എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

വിപണിയില്‍ ഇന്ന് നോക്കിയാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ളൊരു കാര്‍ സ്വന്തമാക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതൊരു സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

വീട്ടില്‍ 3, 5, 7 ഏത്ര പേര്‍ ഉണ്ടെങ്കിലും അവര്‍ എല്ലാവരുമായി യാത്ര ചെയ്യാന്‍ സാധിക്കും വിധം വാഹനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഒരോ വാഹനങ്ങളെയും ഓരോ ശ്രേണികളായിട്ടാണ് കമ്പനി തരംതിരിച്ചിരിക്കുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

അതില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകള്‍ ഉണ്ടാകാം, ഹാച്ച്ബാക്ക് ശ്രേണി ഉണ്ടാകാം, പ്രീമിയം ഹാച്ച്ബാക്ക്, സബ്-4 മീറ്റര്‍ സെഡാന്‍, സബ്-കോംപാക്ട് എസ്‌യുവി ഇങ്ങനെ തുടങ്ങി നിരവധി ശ്രേണികളും, ഈ ശ്രേണികളിലെല്ലാം നമ്മുക്ക് ആവശ്യമായി വാഹനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ചില ശ്രേണികള്‍ പരിശോധിച്ചാല്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് കാണാന്‍ സാധിക്കും. ഒരു ശ്രേണിയില്‍ തന്നെ വിവിധ ബ്രാന്‍ഡുകളുടെ മോഡലുകള്‍ ഉണ്ടാകും. ഇവിടെയാണ് നിര്‍മ്മാതാക്കള്‍ തമ്മിലുള്ള ശക്തമായ മത്സരം നടക്കുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന്, ചില വാഹനങ്ങുടെ വില കുറയ്ക്കും, ചില അധിക ഫീച്ചറുകള്‍ നല്‍കും, മറ്റ് ചിലര്‍ ഒന്നില്‍ കൂടുതല്‍ എഞ്ചിന്‍ ഓപ്ഷനുകളും, ഗിയര്‍ബോക്‌സ് ചോയിസുകളും നല്‍കും. ഇത്തരത്തിലാണ് ശ്രേണിയില്‍ മത്സരങ്ങള്‍ നടക്കുന്നത്. വിവിധ ശ്രേണികളില്‍ ഇന്ന് ലഭ്യമായ വില കുറഞ്ഞ ഏതാനും മോഡലുകളെ പരിചയപ്പെടാം.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

എന്‍ട്രി ലെവല്‍ ഹാച്ച് - ആള്‍ട്ടോ 800

മാരുതി സുസുക്കി ആള്‍ട്ടോയുടെ അടിസ്ഥാന വേരിയന്റില്‍, നിങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കില്ല. ബോഡി-കളര്‍ ഹാന്‍ഡിലുകളും ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകളും മാത്രമാണ് ലഭിക്കുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

അവിടെ ഒരു എസി പോലും ലഭിക്കില്ല. എന്നിട്ടും, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് പോലുള്ള സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍ വാഹനത്തില്‍ ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പുതിയ കാറുകളില്‍, ആള്‍ട്ടോ STD ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറാണ്. 2.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇത് വരുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

മിഡ് ലെവല്‍ ഹാച്ച് - ഹ്യുണ്ടായ് സാന്‍ട്രോ

മിഡ് ലെവല്‍ ഹാച്ച് ശ്രേണിയില്‍ വാങ്ങാന്‍ സാധിക്കുന്ന വില കുറഞ്ഞ മോഡലാണ് കൊറിയന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള സാന്‍ട്രോ. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പുതിയ കാറുകളെക്കുറിച്ച് പറയുമ്പോള്‍, മിഡ് ലെവല്‍ ഹാച്ച് വിഭാഗത്തില്‍ സാന്‍ട്രോ എറ എക്‌സിക്യൂട്ടീവ് മുന്നിലാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

