ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ചില കാറുകള്‍ അങ്ങനെയാണ്. സ്തുതിപാടവങ്ങള്‍ക്കിടയിലും വില്‍പ്പനയില്ലാതെ പിന്‍വാങ്ങുന്ന ഹതഭാഗ്യര്‍. വലിയ പ്രതീക്ഷകളുമായി ഇന്ത്യന്‍ തീരത്തെത്തി ഒന്നുമല്ലാതെ മടങ്ങിപ്പോവുന്ന ഒരുപാടു കാറുകളെ വാഹന പ്രേമികള്‍ കണ്ടിട്ടുണ്ട്. വീമ്പു പറയുന്നമാതിരി അത്ര കേമമല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിര്‍ദാക്ഷിണ്യം ഇത്തരം കാറുകളോട് ജനങ്ങള്‍ മുഖം തിരിച്ചു.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

എന്നാല്‍ ഇവിടെ പരാജയപ്പെട്ട കാറുകള്‍ മുഴുവന്‍ മോശമായിരുന്നെന്ന് കരുതിയാല്‍ തെറ്റ്. കാലങ്ങള്‍ക്ക് മുന്‍പേ കടന്നുവന്നെന്ന കാരണം ചിലര്‍ക്ക് വിനായപ്പോള്‍, നിര്‍മ്മാതാക്കളുടെ പേരുദോഷം ചിലരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. വിപണിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ഇത്തരം ചില അവതാരങ്ങളെ ഇന്നും വാഹന പ്രേമികളെ മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. ഈ അവസരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്നും വേണമെന്നു ആഗ്രഹിച്ചുപോകുന്ന അഞ്ചു കാറുകള്‍ പരിശോധിക്കാം.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഫോര്‍ഡ് മോണ്‍ടിയോ

1993 മുതല്‍ ഫോര്‍ഡ് കുടുംബത്തിലെ അവിഭാജ്യ ഘടകം. ലോക കാറെന്നാണ് മോണ്‍ടിയോയെ ഫോര്‍ഡ് വിശേഷിപ്പിക്കുന്നത്. പക്ഷെ ഇന്ത്യയില്‍ മോണ്‍ടിയോയെ ഫോര്‍ഡ് കൊണ്ടുവന്നത് സമയം തെറ്റിയായിരുന്നു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത മോണ്‍ടിയോ കാറുകള്‍ വാഹന പ്രേമികളെ ആകര്‍ഷിച്ചെങ്കിലും കാറിന്റെ പരിപാലന ചിലവ് ഭയന്ന് പലരും പിന്‍മാറി.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഉയര്‍ന്ന മെയിന്റനന്‍സ് ചിലവുകളും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും മോണ്‍ടിയോയ്ക്ക് വിനയായി. ഒപ്പം അക്കോര്‍ഡ്, കാമ്രി കാറുകളും മോണ്‍ടിയോയുടെ പ്രചാരത്തിന് വിലങ്ങിട്ടു. എന്നാല്‍ അക്കാലത്ത് വിപണി കണ്ടിട്ടുള്ള മികച്ച ആഢംബര സെഡാനുകളില്‍ ഒന്നായിരുന്നു ഫോര്‍ഡ് മോണ്‍ടിയോ.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

എന്തായാലും ഇപ്പോള്‍, സര്‍വീസ് ചിലവ് കൂടിയ കമ്പനിയെന്ന പ്രതിച്ഛായ ഫോര്‍ഡ് പതിയെ മാറ്റിവരികയാണ്. ഘടകങ്ങളുടെ പ്രാദേശിക സമാഹരണം കൂട്ടി കുറഞ്ഞ വിലയില്‍ കാറുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ഇവിടെ മുന്‍കൈയ്യെടുക്കുന്നത്.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഒപെല്‍ വെക്ട്ര

ഉയര്‍ന്ന മെയിന്റനന്‍സ്. കുറഞ്ഞ റീസെയില്‍ മൂല്യം. സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതക്കുറവ്: വെക്ട്രയുടെ തോല്‍വിയില്‍ പഴി മുഴുവന്‍ ഒപെല്ലിനുതന്നെ. രണ്ടാംകിട വിപണിയെന്ന ധാരണയോടെയാണ് ഒപെല്‍ ഇന്ത്യയില്‍ കാലുകുത്തിയത്. തുടക്കകാലത്ത് കാലഹരണപ്പെട്ട ആസ്ട്ര, കോര്‍സ കാറുകളെ വിപണിയില്‍ കമ്പനി അവതരിപ്പിച്ചു.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

