ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം എന്നറിയപ്പെടുന്ന സേഫ്റ്റി ഫീച്ചർ ഇപ്പോൾ ഇന്ത്യയിലെ ചില മാസ് മാർക്കറ്റ് കാറുകളിൽ കാണപ്പെടുന്ന ഫീച്ചറുകളുടെ ട്രെൻഡിംഗ് സ്യൂട്ടായി മാറികഴിഞ്ഞിരിക്കുകയാണ്.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ADAS എന്ന സംവിധാനം മുമ്പ് ഉയർന്ന നിലവാരമുള്ള ആഡംബര കാറുകളിൽ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും പുതിയ കാലത്തെ ഉപഭോക്താക്കൾ കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള കാറുകൾ തേടുന്നതിനാൽ ഇപ്പോൾ 20 ലക്ഷം രൂപയിൽ താഴെ വരെ വിലയുള്ള എസ്‌യുവികളിലേക്കെല്ലാം ഈ ടെക്‌നോളജി വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണിപ്പോൾ.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

വ്യത്യസ്ത ക്യാമറകളും സെൻസറുകളും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നൽകുന്ന ഒരു റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് ADAS. മഹീന്ദ്ര XUV700 എസ്‌യുവിയിലൂടെ ട്രെൻഡായ ഈ ടെക് വരാനിരിക്കുന്ന ചില മോഡലുകളിൽ കൂടി എത്തുകയാണ്. ഈ സുരക്ഷാ സാങ്കേതികവിദ്യയുമായി നിരത്തിലേക്ക് എത്താനിരിക്കുന്ന മികച്ച അഞ്ച് കാറുകളെ പരിചയപ്പെടുത്താം.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഹ്യുണ്ടായി വേർണ

പുതിയ ട്യൂസോണിൽ ADAS ലഭിക്കുമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന നാലാം തലമുറ വേർണ സെഡാനും ഈ സുരക്ഷാ സാങ്കേതികവിദ്യ സമ്മാനിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ. സെഗ്മെന്റിലെ സ്ട്രോംഗ് ഹൈബ്രിഡ് എതിരാളിയായ സിറ്റിയാണ് സെഗ്‌മെന്റ്-എക്‌സ്‌ക്ലൂസീവ് ADAS ടെക് കൊണ്ടുവന്ന ആദ്യ മോഡൽ.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗും കൊളീഷൻ അവോയ്‌ഡൻസ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ-ബീം അസിസ്റ്റ്, ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിങ്ങനെ ട്യൂസോണിന്റെ മിക്ക ADAS ഫീച്ചറുകളും വേർണയിലേക്കും ചേക്കേറിയെത്തും.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഈ ലിസ്റ്റിലെ മറ്റ് കാറുകളുടെ കാര്യത്തിലെന്നപോലെ തന്നെ അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം ഫീച്ചർ വേർണയുടെ ടോപ്പ്-സ്പെക്ക് വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയേക്കാമെന്ന സൂചനയുമുണ്ട്. പുതിയ വേർണയെക്കുറിച്ച് പറയുകയാണെങ്കിൽ ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന എലാൻട്രയ്ക്ക് സമാനമായ ഒരു ഡിസൈൻ ശൈലിയുമായാവും സി-സെഗ്മെന്റ് സെഡാൻ പുതുരൂപമെടുക്കുക. അടുത്ത വർഷം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഹ്യുണ്ടായി ക്രെറ്റ

