വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

2015-ല്‍ സമാരംഭിച്ചതുമുതല്‍ ഹ്യുണ്ടായിയുടെ വില്‍പ്പനയില്‍ വലിയ സംഭാവന ചെയ്യുന്ന മോഡലുകളില്‍ ഒന്നാണ് ക്രെറ്റ. വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് വിപണിയില്‍ നിന്നും ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് വേണം പറയാന്‍.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് കൊറിയന്‍ കമ്പനി വാഹനത്തിന് ഒരു പുതുതലമുറ മോഡലിനെ അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ച് മാസത്തില്‍ തന്നെ വാഹനത്തെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തു. പുതിയ പതിപ്പിനും വിപണിയില്‍ വലിയ ജനപ്രീതിയാണ് ലഭിക്കുന്നതെന്ന് വേണം പറയാന്‍.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

എന്നാല്‍ 2022-ലേക്ക് എത്തുമ്പോള്‍, ശ്രേണിയില്‍ മത്സരം ശക്തമായിരിക്കുകയാണ്. ക്രെറ്റയ്ക്ക് അതിന്റെ വിഭാഗത്തില്‍ കൂടുതല്‍ എതിരാളികളാണ് ഇപ്പോള്‍ ഉള്ളത്. ഫീച്ചറുകളുടെയും ഡിസൈനിന്റെയും കാര്യത്തില്‍ ഹ്യുണ്ടായി വര്‍ഷങ്ങളായി ക്രെറ്റയെ ഉയര്‍ത്തിയെങ്കിലും, അതിന് ഇനിയും മെച്ചപ്പെടാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടെന്ന് വേണം പറയാന്‍.

MOST READ: വേഗതയുടെ രാജകുമാരൻ; പോൾ വാക്കറിന്റെ 1973 Porsche 911 Carrera RS 2.7 ലേലത്തിനെത്തുന്നു

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

എന്നിരുന്നാലും വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിലൂടെ അതെല്ലാം കമ്പനി പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇപ്പോള്‍ വിപണിയില്‍ ഉള്ള മോഡലില്‍ ഉണ്ടായിരിക്കേണ്ട കുറച്ച് ഫീച്ചറുകളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് - ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഇപ്പോഴും നഷ്ടമായ കുറച്ച് സവിശേഷതകള്‍ ഏതെല്ലാമെന്ന് നോക്കാം.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS)

ADAS എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഒരു കാറിന്റെ മൊത്തത്തിലുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന വളരെ സേഫ്റ്റി ഫീച്ചറാണ്.

MOST READ: അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, മറ്റ് ഉപയോഗപ്രദമായ സവിശേഷതകള്‍ എന്നിവയുള്‍പ്പെടെ നിരവധി സഹായ സവിശേഷതകള്‍ ഇത് നല്‍കുന്നു.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

എന്നിരുന്നാലും, മിക്ക ക്രെറ്റ എതിരാളികളും ഈ സവിശേഷത നഷ്ടപ്പെടുത്തുന്നു, പക്ഷേ എംജി ആസ്റ്റര്‍ ADAS വാഗ്ദാനം ചെയ്യുന്ന മോഡലുകളില്‍ ഒന്നാണ്. അതിനാല്‍, ഈ ഫീച്ചര്‍ തിരയുന്ന വാങ്ങുന്നവരെ ക്രെറ്റയില്‍ നിന്നും തീര്‍ച്ചയായും അകറ്റുമെന്ന് വേണം പറയാന്‍.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

360-ഡിഗ്രി ക്യാമറ

ക്രെറ്റയില്‍ നിന്നും നഷ്ടപ്പെടുന്ന മറ്റൊരു ഫീച്ചറാണ് 360-ഡിഗ്രി വ്യൂ ക്യാമറ. നിങ്ങളുടെ വാഹനത്തിന്റെ നാല് വശത്തും ക്യാമറകള്‍ ലഭിക്കുന്നതിനാല്‍ ഈ സവിശേഷത സ്വയം വിശദീകരിക്കുന്നതാണ്, അവ കാറിന്റെ കാഴ്ച എല്ലാ വശങ്ങളിലും നിന്നും മികച്ചതാക്കുന്നു.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

ഇടുങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. 2022-ല്‍ നിരവധി കാറുകള്‍ ഈ ഫീച്ചറുമായി എത്തുന്നുണ്ട്. ക്രെറ്റയുടെ പ്രധാന എതിരാളിയായ കിയ സെല്‍റ്റോസിനും ഈ സവിശേഷത ലഭിക്കുന്നു.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്

പൊതുവിപണിയിലുള്ള കാറുകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുന്ന മറ്റൊരു ആഡംബര-കാര്‍ സവിശേഷത ഇതാണ്. ഈ സവിശേഷത ഒരു ലക്ഷ്വറി ടച്ചാണ് വാഹനത്തിന് നല്‍കുന്നത്.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

അതില്‍ നിങ്ങള്‍ക്ക് നല്ല വെളിച്ചമുള്ള ക്യാബിന്‍ ലഭിക്കുന്നു, അത് ഇന്റീരിയറിന് ചുറ്റും എല്‍ഇഡി സ്ട്രിപ്പുകള്‍ പ്രകാശിപ്പിച്ചിരിക്കുന്നു. നിലവിലുള്ള ക്രെറ്റയ്ക്ക് സിംഗിള്‍ വണ്‍-ബ്ലൂ ആംബിയന്റ് ലൈറ്റിംഗ് സജ്ജീകരണമുണ്ടെങ്കിലും, വാങ്ങുന്നയാള്‍ക്ക് വൈവിധ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് അത് തീര്‍ച്ചയായും ഒഴിവാക്കുന്നു.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

ക്രെറ്റയ്ക്ക് സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നുണ്ടെങ്കിലും, ചില എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതുപോലെ അത് ആധുനികമല്ല.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് അല്‍കസാറിന്റെ ഫുള്‍-ഡിജിറ്റല്‍ യൂണിറ്റിനൊപ്പം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് തികച്ചും പ്രീമിയമായി തോന്നുകയും ചെയ്യുന്നു.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

അല്‍കസാറില്‍ നമുക്ക് കാണാന്‍ കഴിയുന്ന 10.25 ഇഞ്ച് ഡിസ്പ്ലേ തന്നെയായിരിക്കും ഇത്. ഈ യൂണിറ്റ് ഡ്രൈവ് മോഡുകള്‍ക്കായുള്ള ആനിമേഷനുകള്‍, ഒരു ഇന്‍ബില്‍റ്റ് കോമ്പസ്, മറ്റ് നിരവധി സവിശേഷതകള്‍ എന്നിവയുമായാണ് വരുന്നത്.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ (HUD)

ഹെഡ്സ്-അപ്പ്-ഡിസ്പ്ലേയാണ് ക്രെറ്റ നഷ്ടപ്പെടുത്തുന്ന മറ്റൊരു സവിശേഷത. സൗകര്യത്തിന്റെ കാര്യത്തില്‍ ഇത് ഡ്രൈവര്‍ക്ക് തികച്ചും പ്രയോജനകരമാണെന്ന് വേണം പറയാന്‍.

വണ്ടി പൊളിയാണ്! എങ്കിലും Creta-യില്‍ ഈ ഫീച്ചറുകള്‍ ഒന്നും Hyundai നല്‍കുന്നില്ല

ഡ്രൈവര്‍മാര്‍ക്ക് വാഹനവുമായി ബന്ധപ്പെട്ട ഉപയോഗപ്രദവും ആവശ്യമുള്ളതുമായ വിവരങ്ങള്‍ റോഡില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ സ്‌ക്രീനില്‍ കാണാന്‍ കഴിയും. നാവിഗേഷന്‍ സഹായം, സംഗീത വിവരങ്ങള്‍, മറ്റ് ടെലിമാറ്റിക്‌സ് എന്നിവയും HUD നല്‍കുന്നു. കിയ സെല്‍റ്റോസിന് ഈ ഫീച്ചര്‍ ലഭിക്കുന്നത് ക്രെറ്റയുടെ വില്‍പ്പനയെ ബാധിക്കുമെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Find here some features still misses out on hyundai creta
Story first published: Tuesday, August 9, 2022, 19:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X