യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ തകര്‍ന്നുപോയൊരു സെഗ്മെന്റാണ് സെഡാന്‍ ശ്രേണി. ഒരുകാലത്ത് മികച്ച വില്‍പ്പനയും മികച്ച കുറച്ച് മോഡലുകളും ഈ ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്തിരുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

എന്നിരുന്നാലും ഇപ്പോഴും സെഡാനുകളെ സ്‌നേഹിക്കുന്ന ഗണ്യമായ ഒരുകൂട്ടം ആളുകള്‍ ഉണ്ടെന്നതും മറ്റൊരു വസ്തുതയാണ്. വാസ്തവത്തില്‍, ജാറ്റോ ഡൈനാമിക്‌സ് ഇന്ത്യയുടെ അഭിപ്രായത്തില്‍, 2021-ല്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള വാഹന വില്‍പ്പനയുടെ 10 ശതമാനം സെഡാനുകളാണ് സംഭാവന ചെയ്യുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഇത് ഇപ്പോഴും വലിയ സംഖ്യയാണ്. പിന്നെ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ് നോക്കുമ്പോള്‍ സെഡാനുകളുടെ വിഹിതം വളരെ കൂടുതലാണ്. അതിനാല്‍, നിങ്ങളും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു സെഡാന്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ ഒരു ഓട്ടോമാറ്റിക് മോഡലാണ് തിരയുന്നതെങ്കില്‍, തിരഞ്ഞെടുക്കാവുന്ന കുറച്ച് മോഡലുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഹോണ്ട സിറ്റി

നിങ്ങള്‍ക്ക് ഏറ്റവും പുതിയ മുന്‍ തലമുറ സിറ്റി ഓട്ടോമാറ്റിക് 4 ലക്ഷം രൂപയ്ക്കിടയില്‍ എവിടെയും ലഭിക്കും. മോഡല്‍ വര്‍ഷവും കാറിന്റെ അവസ്ഥയും അനുസരിച്ച് വില 9 ലക്ഷം വരെ ഉയരുകയും ചെയ്യും.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

കോംപാക്ട് സെഡാന്‍ സ്പെയ്സില്‍ ഹോണ്ട സിറ്റി എല്ലായ്‌പ്പോഴും ഒരു മാനദണ്ഡമാണ്, കൂടാതെ CVT യൂണിറ്റിനൊപ്പം വരുന്ന ഓട്ടോമാറ്റിക് പതിപ്പ് ഉള്‍പ്പെടെ യൂസ്ഡ് കാര്‍ വിപണിയിലും ഇത് തീര്‍ച്ചയായും പ്രശസ്തമാണ്.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകളില്‍ ഒന്നാണ് ഹോണ്ട സിറ്റി CVT, ശക്തമായ പെട്രോള്‍ എഞ്ചിന്‍ മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഹ്യുണ്ടായി വെര്‍ണ

കോംപാക്ട് സെഡാന്‍ സെഗ്മെന്റിലെ മറ്റൊരു ജനപ്രിയ മോഡലാണ് വെര്‍ണ. യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ക്കിടയില്‍ ഒരു ജനപ്രിയ തിരഞ്ഞെടുപ്പുമാണ് ഹ്യുണ്ടായി വെര്‍ണ എന്നും നിലകൊള്ളുകയും ചെയ്യുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഒരു കൂട്ടം ശക്തമായ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായാണ് കാര്‍ വരുന്നത്, ഒരു ഓപ്ഷണലായി ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു. രണ്ടും വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നു, കൂടാതെ വെര്‍ണ തന്നെ ഫീച്ചറുകളുടെ മാന്യമായ ഒരു ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

വാസ്തവത്തില്‍, പുതിയ മോഡലുകള്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ഒരു സണ്‍റൂഫ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവയുമായും വരുന്നു. കാറിന്റെ മോഡല്‍ വര്‍ഷവും അവസ്ഥയും അനുസരിച്ച്, നിങ്ങള്‍ക്ക് 4.5 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപയ്ക്ക് ഇടയില്‍ എവിടെയും വാഹനം ലഭിക്കും.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

മാരുതി സുസുക്കി സിയാസ്

കോംപാക്ട് സെഡാന്‍ മേഖലയില്‍ ഇന്ത്യ-ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ക്ക് ശക്തമായ ചുവടുറപ്പിക്കാന്‍ കഴിഞ്ഞത് മാരുതി സുസുക്കി സിയാസ് ആയിരുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