പക്ഷെ ഇന്ത്യന്‍ മണ്ണില്‍ സാധ്യതയേറെയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഒപെല്‍ ഏറെ വൈകിയിരുന്നു. 2002 -ല്‍ വെക്ട്രയെ കൊണ്ടുവന്ന് വിപണി പിടിക്കാന്‍ നോക്കിയെങ്കിലും തകര്‍ന്ന പ്രതിച്ഛായ കാറിന്റെ ശോഭനഭാവി കെടുത്തി. ഇറക്കുമതി മോഡലായാണ് വെക്ട്രയെ ഒപെല്‍ ഇവിടെ കൊണ്ടുവന്നത്.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഫിയറ്റ് പാലിയോ

ഇന്ത്യയില്‍ നേരത്തെ എത്തിപ്പോയെന്നതാണ് ഫിയറ്റ് പാലിയോയുടെ കുറ്റം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ പാലിയോ ഹാച്ച്ബാക്കിനെ ഫിയറ്റ് ഇങ്ങോട്ടു കൊണ്ടുവന്നു. ആദ്യവര്‍ഷം കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പാലിയോ കരസ്ഥമാക്കിയെങ്കിലും മുന്നോട്ടുള്ള യാത്ര എളുപ്പമായിരുന്നില്ല.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ടാറ്റ ഇന്‍ഡിക്കയുടെയും മാരുതി വാഗണ്‍ആറിന്റെയും പ്രചാരം പാലിയോയുടെ നിറംകെടുത്തിയെന്നുവേണം പറയാന്‍. പാലിയോയ്‌ക്കൊപ്പം നില്‍ക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ചിത്രം ഒരുസമയത്ത് കാറിന്റെ പ്രചാരം തെല്ലൊന്നു കൂട്ടിയിരുന്നു.

Most Read: ഹ്യുണ്ടായി വെന്യുവിനെ പകർത്തി ബ്രെസ്സ, പുതിയ തന്ത്രം ആവിഷ്കരിച്ച് മാരുതി

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ചടുലമായ 1.6 ലിറ്റര്‍ പെട്രോള്‍, 1.9 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പാലിയോയ്ക്ക് ഫിയറ്റ് നല്‍കിയത്. എന്നാല്‍ ഉയര്‍ന്ന മെയിന്റനന്‍സ് ചിലവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും ഉപഭോക്താക്കളെ പാലിയോയില്‍ നിന്നുമകറ്റി നിര്‍ത്തി. പെട്രോള്‍ എഞ്ചിന് മൈലേജ് കുറവാണെന്ന കാരണവും ഇക്കാലത്ത് ഉടമകള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഹ്യുണ്ടായി ടെറാക്കാന്‍

ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യം കൊണ്ടുവന്ന പൂര്‍ണ്ണ എസ്‌യുവിയായിരുന്നു ടെറാക്കാന്‍. കരുത്തുറ്റ 2.9 ലിറ്റര്‍ ടര്‍ബോ ഡീസല്‍ ഡീസല്‍ എഞ്ചിന്‍ ടെറാക്കാന് ഹ്യുണ്ടായി നല്‍കി. പക്ഷെ മിത്സുബിഷി പജേറോ, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികള്‍ക്ക് മുന്നില്‍ വീര്യം പുറത്തെടുക്കാന്‍ ടെറാക്കാന് കഴിഞ്ഞില്ല. ഉയര്‍ന്ന വില നിലവാരമായിരുന്നു ടെറാക്കാന് ഇവിടെ വിനയായത്. ടെറാക്കാനെ കമ്പനി പ്രാദേശികമായി നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്നു ചിത്രം മറ്റൊന്നാകുമായിരുന്നു.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

മാരുതി കിസാഷി

നിരയില്‍ ആഢംബര കാര്‍ വേണമെന്ന മോഹം കൊണ്ടാണ് കിസാഷിയെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പക്ഷെ വില കുറഞ്ഞ കാറുകള്‍ മാത്രം പുറത്തിറക്കുന്ന മാരുതി, ഒരു സുപ്രഭാതത്തില്‍ 15 ലക്ഷം രൂപ വിലയുള്ള ആഢംബര കാര്‍ അവതരിപ്പിച്ചപ്പോള്‍ വാഹന ലോകം പകച്ചു. മാരുതിയുടെ ആഢംബര കാറിനെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായില്ല.

ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

കിസാഷിയുടെ കാലത്ത് ഷെവര്‍ലെ ക്രൂസ് ഡീസല്‍ വിപണിയില്‍ വന്‍ ഹിറ്റായിരുന്നെന്നും ഇവിടെ പരാമര്‍ശിക്കണം. കുറഞ്ഞ ഇന്ധനക്ഷമതയും കിസാഷിയുടെ പതനത്തിന് വേഗം കൂട്ടി.

Most Read Articles

Malayalam
English summary
Five Cars Indians Loved But Failed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X