യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

അത്യവശ്യമായി ഒരു സാഹചര്യത്തില്‍ നമ്മുക്ക് കാശിന് ആവശ്യവരുമ്പോള്‍ എന്താണ് ചെയ്യാറുള്ളത്. ഒന്നുകില്‍ ആരോടെങ്കിലും കടം ചോദിക്കും, അല്ലെങ്കില്‍ വീട്ടില്‍ ഉള്ള എന്തെങ്കിലും വില്‍ക്കും.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

വില്‍ക്കുന്നത് ചിലപ്പോള്‍ സ്വര്‍ണമാകാം, അല്ലെങ്കില്‍ നമ്മുടെ വാഹനം, അതുമല്ലെങ്കില്‍ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വിറ്റാകും ചില അവസരങ്ങളില്‍ നമ്മള്‍ പണം കണ്ടെത്തുന്നത്. അതുകൊണ്ട് വാഹനം വാങ്ങുന്നവര്‍ ചിലപ്പോള്‍ അതിന്റെ മൂല്യം കൂടി നോക്കിയാകും വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

പിന്നീട് ഒരു സാഹചര്യത്തില്‍ അത് ഉപകാരപ്പെടുകയും ചെയ്യും. യൂസ്ഡ് കാര്‍ വിപണിയില്‍ ജനപ്രീയ മായി മാറിയിരിക്കുന്ന നിരവധി ബ്രാന്‍ഡുകള്‍ ഉണ്ട്. അതിന് പ്രത്യേക ചില കാരണങ്ങളുമുണ്ട്. യൂസ്ഡ് കാര്‍ വിപണിയില്‍ ഇന്ന് ഏറ്റവും വലിയ വരുമാനമുണ്ടാക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

ഉടമസ്ഥാവകാശത്തിന്റെ ആദ്യ 5 വര്‍ഷങ്ങളില്‍ മിക്ക കാര്‍ വാങ്ങുന്നവരും തങ്ങളുടെ കാറുകള്‍ വില്‍ക്കുന്നു, കാരണം അവര്‍ ഒരേ വാഹനം ഓടിക്കുന്നതില്‍ വിരസത കാണിക്കുന്നു അല്ലെങ്കില്‍ വാഹന നിര്‍മാതാക്കളുടെ ചില പ്രധാന നവീകരണങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും അവര്‍ സ്വയം ഒരു പുതിയ വാഹനം വാങ്ങുകയും ചെയ്യുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

ഒരു പുതിയ കാര്‍ വാങ്ങുന്ന സമയത്ത് പുനര്‍വില്‍പ്പന മൂല്യം പരിഗണിക്കുന്നവരില്‍ ഒരാളാണോ നിങ്ങള്‍? എങ്കില്‍ കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മൂല്യം ലഭിക്കുന്ന ബ്രാന്‍ഡായി കാണക്കാക്കുന്നത് ടൊയോട്ട കാറുകളാണ്. അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

5 വര്‍ഷത്തെ ഉടമസ്ഥാവകാശത്തിന് ശേഷം നിങ്ങള്‍ അത് വിറ്റാല്‍ ശരാശരി ടൊയോട്ടയുടെ മൂല്യത്തിന്റെ 68 ശതമാനം വരെ വരും. യൂസ്ഡ് കാര്‍ വിപണിയില്‍ ടൊയോട്ട കാറുകള്‍ക്ക് എന്തുകൊണ്ട് പ്രാധാന്യം കൂടുന്നുവെന്ന് പരിശോധിക്കാം.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

നീണ്ടുനില്‍ക്കുന്ന എഞ്ചിനുകള്‍

ടൊയോട്ട കാറുകളെ ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ജനപ്രീയമാക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നീണ്ടുനില്‍ക്കുന്ന എഞ്ചിനുകള്‍ തന്നെയാണ്. നന്നായി പരിപാലിച്ചാല്‍ 5 ലക്ഷം കിലോമീറ്ററില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