പുതിയതും കൂടുതല്‍ വികസിതവുമായ എതിരാളികള്‍ വരുന്നത് വരെ അതിന്റെ സെഗ്മെന്റില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളില്‍ ഒന്നായിരുന്നു ഇത്. ഇന്ത്യയില്‍ കാര്‍ ഇപ്പോഴും വില്‍പ്പനയ്ക്കിരിക്കുമ്പോള്‍, കൂടുതല്‍ മൂല്യം വാഗ്ദാനം ചെയ്യുന്നതിനാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് ഒരെണ്ണം വാങ്ങുന്നതിലും തെറ്റില്ലെന്ന് വേണം പറയാന്‍.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

കാറിന്റെ ഓട്ടോമാറ്റിക് പതിപ്പ് 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറുമായി വരുന്നു, പെട്രോള്‍ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. 5.25 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എവിടെയും വാഹനം ലഭിക്കും. കാറിന്റെ മോഡല്‍ വര്‍ഷവും അവസ്ഥയും അനുസരിച്ച് 10 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യും.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഫോക്‌സ്‌വാഗണ്‍ വെന്റോ

ഫോക്‌സ്‌വാഗണ്‍ വെന്റോ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു, ശരിയായ അപ്ഡേറ്റ് ഇല്ലാതെ, എന്നിട്ടും കാര്‍ അതിന്റെ ദൃഢമായ ബില്‍ഡിനും അതിശയകരമായ ഡ്രൈവിംഗ് ഡൈനാമിക്സും കാരണം വിഭാഗത്തില്‍ ശക്തമായി തന്നെ നിലകൊണ്ടു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ശക്തമായ ഒരു ബ്രാന്‍ഡ് ലോയല്‍റ്റി സൃഷ്ടിക്കാനും വെന്റോയ്ക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും, പുതിയ വെര്‍ട്ടിസിന്റെ വരവോടെ കമ്പനി ഒടുവില്‍ കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വെന്റോ നിങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കും.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

പുതിയ മോഡല്‍ 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുള്ള 1.0-ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനിലാണ് വരുന്നതെങ്കില്‍, പഴയ വെന്റോ വളരെ ഇഷ്ടപ്പെട്ട DSG (ഡയറക്ട്-ഷിഫ്റ്റ് ഗിയര്‍ബോക്സ്) ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോറുമായാണ് വരുന്നത്. കാറിന്റെ മോഡല്‍ വര്‍ഷവും അവസ്ഥയും അനുസരിച്ച്, നിങ്ങള്‍ക്ക് 4 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രുപ വിലയില്‍ ഒരെണ്ണം വാങ്ങാന്‍ സാധിക്കും.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

സ്‌കോഡ റാപ്പിഡ്

വെന്റോയെപ്പോലെ, സ്‌കോഡ റാപ്പിഡിനെയും, സ്ലാവിയയുടെ വരവോടെ ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു. അതുപോലെ, റാപ്പിഡും വര്‍ഷങ്ങളായി ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളും ട്രാന്‍സ്മിഷന്‍ ചോയിസുകളിലുമായി വിപണിയില്‍ പിടിച്ച് നില്‍ക്കുകയും ചെയ്തു.

യൂസ്ഡ് കാര്‍ വിപണിയിലെ മികച്ച ഓട്ടോമാറ്റിക് കോംപാക്ട് സെഡാനുകള്‍ ഇതൊക്കെ

ഇവിടെയും, പുതിയ മോഡല്‍ 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുള്ള 1.0-ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുമായാണ് വരുന്നത്, അതേസമയം പഴയ റാപ്പിഡ് 1.5-ലിറ്റര്‍ ഡീസല്‍ മോട്ടോറുമായി വളരെ ഇഷ്ടപ്പെട്ട DSG (ഡയറക്ട്-ഷിഫ്റ്റ് ഗിയര്‍ബോക്സ്) ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരുന്നു. യൂസ്ഡ് കാര്‍ വിപണിയില്‍ 4 ലക്ഷം രൂപ മുതല്‍ വാഹനം ലഭിക്കും. കാറിന്റെ മോഡല്‍ വര്‍ഷവും അവസ്ഥയും അനുസരിച്ച് 10.50 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Find here some top automatic compact sedans you can buy in used market
Story first published: Thursday, July 7, 2022, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X