വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഇക്കാലത്ത് പല കാറുകളും പരന്ന ബേസുള്ള സ്റ്റിയറിംഗ് വീലുമായി വരുന്നു. സ്റ്റിയറിംഗ് വീലിലെ ചെറിയ മാറ്റങ്ങൾ അതിനെ വളരെ ഫാൻസിയും വാങ്ങുന്നവർക്ക് കൂടുതൽ ആകർഷകവുമാക്കുന്നു. എന്നിരുന്നാലും, അത് ആകർഷകമാക്കുക എന്നത് മാത്രമായിരുന്നില്ല ഓട്ടോമൊബൈൽ ഡിസൈനർമാരുടെ പദ്ധതി.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഇതിന് പിന്നിൽ വേറെയും കാരണങ്ങൾ ഉണ്ട്, തളിച്ച് പറഞ്ഞാൽ പല ഗുണങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്ത് ഉദ്ദേശ്യത്തോടെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ പരിശോധിക്കാം.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലിന്റെ ഗുണങ്ങൾ മനസ്സിലാക്കാം:

റേസിംഗ് കാറുകളിൽ ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽ കാണുന്നത് സാധാരണമാണ്. റേസ് കാറുകളിൽ സീറ്റുകളും സ്റ്റിയറിംഗ് വീലുകളും ഉറപ്പിച്ചിരിക്കുന്നതിനാൽ, അത് കയറാനും ഇറങ്ങാനും സൗകര്യമൊരുക്കുന്നു.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

എന്നാൽ റേസ് കാറുകൾക്ക് മാത്രമല്ല ഫ്ലാറ്റ് സ്റ്റിയറിംഗ് സവിശേഷത നൽകിയിരിക്കുന്നത്; ഇത് സാധാരണ സ്ട്രീറ്റ് അല്ലെങ്കിൽ അർബൻ കാറുകളിലും ലഭ്യമാണ്. അതിനാൽ നോർമൽ കേസുകളിൽ ഇതിന്റെ ഗുണങ്ങൾ നോക്കാം.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

1. മതിയായ ലെഗ് റൂം

കാർ ബ്രാൻഡുകൾ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ എന്ന ആശയം കൊണ്ടുവന്നതിന്റെ ആദ്യ കാരണം എന്നത് മതിയായ ലെഗ് റൂമിന്റെ ലഭ്യതയാണ്. സ്റ്റിയറിംഗിന്റെ ചുറ്റളവ് വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ, അത് വീലിനും സീറ്റിനും ഇടയിൽ കൂടുതൽ ഇടം സൃഷ്ടിക്കുന്നു.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഇത് ഡ്രൈവർക്ക് എളുപ്പത്തിൽ കാറിൽ കയറുന്നതിനും പുറത്തിറങ്ങുന്നതിനും സഹായിക്കുന്നു. കൂടാതെ വണ്ണമുള്ള ഒരാൾക്ക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ മിക്കവാറും വളരെ ആശ്വാസമായി കാണപ്പെടുന്നു.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

വാഹനത്തിന്റെ സീറ്റിൽ സെറ്റിലായി കഴിഞ്ഞാൽ, നിങ്ങളുടെ കാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു, അതിനാൽ മൊത്തത്തിലുള്ള ഡ്രൈവിംഗ് കംഫർട്ട് ഇത് വർധിപ്പിക്കുന്നു. ഈ രീതിയിൽ, ദീർഘനേര ഡ്രൈവിംഗ് സമയങ്ങളിൽ പോലും, കാലുകൾക്ക് സ്ട്രെസ് ഇല്ലാതെ ഒരാൾക്ക് സീറ്റിലിരിക്കാനാകും.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

2. പ്രീമിയം ലുക്ക്സും സ്റ്റർഡിനെസും

ഇക്കാലത്ത് എല്ലാ ഫാൻസി കാറുകളിലും ഫ്ലാറ്റ് വീൽ വരുന്നതിനാൽ, നിങ്ങൾക്ക് തീർച്ചയായും മികച്ച നിലവാരമുള്ള സ്റ്റിയറിംഗ് വീൽ ലഭിക്കും. ലെതർ റാപ്പ്ഡും ശരിയായ സ്റ്റിയറിംഗ് കഴിവുകളുമായി വരുന്ന ഈ വീൽ വളരെ പ്രീമിയം ആയി കാണപ്പെടുന്നു. ഈ പ്രീമിയം ലുക്ക് ആണ് പല ഉപഭോക്താക്കൾക്കും ഇവ വാഗ്ദാനം ചെയ്യുന്നത്.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

