15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വളരെ വേഗം വളരുന്ന ഒരു മേഖലയായി വാഹന വിപണി മാറിയെന്ന് വേണം പറയാന്‍. നാളുകള്‍ക്ക് മുന്നെ വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമായിരുന്നു രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമായിരുന്നത്.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതിയെന്ന് വേണം പറയാന്‍. ഓരോ മാസവും പുതിയ മോഡലുകളാണ് വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന വിപണി വളരെ വേഗമാണ് രാജ്യത്ത് വളര്‍ച്ച കൈവരിക്കുന്നത്.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

ഫീച്ചര്‍, മൈലേജ്, സുരക്ഷ പോലെ തന്നെ ഇപ്പോള്‍ വാഹനങ്ങളുടെ കരുത്തും തെരഞ്ഞെടുപ്പില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ 15 ലക്ഷം രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായി ഏതാനും കാറുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

കിയ സോനെറ്റ്

ഒരു എസ്‌യുവിയില്‍ നിന്ന് ആരംഭിച്ചാല്‍, കിയ സെനെറ്റ് ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന പ്രധാന മോഡലാണ്. സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവയ്ക്ക് പിന്നാലെ കിയ രാജ്യത്ത് അവതരിപ്പിച്ച മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

സോനെറ്റിന് മൂന്ന് എഞ്ചിനുകളും അഞ്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 1.8 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചി എന്നിവ ഉള്‍പ്പെടുന്നു. 1.8 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് വാഹനത്തെ വ്യത്യസതനാക്കുന്നത്. ഈ യൂണിറ്റ് 118 bhp കരുത്തും 172 Nm torque ഉം നല്‍കും.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

ഈ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന മറ്റൊരു മോഡലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. നിയോസ് അത് മാറ്റിസ്ഥാപിച്ച മോഡലായ ഗ്രാന്‍ഡ് i10 -നെക്കാള്‍ ഗണ്യമായ നവീകരണങ്ങളുമായിട്ടാണ് വിപണിയില്‍ എത്തുന്നത്.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

കാഴ്ചയ്ക്കോ ഫീച്ചറുകള്‍ക്കോ മാത്രമല്ല, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കും വാഹനം മികച്ചതെന്ന് വേണം പറയാന്‍. കാറിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

1.0 ലിറ്റര്‍ എഞ്ചിന്‍ ലൈനപ്പിലെ ഏറ്റവും ശക്തമായ എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇത് 99 bhp കരുത്തും 172 Nm torque ഉം നല്‍കുന്നു. ഈ എഞ്ചിന്‍ കൂടാതെ, അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളും വാഹനത്തിന് ലഭിക്കുന്നു.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

ടാറ്റ നെക്‌സോണ്‍

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ വളരെയധികം ജനപ്രീതി നേടിയ മറ്റൊരു മോഡലാണ് നെക്‌സോണ്‍. ഇന്ത്യ നിര്‍മ്മിച്ച, സുരക്ഷിതമായ, സവിശേഷതകളാല്‍ സമ്പന്നമായ കാര്‍ എന്നൊക്കെ വേണം നെക്‌സോണിനെ വിശേഷിപ്പിക്കാന്‍. എന്നാല്‍ ഇതിനുപുറമെ, കരുത്തുറ്റ എഞ്ചിനും കാര്‍ വാഗ്ദാനം ചെയ്യുന്നു.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

നെക്സോണിന് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉള്‍പ്പെടെ രണ്ട് ഓപ്ഷനുകളാണ് ലഭിക്കുന്നത്. പെട്രോള്‍ യൂണിറ്റ് 118 bhp കരുത്തും 170 Nm torque ഉം പുറപ്പെടുവിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 108 bhp കരുത്തും 260 Nm torque ഉം നല്‍കുന്നു.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

ഹ്യുണ്ടായി വെര്‍ണ

ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് സെഡാനാണ്, ഹ്യുണ്ടായി വെര്‍ണ. ശ്രേണിയില്‍ ഹോണ്ട സിറ്റി ഒരു ജനപ്രിയ ബാഡ്ജറ്റ് മോഡലായി ഉണ്ടെങ്കിലും, വെര്‍ണയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പവര്‍ട്രെയിന്‍ തന്നെയാണ്.

15 ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കാറുകള്‍

നിങ്ങള്‍ക്ക് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ എന്നിവ തെരഞ്ഞെടുക്കാം. 118 bhp കരുത്തും 172 Nm torque ഉം നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ ശ്രേണിയിലെ മികച്ചത്.

Most Read Articles

Malayalam
English summary
Find Here Some Most Powerful Cars You Can Buy In India Under 15 Lakh. Read in Malayalam.
Story first published: Sunday, August 1, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X