കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

എസ്‌യുവികൾക്ക് മുന്നും പിന്നും ഇന്ത്യക്കാർ എപ്പോഴും പ്രണയിക്കുന്ന വാഹന വിഭാഗമാണ് ഹാച്ച്ബാക്കുകളുടേത്. എന്നാൽ മൈലേജില്ലാത്ത പെർഫോമൻസ് ഹാച്ചുകൾക്ക് അത്ര ആരാധകരില്ല എന്നതിനാൽ ഇവ അങ്ങനെ ഹിറ്റാവാറില്ല ഇന്ത്യയിൽ.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

എങ്കിലും പെർഫോമൻസ് ഹാച്ച്ബാക്ക് കാറുകളുടെ അല്ലെങ്കിൽ 'ഹോട്ട് ഹാച്ചുകളുടെ' ഈ സെഗ്‌മെന്റിനുള്ളിൽ ഒരു പ്രത്യേക ഇടമുണ്ട് എന്നകാര്യം ആർക്കും നിഷേധിക്കാനാവാത്ത കാര്യമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യൻ വിപണിയിൽ 12 ലക്ഷം രൂപയിൽ താഴെയുള്ള നിരവധി ഹോട്ട് ഹാച്ച് ഓപ്ഷനുകൾ നമുക്ക് ലഭ്യമായിരുന്നു.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

എന്നാൽ നിലവിൽ ഈ ബജറ്റിൽ ഒരു ഒറിജിനൽ പെർഫോമൻസ് കാറുകളൊന്നും കിട്ടില്ലെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്. ഉണ്ടായിരുന്നവയെല്ലാം നിർത്തലാക്കുകയും ചെയ്‌തു. നിലവിൽ വിപണിയിൽ ലഭ്യമായ ഒരേയൊരു ഓപ്ഷൻ ഹ്യുണ്ടായി i20 N-ലൈൻ മാത്രമാണ്. എങ്കിലും പെർഫോമൻസ് ഹാച്ച്ബാക്കുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ നിന്നും ചില മോഡലുകൾ സ്വന്തമാക്കാനാവും.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ഫോക്‌സ്‌വാഗണ്‍ പോളോ GT TSI

ഹോട്ട് ഹാച്ചുകളെ ഇന്ത്യയിൽ പ്രശസ്തമാക്കിയ കാറായിരുന്നു ഫോക്‌സ്‌വാഗൺ പോളോ ജിടി. പുതിയതു വാങ്ങാൻ വിപണിയിൽ ഇപ്പോൾ ലഭ്യമല്ലെങ്കിലും യൂസ്‌ഡ് കാർ ഒരെണ്ണം കണ്ടെത്താനാവും. പഴയ പോളോ ഹോട്ട് ഹാച്ചിന് 104 bhp കരുത്ത് ഉത്പാദിപ്പിക്കാനാവുന്ന 1.4-ലിറ്റർ TSI ഫോർ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ഇത് ഒരു DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്. എന്നിരുന്നാലും ഫോക്‌സ്‌വാഗണിന്റെ പുതിയ മോഡലിന് 108 bhp, 1.0 ലിറ്റർ TSI ത്രീ-സിലിണ്ടർ എഞ്ചിൻ ലഭിക്കുന്നുണ്ടായിരുന്നു. അത് 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായാണ് വരുന്നത്. ഇവക്കായി ഏകദേശം 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപയുടെ ഇടയിലാവും മുടക്കേണ്ടി വരിക.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ഫിയറ്റ് അബാർത്ത് പുന്തോ

വാഹന പ്രേമികൾ ഒരുതവണയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു മോഡലാണ് ഫിയറ്റ് ഇന്ത്യയുടെ അബാർത്ത് പുന്തോ. ഇതിറങ്ങിയ സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ മോഡലുകളിൽ ഒന്നായിരുന്നു ഈ ഇറ്റാലിയൻ പൈതൃകമുള്ള കാർ എന്നതാണ് ശ്രദ്ധേയം.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്ന ഫിയറ്റ് അബാർത്ത് പുന്തോയ്ക്ക് 145 bhp പവറിൽ 212 Nm torque നൽകുന്ന 1.4 ലിറ്റർ ടി-ജെറ്റ് എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. ഹോട്ട് ഹാച്ചിൽ ഫിയറ്റ് ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്‌തിരുന്നില്ല. സ്കോർപിയോൺ ലിവറിയും വർക്കുകളും സഹിതം അബാർത്ത്-നിർദ്ദിഷ്ട സ്റ്റൈലിംഗോടെയാണ് കാർ വന്നത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ഫിയറ്റ് ഇന്ത്യയിൽ കാർ നിർമാണം നിർത്തിയപ്പോൾ അബാർത്ത് പുന്തോയും നിർത്തലാക്കപ്പെട്ടു. എന്നാൽ ഇതിന്റെ യൂസ്‌ഡ് മോഡലിന് അതിന്റെ കണ്ടീഷൻ അനുസരിച്ച് 7.50 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ഫോർഡ് ഫിഗോ 1.5