എറ വേരിയന്റ് 4.73 ലക്ഷം എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ ലഭ്യമാണ്. എസി, എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ എന്നിവ പോലുള്ള അടിസ്ഥാന സവിശേഷതകള്‍ ഈ അടിസ്ഥാന വേരിയന്റിന് ലഭിക്കും. മാരുതിയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ അടിസ്ഥാന മോഡലിലും അടിസ്ഥാന സവിശേഷതകള്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

പ്രീമിയം ഹാച്ച്ബാക്ക് - ടാറ്റ ആള്‍ട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഇന്ന് ലഭ്യമായി വില കുറഞ്ഞ മോഡലാണ് ആള്‍ട്രോസിന്റെ അടിസ്ഥാന XE വേരിയന്റ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പുതിയ കാറുകളില്‍, ആള്‍ട്രോസ് വിപണിയില്‍ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ പ്രീമിയം ഹാച്ചാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

അടിസ്ഥാന XE വേരിയന്റിന് 5.73 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടില്‍റ്റ് സ്റ്റിയറിംഗ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ബോഡി-കളര്‍ ബമ്പറുകള്‍, മള്‍ട്ടി-ഡ്രൈവ് മോഡുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയും അടിസ്ഥാന വേരിയന്റില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

സബ് -4-മീറ്റര്‍ സെഡാന്‍ - ഹ്യുണ്ടായി ഓറ

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സബ് 4 മീറ്റര്‍ സെഡാനാണ് ഹ്യുണ്ടായി ഓറയുടെ അടിസ്ഥാന വേരിയന്റ്. ഇത് ഡിസയറിനേക്കാള്‍ വില കുറഞ്ഞതാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, ഡ്രൈവര്‍ എയര്‍ബാഗ്, ഹൈ സ്പീഡ് അലേര്‍ട്ട്, ബോഡി-കളര്‍ ബമ്പര്‍, റിയര്‍ ക്രോം ഗാര്‍ണിഷ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ സവിശേഷതകളാണ്. 5.97 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് വാഹനം വിപണിയില്‍ ലഭ്യമാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

സബ് കോംപാക്ട് എസ്‌യുവി - റെനോ കൈഗര്‍

സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലാണ് ഇന്ന് വലിയ മത്സരം നടക്കുന്നത്. ഈ ശ്രേണിയില്‍ വാഹനം വാങ്ങുന്നവരുടെ ആവശ്യം വര്‍ധിച്ചുവരുന്നുവെന്നാണ് കണക്കുകള്‍. അതുകൊണ്ട് തന്നെ ഈ ശ്രേണിയിലെ തങ്ങളുടെ മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വലിയ പദ്ധതികളാണ് നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ഈ ശ്രേണിയില്‍ ഇന്ന് വാങ്ങാന്‍ കഴിയുന്ന ഏറ്റവും വില കുറഞ്ഞ വാഹനം റെനോയില്‍ നിന്നും അടിത്തിടെ വിപണിയില്‍ എത്തിയ കൈഗറിന്റെ RXE മാനുവല്‍ വേരിയന്റാണ്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ഒരു അടിസ്ഥാന വേരിയന്റാണെങ്കിലും, ഡിആര്‍എല്ലുകള്‍, കറുത്ത ORVM, ORVM- കളിലെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍, സ്പോര്‍ടി റിയര്‍ സ്പോയിലര്‍, സാറ്റിന്‍ സില്‍വര്‍ റൂഫ് റെയിലുകള്‍, സൈഡ് ഡോര്‍ ഡെക്കലുകള്‍, ചക്രങ്ങളില്‍ വീല്‍ കവറുകള്‍ എന്നിവ വാഹനത്തില്‍ ലഭിക്കും. 5.45 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