നിങ്ങളുടെ ടൊയോട്ട ശരിയായി പരിപാലിക്കുന്നില്ലെങ്കിലും, നിങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലാതെ 2 ലക്ഷം കിലോമീറ്റര്‍ വരെ എഞ്ചിനുകള്‍ ഈടുറ്റതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ലക്ഷം കിലോമീറ്ററില്‍ കൂടുതല്‍ നീണ്ടുനിന്ന ചില ഉദാഹരണങ്ങള്‍ ഇതിന് മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

വിശ്വാസ്യത

ടൊയോട്ടയെ കണ്ണും പൂട്ടി വിശ്വസിക്കാമെന്ന് ഉപഭോക്താക്കളില്‍ പറയുന്നത് നമ്മള്‍ കേട്ടിരിക്കും. ഇതുപോലെ ഇങ്ങനെ പറയുന്നത് പലരും കേള്‍ക്കും. ഇതും ടൊയോട്ട എന്ന ബ്രാന്‍ഡിലേക്കും, മോഡലുകളിലേക്കും ആളുകളെ അടുപ്പിക്കും.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

അതുപോലെ തന്നെ ഭൂപ്രദേശം എന്തായാലും, ടൊയോട്ട കാറുകള്‍ എല്ലായ്‌പ്പോഴും അങ്ങേയറ്റത്തെ വിശ്വാസ്യതയോടെ മികച്ച പ്രകടനം നല്‍കുന്നു. എയര്‍ബാഗുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുള്ള ചില സംഭവങ്ങളുണ്ടെങ്കിലും ടൊയോട്ടയുടെ പുനര്‍വില്‍പ്പന മൂല്യത്തെ ബാധിക്കാന്‍ ആ ഘടകത്തിന് കഴിഞ്ഞില്ല. ഇന്ത്യയുടെ ഓട്ടോമോട്ടീവ് വിപണിയിലെ വിശ്വാസ്യതയ്ക്കുള്ള മറ്റൊരു പേര് തീര്‍ച്ചയായും ടൊയോട്ടയാണ്.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

ഉയര്‍ന്ന ഫസ്റ്റ്-ഹാന്‍ഡ് വിലകള്‍

ടൊയോട്ടയുടെ വില നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം എക്കാലത്തെയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന എക്‌സ്‌ഷോറൂം വിലയാണ്. ഇന്നത്തെ ആളുകള്‍, ഒരു പുതിയ ടൊയോട്ട വാങ്ങുന്നതിന് 40 ലക്ഷം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ അവര്‍ ഉപയോഗിച്ച കാര്‍ മാര്‍ക്കറ്റിലേക്ക് തല തിരിക്കുന്നു. അവിടെ ഒരേ ഉല്‍പ്പന്നം കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

സ്‌പെയര്‍ പാര്‍ട്ട് ലഭ്യത

യൂസ്ഡ് കാര്‍ വിപണിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒന്നാണ് സ്‌പെയര്‍ പാര്‍ട്ടുകളുടെ ലഭ്യത. ഈ ഘടകവും ടൊയോട്ട കാറുകളെ യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാരാക്കുന്നു.

യൂസ്ഡ് കാര്‍ വിപണിയിലെ രാജക്കന്മാര്‍ ടൊയോട്ട കാറുകള്‍; പ്രധാന കാരണം ഇതൊക്കെ

നിങ്ങള്‍ 12-13 വര്‍ഷം പഴക്കമുള്ള ഇന്നോവ / ഫോര്‍ച്യൂണര്‍ മോഡലുകള്‍ വാങ്ങിയാലും, ഏതെങ്കിലും തരത്തിലുള്ള സ്‌പെയര്‍ പാര്‍ട്ട് ലഭ്യതയ്ക്കായി നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരില്ല എന്നതാണ് പ്രധാനം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Find Here Why Toyota Cars Have High Demand In Used Car Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X