ഹ്യുണ്ടായി ക്രെറ്റ പോലും ADAS സംവിധാനവുമായാവും ഇനി എത്തുക എന്നത് എസ്‌യുവി പ്രേമികൾക്ക് ആവേശമാവുന്ന കാര്യമാണ്. ഇന്തോനേഷ്യയിലെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ബ്രാൻഡ് ഇത് വിജയകരമായി അവതരിപ്പിക്കുകയും ചെയ്‌തതിനാൽ ഇന്ത്യയിൽ ക്രെറ്റയുടെ വരാനിരിക്കുന്ന പുത്തൻ മോഡൽ ഈ ഫീച്ചറുമായാവും അരങ്ങേറ്റം കുറിക്കുക.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ക്രെറ്റ ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറുമെന്നാണ് ലഭിക്കുന്ന വിവരം. അതോടൊപ്പം എസ്‌യുവിക്ക് മറ്റ് സുരക്ഷാ സാങ്കേതികവിദ്യകളും ലഭിച്ചേക്കാം.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഇന്ത്യയിലെ മറ്റെല്ലാ ADAS കാറുകളേയും പോലെ ഇതിന് ഫോർവേഡ് കൊളീഷൻ അവോയ്‌ഡൻസ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിട്ടറിംഗ്, കൊളീഷൻ അവോയ്‌ഡൻസ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ലഭിക്കും.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യ ലഭിക്കുന്ന എതിരാളികളിൽ എംജി ആസ്റ്റർ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. മുഖംമിനുക്കിയെത്തുന്ന ക്രെറ്റയിൽ പല ഡിസൈൻ മാറ്റങ്ങളും കാണാനാവും. കൂടാതെ എസ്‌യുവിക്ക് ചില ഫീച്ചറുകൾ കൂടുതലായി ലഭിക്കുമെങ്കിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നും ലഭിക്കാൻ സാധ്യതയില്ല.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

ഹ്യുണ്ടായി അൽകസാർ

ക്രെറ്റയിലും വേർണയിലും കാണുന്ന ADAS സുരക്ഷാ ഫീച്ചറുകൾ തന്നെയായിരിക്കും ഹ്യൂണ്ടായി തങ്ങളുടെ മൂന്ന്-വരി എസ്‌യുവിയായ അൽകസാറിനും സമ്മാനിക്കുക. എതിരാളികളിൽ പൂർണമായ ADAS സ്യൂട്ട് ലഭിക്കുന്ന ഒരേയൊരു മോഡൽ മഹീന്ദ്ര XUV700 എന്നതും അൽകസാറിന്റെ മാറ്റുകൂട്ടും.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ്

വരാനിരിക്കുന്ന എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിലും ADAS അവതരിപ്പിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്/പ്രിവൻഷൻ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഹൈ-ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനും റിയർ ക്രോസ്-ട്രാഫിക് അലേർട്ടും എന്നിവയുൾപ്പെടെ ADAS ഫീച്ചറുകൾ ആസ്റ്ററിൽ കാണുന്നത് പോലെയായിരിക്കും.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

അൽകസാറും ക്രെറ്റയ്ക്കും ADAS സാങ്കേതികവിദ്യ ലഭിക്കുകയും XUV700 ഇതിനകം തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചതിനാലും ഹെക്ടറിന് മത്സരം കൂടുതൽ കഠിനമാകും. ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിനെ സംബന്ധിച്ചിടത്തോളം എം‌ജി അതിന്റെ ക്ലാസ്-ലീഡിംഗ് പോർട്രെയ്‌റ്റ് ആകൃതിയിലുള്ള 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് കമ്പനി അടുത്തിടെ ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

പുതുക്കിയ എസ്‌യുവിക്ക് അകത്തും പുറത്തും ചെറിയ ഡിസൈൻ മാറ്റങ്ങളും അതോടൊപ്പം തന്നെ പുതിയ സവിശേഷതകളും എംജി സമ്മാനിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

മഹീന്ദ്ര XUV400 ഇവി

മഹീന്ദ്രയുടെ വരാനിരിക്കുന്ന ലോംഗ് റേഞ്ച് ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിക്ക് ADAS സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. XUV300 അടിസ്ഥാനമാക്കി തയാറാക്കുന്ന ഇവിയാണെങ്കിലും 4.2 മീറ്റർ നീളമുള്ള അൽപ്പം വലിയ മോഡലായിരിക്കുമിതെന്നതാണ് ശ്രദ്ധേയമാവുന്നത്.

ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ

മെക്കാനിക്കൽ സവിശേഷതകൾ ഇതുവരെ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. XUV400 ഇവി ഈ സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Five upcoming cars that will get the adas safety technology
Story first published: Monday, August 8, 2022, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X