മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഏതൊരു ഓട്ടോമോട്ടീവ് മാര്‍ക്കറ്റിലും നിലനില്‍ക്കാന്‍ ഉപഭോക്താവിന്റെ ചിന്ത മനസ്സിലാക്കുന്നത് ഒരു മുന്‍ഗണനയായിരിക്കണം. ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇപ്പോള്‍ ചെലവ് കുറഞ്ഞ കാറുകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കുറഞ്ഞ വിലയില്‍, ടോപ്പ്-ഓഫ്-ലൈന്‍ ഗാഡ്ജെറ്റുകളും ഗിസ്മോകളും ഇതില്‍ ഉണ്ടായിരിക്കണം താനും. കുറഞ്ഞ വിലയും കൂടുതല്‍ ഫീച്ചറുകളുമായി എത്തി രാജ്യത്ത് ഹിറ്റായി മാറിയ മോഡലുകളും ഉണ്ടെന്ന് വേണം പറയാന്‍.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

എന്നിരുന്നാലും, വിവിധ കാരണങ്ങളാല്‍, അതിന്റെ എതിരാളികളേക്കാള്‍ വലിയ വിലയ്ക്ക് ഒരു മികച്ച വാഹനം പുറത്തിറക്കി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കാര്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെടുകയും ചെയ്യാറുണ്ട്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

അവസാനം, ഇത് കുറഞ്ഞ വില്‍പ്പനയിലേക്ക് നയിക്കുകയും ചെയ്യുന്നു, നിര്‍ഭാഗ്യവശാല്‍, കാറിന്റെ പതനത്തിനും ഇത് കാരണമാകുകയും ചെയ്യുന്നു. മികച്ച വാഹനങ്ങള്‍ ആയിരുന്നെങ്കിലും ഇവയുടെ വില ഈ മോഡലുകളെ വിപണിയില്‍ നിന്ന് പിന്നോട്ട് തള്ളുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

നിസാന്‍ കിക്‌സ്

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാനില്‍ നിന്നുള്ള ശക്തമായ വാഹനങ്ങളിലൊന്നായിരുന്നു കിക്‌സ്. 2019 -ല്‍ നിസാന്‍ ഒരു വെല്ലുവിളി ഏറ്റെടുക്കുകയും ഈ ശക്തമായ എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കുകയും ചെയ്തു.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

അന്ന് ഡസ്റ്ററിന്റെ അതേ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ ഉപയോഗിച്ചാണ് വാഹനം എത്തിയിരുന്നത്. ഈ യൂണിറ്റ് പരമാവധി 110 bhp കരുത്താണ് ഉത്പാദിപ്പിച്ചിരുന്നത്. അക്കാലത്തെ സവിശേഷതകള്‍ നിറഞ്ഞതും നന്നായി നിര്‍മ്മിച്ച മോഡലുകളില്‍ ഒന്നായിരുന്നെങ്കിലും, ഉയര്‍ന്ന വില കാരണം നിസാന്‍ കിക്‌സിനെ പലരും ഇഷ്ടപ്പെട്ടിരുന്നില്ല.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

അതിലും മോശമായത്, അപ്പോഴേക്കും നിസാന്‍ ഇത്രയും വില കൂടിയ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരല്ലായിരുന്നു, അതിനാല്‍ ആളുകള്‍ക്ക് സംശയമുണ്ടാകുകയും ചെയ്തു. 2020-ലേക്ക് വന്നപ്പോള്‍ നിസാന്‍, കിക്‌സിന്റെ ഏറ്റവും ശക്തമായ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത്തവണ വിലകള്‍ വര്‍ധിപ്പിച്ചില്ലെങ്കിലും, ആളുകള്‍ കിക്‌സ് സ്വീകരിച്ചില്ലെന്ന് വേണം പറയാന്‍.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഹോണ്ട സിവിക്

വിലയുടെ അതിപ്രസരം മൂലം ഇന്ത്യന്‍ വിപണിയില്‍ വിജയം കണാതെ പോയൊരു മോഡലാണ് ജാപ്പനീസ് ബ്രാന്‍ഡായ ഹോണ്ടയില്‍ നിന്നുള്ള സിവിക്. താഴ്ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, ആക്രമണാത്മക ലുക്ക്, ഭാവി, മനോഹരമായ ഡാഷ്ബോര്‍ഡ് എന്നിവയുള്ള ഒരു കാറായിരുന്നു ഹോണ്ട സിവിക്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 6 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ സിവിക് ഹോണ്ട പിന്‍വലിച്ചു. പിന്നീട് 2019 ല്‍ ഒരു തലമുറ മാറ്റത്തോടെ ഹോണ്ട ഈ ഇതിഹാസ മോഡലിനെ തിരികെ കൊണ്ടുവന്നു. എന്നാല്‍ ഉയര്‍ന്ന വില മോഡലിന്റെ വില്‍പ്പന ഉയര്‍ത്തിയില്ലെന്ന് വേണം പറയാന്‍.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഹോണ്ട ജാസ് (ഇന്ത്യയിലെ ആദ്യ തലമുറ)

ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ ഹോണ്ടയുടെ ആദ്യ പ്രവേശനം സി-സെഗ്മെന്റ് സെഡാന്‍ സിറ്റി ആയിരുന്നു. 2000 കളില്‍ മാര്‍ക്കറ്റിന്റെ ആവശ്യമുള്ള വിഹിതം നേടിയ ശേഷം, ഹോണ്ട ഒരു പ്രീമിയം ഹാച്ച്ബാക്ക് ജാസുമായി എത്തി. ഇപ്പോഴും സെഗ്മെന്റ് ലീഡറായി നില്‍ക്കുന്ന ഹ്യുണ്ടായി i20-യ്ക്ക് എതിരെയായിരുന്നു ജാസിന്റെ മത്സരം.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഹോണ്ട ജാസിന്, i20-നെക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു. കൂടാതെ കൊറിയക്കാരെ അപേക്ഷിച്ച് അല്‍പ്പം കുറച്ച് സവിശേഷതകള്‍ മാത്രമാണ് ഹോണ്ട ജാസില്‍ വാഗ്ദാനം ചെയ്തിരുന്നത്. എതിരാളികളേക്കാള്‍ ഉയര്‍ന്ന സര്‍വീസ് ചെലവ് കൂടി പരിഗണിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്ത്. പുതുതലമുറ ജാസിനെ അവതരിപ്പിച്ചിട്ടും വില്‍പ്പനയില്‍ കാര്യമായ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ടൊയോട്ട യാരിസ്

മറ്റൊരു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നുള്ള മികച്ച മോഡലുകളില്‍ ഒന്നായിരുന്നു യാരിസ്. അടുത്തിടെയാണ്, ടൊയോട്ട ഇന്ത്യയിലെ സി-സെഗ്മെന്റ് സെഡാനായ യാരിസിനെ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. ഉയര്‍ന്ന വില തന്നെയാണ് യാരിസിന്റെയും പതനത്തിന് കാരണമായതെന്ന് വേണം പറയാന്‍.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

മാരുതി സുസുക്കി കിസാഷി

നിര്‍മാതാക്കളായ മാരുതി ഇന്നുവരെ പുറത്തിറക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും വില കൂടിയ പ്രീമിയം സെഡാനായിരുന്നു കിസാഷി. 2011 -ല്‍ പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് കിസാഷിയെ നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

അന്നത്തെ കാലത്ത് ഏകദേശം 17 ലക്ഷം രൂപയോളമായിരുന്നു വാഹനത്തിന് വില. ഈ വില കൊടുത്ത് വാഹനം വാങ്ങാന്‍ ആളുകള്‍ തയ്യാറായതുമില്ല. ഇതോടെ ശ്രേണിയില്‍ വാഹനത്തിന്റെ അധപതനവും ആരംഭിച്ചു. ഹ്യുണ്ടായി എലാന്‍ട്ര, ടൊയോട്ട കൊറോള, ഹോണ്ട സിവിക് എന്നിവയുമായിട്ടാണ് കിസാഷി മത്സരിച്ചിരുന്നത്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഹോണ്ട അക്കോര്‍ഡ്

സിവിക് പോലെ, 2000 കളില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ആദ്യത്തെ ആഡംബര കാറുകളില്‍ ഹോണ്ട അക്കോര്‍ഡും ഉള്‍പ്പെടുന്നു. തുടക്കകാലത്ത് മികച്ച മുന്നേറ്റമാണ് മോഡല്‍ കാഴ്ചവെച്ചത്. കാരണം ക്ലാസ് ആഡംബര സവിശേഷതകളില്‍ ചിലത് ആദ്യം വാഗ്ദാനം ചെയ്യുകയും അതിന്റെ എതിരാളികളേക്കാള്‍ അല്‍പ്പം ചെലവ് കുറയുകയും ചെയ്തു.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

ഹോണ്ട അക്കോര്‍ഡ് പ്രശസ്തമാകാനുള്ള ഒരു കാരണം അതിന്റെ വലിപ്പം മാത്രമല്ല അതിന്റെ എഞ്ചിന്‍ കരുത്ത് കൂടി പരിഗണിച്ചാണ്. 2016-ലേക്ക് ഫാസ്റ്റ് ഫോര്‍വേഡിംഗ്, ഹോണ്ട അക്കോര്‍ഡ് തിരികെ കൊണ്ടുവന്നു, പക്ഷേ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമായിരുന്നു ഈ വരവില്‍ ഉണ്ടായിരുന്നത്.

മിടുക്കരായിരുന്നു! വില നിര്‍ണയത്തില്‍ പാളിപ്പോയ കുറച്ച് മോഡലുകള്‍ ഇതാ

കൂടാതെ, ഇത് ഒരു സിബിയു യൂണിറ്റായിരുന്നു രാജ്യത്ത് എത്തുകയും ചെയതത്. അതായത് എതിരാളികളെ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ ചെലവേറിയതായി മാറുകയും ചെയ്തു. ഇതോടെ വാഹനത്തിന്റെ വില്‍പ്പന ഇടിയുകയും വൈകാതെ മോഡലിനെ വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Find here some good cars in india that killed by over pricing details
Story first published: Sunday, October 17, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X