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഫോർഡ് ഫിഗോ. രണ്ടാം തലമുറ മോഡലിനൊപ്പം ശക്തമായ 1.5 ലിറ്റർ Ti-VCT പെട്രോൾ എഞ്ചിനും കമ്പനി അവതരിപ്പിച്ചു. 110 bhp കരുത്തും 136 Nm torque ഉം ഉത്പാദിപ്പിക്കാനാണ് അമേരിക്കൻ ബ്രാൻഡ് ഈ എഞ്ചിൻ ട്യൂൺ ചെയ്‌തിരുന്നത്. കൂടാതെ ഇത് 6 സ്പീഡ് DCT ഓട്ടോമാറ്റിക്ക് ഗിയർബോക്‌സുമായാണ് വിപണിയിൽ എത്തിയിരുന്നതും.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

കാർ ഉയർന്ന സംഖ്യയിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. അതിനാൽ സെക്കൻഡ് ഹാൻഡ് കാർ വിപണിയിൽ ഫോർഡ് ഫിഗോ 1.5 മോഡലിനെ കണ്ടെത്താൻ കുറച്ച് മെനക്കെടേണ്ടി വരും. കണ്ടെത്തിയാൽ അതിന്റെ കണ്ടീഷൻ അനുസരിച്ച് 6 ലക്ഷം രൂപ വരെയെങ്കിലും മുടക്കാനും തയാറാവണം.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

മാരുതി സുസുക്കി ബലേനോ RS

മാരുതി സുസുക്കി ബലേനോ RS ഇന്ത്യയിലെ മറ്റൊരു ജനപ്രിയ ഹോട്ട് ഹാച്ച് ആയിരുന്നു. കൂടാതെ വളരെ കഴിവുള്ള ഒരു കാറുംകൂടിയായിരുന്നു ഇതെന്നു വേണം പറയാൻ. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി സുസുക്കി മോഡലായിരുന്നു ഇത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

1.0 ലിറ്റർ ബൂസ്റ്റർജെറ്റ് എഞ്ചിനുമായാണ് മാരുതി സുസുക്കി ബലേനോ RS പതിപ്പ് വിപണിയിൽ എത്തിയിരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ വാഹനം 101 bhp പവറിൽ പരമാവധി 150 Nm torque വരെ നൽകാൻ ശേഷിയുള്ളതായിരുന്നു. കാറിന്റെ കണ്ടീഷനനുസരിച്ച് ഏകദേശം 6 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ മുടക്കേണ്ടിയും വരും.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

ടാറ്റ ടിയാഗോ JTP

ടാറ്റ ടിയാഗോ JTP ആഭ്യന്തര വാഹന നിർമാക്കളിൽ നിന്നുള്ള ഏറ്റവും മികച്ച ഹാച്ച്ബാക്കുകളിൽ ഒന്നായിരുന്നു. ടാറ്റ മോട്ടോർസും ജയം ഓട്ടോമൊബൈൽസും തമ്മിലുള്ള സംയുക്ത സംരംഭമായ ജെടി സ്പെഷ്യൽ വെഹിക്കിൾസിന് (ജെടിഎസ്‌വി) കീഴിലാണ് പെർഫോമൻസ് ഹാച്ച് അവതരിപ്പിച്ചത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

വിൽപ്പനയുടെ കാര്യത്തിൽ പരാജയമായിരുന്നെങ്കിലും കഴിവുറ്റ വാഹനമായിരുന്നു ഇത്. ആയതിനാൽ സെക്കൻഡ് ഹാൻഡ് വിപണിയിലും ഇവനെ കണ്ടെത്താൻ ലേശം പാടായിരിക്കും. 112 bhp കരുത്തും 150 Nm torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് ടാറ്റ ടിയാഗോ JTP ഹാച്ച് പ്രവർത്തിച്ചിരുന്നത്.

കുറഞ്ഞ ബജറ്റിൽ പെർഫോമൻസ് ഹാച്ച്ബാക്ക് വാങ്ങാനിരിക്കുവാണോ? പരിഗണിക്കാം ഈ മോഡലുകളെ

5 സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. യൂസ്ഡ് വിപണിയിൽ ഒരെണ്ണം കണ്ടെത്തിയാലും ഏകദേശം 5 ലക്ഷം രൂപ വരെ ഇവനായി ചെലവഴിക്കേണ്ടിയും വന്നേക്കാം.

Most Read Articles

Malayalam
English summary
Five used hot hatchbacks model that you can buy
Story first published: Thursday, August 4, 2022, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X