈസി-ആര്‍ എഎംടി ട്രാന്‍സ്മിഷന്‍ തുടങ്ങിയവയെ താങ്ങാവുന്ന വിലയ്ക്ക് 7 സീറ്റര്‍ എംപിവി സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിലൂടെ നിരവധി ഹൃദയങ്ങള്‍ നേടിയ മോഡലാണ് ട്രൈബര്‍ എംപിവി.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

എന്നിരുന്നാലും, ക്വിഡ് ഹാച്ച്ബാക്കിന്റെ പ്രവര്‍ത്തിക്കുന്ന അതേ 1.0 ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് ട്രൈബറിനോട് നീതി പുലര്‍ത്തിയില്ലെന്ന് വേണം പറയാന്‍. ട്രൈബറിന്റെ 1.0 ലിറ്റര്‍ BR10 ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ചെറുതായി ട്യൂണ്‍ ചെയ്ത വേരിയന്റായി 72 bhp പവറും 96 Nm torque ഉം ആണ് പുറത്തെടുക്കുന്നത്. അത്തരമൊരു വലിയ എംപിവിക്ക് ഈ എഞ്ചിന്‍ നല്‍കിയതും വില്‍പ്പനയെ ഒരുപരിധി വരെ പിന്നോട്ട് വലിച്ചുവെന്ന് വേണം പറയാന്‍.

MOST READ: ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ടാറ്റ ടിയാഗോ, ടിഗോര്‍

ടാറ്റ ടിയാഗോ ഹാച്ച്ബാക്കും ടിഗോര്‍ കോംപാക്ട് സെഡാനും വിപണിയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

സ്‌റ്റൈലിഷ് ഡിസൈന്‍, ആധുനിക സവിശേഷതകള്‍, വിശാലമായ ക്യാബിന്‍, ബില്‍റ്റ് ക്വാളിറ്റി, സുരക്ഷ, വില നിര്‍ണ്ണയം എന്നിവ ഉള്‍പ്പെടുന്ന മൊത്തത്തിലുള്ള പ്രായോഗികത ഉപയോഗിച്ച് ഈ രണ്ട് കാറുകളും മികച്ചതെന്ന് വേണം പറയാന്‍.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

എന്നിരുന്നാലും, രണ്ട് കാറുകളും ഒരേ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്, അത് ആള്‍ട്രോസിനെയും ശക്തിപ്പെടുത്തുന്നു. രണ്ട് കാറുകള്‍ക്കും തങ്ങളുടെ സെഗ്മെന്റ് എതിരാളികളെക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടെങ്കിലും, രണ്ട് മോഡലുകള്‍ക്കും പവര്‍ ഒട്ട്പുട്ടും പ്രകടനവും കുറവാണ്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

കാരണം ഒരേ സെഗ്മെന്റുകളിലെ മുഖ്യഎതിരാളികളായ മാരുതി സുസുക്കി, ഹ്യുണ്ടായി എന്നിവര്‍ മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന പവര്‍ട്രെയിനുകളുമായാണ് വരുന്നത്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഫോര്‍ഡ് എന്‍ഡവര്‍

ഈ കാറുകളുടെ പട്ടികയിലെ ഏറ്റവും വലിയ നിരാശയാണ് ഫോര്‍ഡ് എന്‍ഡവര്‍. ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള ജനപ്രിയ എതിരാളികളുള്ള വലിയ എസ്‌യുവിയുടെ സെഗ്മെന്റില്‍ മത്സരിക്കുന്ന മോഡല്‍ കൂടിയാണിത്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

രൂപകല്‍പ്പന, സവിശേഷതകള്‍, ഉയര്‍ന്ന ഗ്രേഡ് സുരക്ഷ, 10-സ്പീഡ് ഗിയര്‍ബോക്‌സ്, ബില്‍ഡ് ക്വാളിറ്റി, ഉയര്‍ന്ന ഓഫ്-റോഡിംഗ് ശേഷി എന്നിവയാണ് ഫോര്‍ഡ് എന്‍ഡവറിനെ ശ്രേണിയില്‍ വ്യത്യസ്തനാക്കുന്നത്.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

നിലവില്‍ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യയില്‍ ലഭ്യമാണ്. മുമ്പത്തെ വലുതും മികച്ചതുമായ 3.2 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ എസ്‌യുവി ഉപേക്ഷിക്കുകയും ചെയ്തു.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഹ്യുണ്ടായി സാന്‍ട്രോ

വളരെക്കാലം നിര്‍ത്തലാക്കിയ കാലയളവിനുശേഷം 2018-ല്‍ ഹ്യുണ്ടായി ഐക്കണിക് സാന്‍ട്രോ ബാഡ്ജ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഹ്യുണ്ടായിക്ക് ശക്തമായ ചുവടുവെപ്പും ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ഐഡന്റിറ്റിയും നല്‍കിയ കാര്‍ തികച്ചും പുതിയ രൂപകല്‍പ്പനയും ആധുനിക സവിശേഷതകളും ഉപയോഗിച്ച് വീണ്ടും അവതരിപ്പിച്ചു.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ടാറ്റ ടിയാഗോ, മാരുതി സുസുക്കി വാഗണ്‍ആര്‍ എന്നിവയുടെ അതേ സെഗ്മെന്റില്‍ ഇടംപിടിക്കുന്ന ഹാച്ച്ബാക്കിന് 1.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംപിഐ പെട്രോള്‍ എഞ്ചിനില്‍ നിന്ന് കരുത്ത് ലഭിക്കുന്നു.

കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ഇത് 68 bhp പവറും 99 Nm torque ഉം സൃഷ്ടിക്കുന്നു. എന്‍വിഎച്ച് നില കുറച്ചെങ്കിലും, ഹാച്ച്ബാക്കിനെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Find Here Some Cars In India With Underpowered Engines. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X