വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

2018 അവസാനത്തോടെയാണ് മഹീന്ദ്ര, അള്‍ടുറാസ് G4 എന്ന ഫുള്‍-സൈസ് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഈ വിഭാഗത്തിലെ വാങ്ങുന്നവര്‍ക്കായി ഫീച്ചര്‍ സമ്പന്നമായ ഒരു മോഡലായിരുന്നു ഈ വാഹനം.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ രണ്ട് വേരിയന്റുകളിലായിരുന്നു വാഹനം എത്തിയിരുന്നത്. എന്നാല്‍, അടിസ്ഥാന ഫീച്ചറുകളും സവിശേഷതകളുമായി എത്തിയിരുന്ന പ്രാരംഭ വേരിയന്റിന് വില്‍പ്പന ഇടിഞ്ഞതോടെ കമ്പനി അതിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ അടുത്ത നാളുകളില്‍ ടോപ്പ്-എന്‍ഡ് വേരിയന്റിന് വില ഉയര്‍ന്നതോടെ അതിന്റെയും വില്‍പ്പന ഇടിയുകയും ഈ വേരിയന്റും കമ്പനി നിര്‍ത്തലാക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

പകരം, ബ്രാന്‍ഡ് അടുത്തിടെ അള്‍ടുറാസ് ലൈനപ്പ് അപ്ഡേറ്റ് ചെയ്യുകയും 30.68 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ്‌ഷോറൂം, ഡല്‍ഹി) ഒരു പുതിയ മഹീന്ദ്ര അള്‍ടുറാസ് 2WD ഹൈ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു. വില കുറച്ച് നിര്‍ത്തുന്നതിനായി ഫീച്ചര്‍ ലിസ്റ്റിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

പഴയ 2WD, 4WD വേരിയന്റുകള്‍ വിപണിയില്‍ നിന്ന് നിര്‍ത്തലാക്കിയാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി വാഹനത്തിന്റെ വില്‍പ്പന കുറച്ചെങ്കിലും ഉയരുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നതും. പുതിയ അള്‍ടുറാസ് G4-ന്റെ 2WD ഹൈ വേരിയന്റ് വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഇതിലെ കുറച്ച് പ്രധാന സവിശേഷതകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

ഇലക്ട്രിക് സണ്‍റൂഫ്

മഹീന്ദ്ര അള്‍ടുറാസ് G4 ഒരു വലിയ ഇലക്ട്രിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നു, അത് പ്രീമിയം ആയി കാണപ്പെടുന്നു മാത്രമല്ല, ഇതിന് പുറമേ, കൂടുതല്‍ വെളിച്ചം അനുവദിച്ചുകൊണ്ട് ക്യാബിനിനുള്ളിലെ അന്തരീക്ഷം ഉയര്‍ത്തുകയും ചെയ്യുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

ടൊയോട്ട ഫോര്‍ച്യൂണറിനെപ്പോലുള്ള എതിരാളികള്‍ക്ക് സണ്‍റൂഫ് നഷ്ടമാകുന്നതും, അള്‍ടുറാസിന് വിപണിയില്‍ ഗുണം ചെയ്യുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. അള്‍ടുറാസിന്റെ ഈ പുതിയ വേരിയന്റിനൊപ്പം ഒരു ഇലക്ട്രിക് ടെയില്‍ഗേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

360-ഡിഗ്രി ക്യാമറ

ഈ ഫുള്‍ സൈസ് പ്രീമിയം എസ്‌യുവിക്ക് നാല് ക്യാമറകള്‍ (ഫ്രണ്ട്, റിയര്‍, ഒആര്‍വിഎം) അടങ്ങുന്ന 3D 360 ഡിഗ്രി വ്യൂ ക്യാമറ സജ്ജീകരണവും ലഭിക്കുന്നു. ഈ സജ്ജീകരണം കാറിന്റെയും ചുറ്റുപാടുകളുടെയും 3D പ്രൊജക്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

ഇതുവഴി ഡ്രൈവറെ ഇടുങ്ങിയ ഇടങ്ങളിലൂടെ വളരെ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. റിവേഴ്സ് ആകുമ്പോള്‍ ORVM-ന്റെ ടില്‍റ്റിംഗ് ഫീച്ചറുകളും അള്‍ടുറാസ് 2WD ഹൈ വേരിയന്റിന് ലഭിക്കുന്നു, അത് റിവേഴ്സ് ആയിരിക്കുമ്പോള്‍ ഡ്രൈവറെ പാര്‍ക്കിങ്ങില്‍ സഹായിക്കുന്നതിനായി സ്വയമേ താഴേക്ക് ചരിയുകയും ചെയ്യുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

വിപുലമായ സുരക്ഷ

ശക്തമായ ബില്‍ഡ് ക്വാളിറ്റിക്ക് പുറമേ, സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികതയുടെയും ഒരു നീണ്ട പട്ടികയും മഹീന്ദ്ര അള്‍ടുറാസ് G4 വാഗ്ദാനം ചെയ്യുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

ഒമ്പത് എയര്‍ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ (HDC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX മൗണ്ടുകള്‍, ABS, EBD, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

എളുപ്പത്തിലുള്ള ആക്‌സസ് മോഡ്

മഹീന്ദ്ര അള്‍ടുറാസ് G4 2WD ഹൈ വേരിയന്റില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഹീറ്ററാഡ മുന്‍ സീറ്റുകള്‍ക്കൊപ്പം ഈസി ആക്സസ് മോഡ്, ഡ്രൈവര്‍ സീറ്റ് താഴേക്ക് താഴ്ത്തുകയും പിന്നിലേക്ക് സ്ലൈഡ് ചെയ്യുകയും ചെയ്യുന്നു.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

വാതില്‍ അടച്ചുകഴിഞ്ഞാല്‍ സീറ്റ് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് നീങ്ങുകയും ചെയ്യുന്നു. കൂടാതെ, മുന്‍ സീറ്റുകള്‍ക്കായി ഒന്നിലധികം മെമ്മറി ക്രമീകരണങ്ങളും ഇതിന് ലഭിക്കുന്നുവെന്നത് എടുത്ത് പറയേണ്ട സവിശേഷതകളാണ്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

8-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

ഇന്‍ബില്‍റ്റ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതിയ മഹീന്ദ്ര അള്‍ടുറാസിന് ലഭിക്കുന്നത്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

സിസ്റ്റം അല്‍പ്പം മന്ദഗതിയിലാണെങ്കിലും, സെഗ്മെന്റിലെ മിക്ക എതിരാളികളിലും നഷ്ടമായ സവിശേഷതകളുടെ ഒരു നീണ്ട പട്ടിക ഇതിന് ഉണ്ട്. കൂടാതെ, ഡ്രൈവറെയും സഹ-ഡ്രൈവറെയും വ്യക്തിഗത താപനില ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ അനുവദിക്കുന്ന ഒരു പൂര്‍ണ്ണ ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും വാഹനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

അതേസമയം എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല, മഹീന്ദ്ര അള്‍ടുറാസ് G4 പഴയത് പോലെ തന്നെ തുടരുന്നു. 178 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഇപ്പോഴും ഇതിന് കരുത്തേകുന്നത്.

വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഈ എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു. ഇതിന് ഒരു RWD ഡ്രൈവ്ട്രെയിന്‍ ലഭിക്കുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ തുടങ്ങിയ മോഡലുകളെയാണ് മഹീന്ദ്ര അള്‍ടുറാസ് G4 പ്രധാനമായും മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Find here some top features you should know the new mahindra alturas g4 2wd high variant
Story first published: Monday, September 26, 2022, 9:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X