കോംപാക്ട് എസ്‌യുവി - റെനോ ഡസ്റ്റര്‍

കോംപാക്ട് എസ്‌യുവി സെഗ്മെന്റായ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ വിഭാഗത്തിലേക്ക് നീങ്ങുമ്പോള്‍, സെഗ്മെന്റിന്റെ ഏറ്റവും വില കുറഞ്ഞ കാറായി റെനോ ഡസ്റ്റര്‍ RXE ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ഡ്യുവല്‍-ടോണ്‍ ബമ്പര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക്, ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍, സ്മാര്‍ട്ട് സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ്, സവിശേഷതകള്‍ വാഹനത്തില്‍ ഇടംപിടിക്കുന്നു. 8.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

C-സെഗ്മെന്റ് സെഡാന്‍ - റാപ്പിഡ്

ചെക്ക് വാഹന നിര്‍മാതാക്കള്‍ അടുത്തിടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബജറ്റ് സെഡാന്‍ വീണ്ടും അവതരിപ്പിച്ചു. റാപ്പിഡ് 1.0 TSi റൈഡര്‍ വേരിയന്റാണ് ഈ ശ്രേണിയിലെ വില കുറഞ്ഞ മോഡല്‍.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

സെന്റര്‍ ആംറെസ്റ്റ്, റിയര്‍ എസി വെന്റുകള്‍, എല്ലാ പവര്‍ വിന്‍ഡോസ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എയര്‍ബാഗുകള്‍ എന്നിവയും അതിലേറെയും വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. റൈഡര്‍ വേരിയന്റിന് 7.80 ലക്ഷം എക്സ്ഷോറൂം വിലയുണ്ട്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

പ്രീമിയം സെഡാന്‍ - ഹ്യുണ്ടായി എലാന്‍ട്ര

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പ്രീമിയം സെഡാനാണ് ഹ്യുണ്ടായി എലാന്‍ട്ര. ഈ കാറിന്റെ SX വേരിയന്റ് 18.79 ലക്ഷം എക്സ്ഷോറൂം വിലയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

ഈ കാറിന്റെ അടിസ്ഥാന വേരിയന്റില്‍ ലഭിക്കുന്ന സവിശേഷതകള്‍ പരിശോധിച്ചാല്‍, ESS, ESS, HAC, ഇംപാക്റ്റ് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക്, ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംറെസ്റ്റ്, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

എംപിവി - റെനോ ട്രൈബര്‍

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 7 സീറ്റര്‍ കാര്‍ റെനോ ട്രൈബര്‍ RXE-യാണ്. 5.3 ലക്ഷം എക്സ്ഷോറൂം വിലയ്ക്കാണ് ഈ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, പവര്‍ സ്റ്റിയറിംഗ്, എബിഎസ് + ഇബിഡി, ലോഡ് ലിമിറ്റര്‍ കാല്‍നട സംരക്ഷണം, അതിവേഗ മുന്നറിയിപ്പ് എന്നിവയും സവിശേഷതകളില്‍ ഇടംപിടിക്കുന്നു.

എല്ലാ സെഗ്മെന്റുകളിലെയും വില കുറഞ്ഞ കാറുകള്‍ ഇതാ

എസ്‌യുവി - ഥാര്‍

മറ്റ് ബ്രാന്‍ഡുകള്‍ അവരുടെ കാറുകളെ എസ്‌യുവി എന്ന് എത്ര തവണ വിളിച്ചാലും, ഞങ്ങള്‍ അവയെ കണക്കാക്കില്ല. കാരണം എല്ലാ സെഗ്മെന്റുകളില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പുതിയ കാറുകളുടെ പട്ടികയില്‍ ഒരു യഥാര്‍ത്ഥ എസ്‌യുവി ഉണ്ട്. ഈ ശ്രേണിയില്‍ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓഫറാണ് ഥാര്‍ AX വേരിയന്റ്. 14.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Find Here Some Cheapest Cars You Can Buy In India From Every Segment. Read in Malayalam.
Story first published: Saturday, June 19, 2021, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X