നിലവിലുള്ള സ്റ്റിയറിംഗ് വീൽ നീക്കം ചെയ്യാനും പുതിയത് ഘടിപ്പിക്കാനും അനുവദിക്കുന്ന ഒരു യൂണിവേഴ്സൽ അഡാപ്റ്ററും കാറുകളുടെ സവിശേഷതയാണ്. അതിനാൽ, നിങ്ങളുടെ കാറിൽ ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽ സിസ്റ്റം വേണം എന്ന് ആഗ്രഹം ഉള്ളവരാണെങ്കിൽ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രൊഫഷണൽ റിപ്പയററെ സമീപിക്കാം അല്ലെങ്കിൽ മൗണ്ടിംഗ് സ്വയം ചെയ്യുകയും ചെയ്യാം.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ചില സ്റ്റിയറിംഗ് വീലുകൾ അലുമിനിയം റിമ്മുകളുള്ള ത്രീ സ്‌പോക്ക് ഡിസൈനിലാണ് നിർമ്മിച്ചിരിക്കുന്നത്. അലൂമിനിയം ഒരു ഭാരം കുറഞ്ഞ മെറ്റീരിയലായതിനാൽ, ഇത് മൊത്തത്തിലുള്ള സ്റ്റിയറിംഗ് എക്സ്പീരിയൻസ് സുഗമമാക്കുന്നു. ഒരാൾക്ക് സ്റ്റിയറിംഗ് എളുപ്പത്തിൽ ഉപയോഗിക്കാനും ഒരു കൈകൊണ്ട് പോലും തങ്ങളുടെ കാർ ശരിയായ ദിശയിൽ എത്തിക്കാനും കഴിയും. ഈ രീതിയിൽ, ഫ്ലാറ്റ് സ്റ്റിയറിംഗ് വീലിന് കൂടുതൽ ശാന്തവും എളുപ്പവുമായ ഡ്രൈവിംഗ് പോസ്ചറും അനുവദിക്കുന്നു.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

3. ചക്രങ്ങളുടെ പൊസിഷൻ പെട്ടെന്ന് അറിയാം

ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽ സ്വന്തമാക്കുന്നതിനുള്ള ലളിതമായ കാരണമായി ഇത് തോന്നാം, പക്ഷേ ഇത് സിംപിൾ എന്നാൽ വളരെ സഹായകമായ ഒന്നാണ്. ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽ, വാഹനത്തിന്റെ ചക്രങ്ങൾ നേരെയാണോ എന്ന് തൽക്ഷണം നിങ്ങളെ അറിയിക്കും.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ചക്രങ്ങൾ നേരെയായിരിക്കുമ്പോൾ മാത്രം ഡ്രൈവറെ അഭിമുഖീകരിക്കുന്ന പരന്ന പൊസിഷനാണ് ഇതിന്റെ കാരണം. അതിനാൽ ഈ ചെറിയ നേട്ടം ചിലപ്പോൾ ഒരു വലിയ സഹായമായിരിക്കും.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഫ്ലാറ്റ് സ്റ്റിയറിംഗ് വീലുമായി വരുന്ന കാറുകൾ

വാഹനത്തിന്റെ ഇന്റീരിയറിൽ പ്രത്യേക ശ്രദ്ധ നൽകുന്ന ചില ബ്രാൻഡുകൾ ഉണ്ട്, അവരിൽ പലരും നോർമൽ സ്റ്റിയറിംഗ് വീൽ മാറ്റി ഫ്ലാറ്റ് ബേസ് ആക്കി. നമുക്ക് ഇവിടെ ചില മോഡലുകൾ നോക്കാം:

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

1. ഔഡി R8

കൺവേർട്ടിബിൾ കാർ അതിന്റെ ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽബേസ് കൊണ്ട് കൂടുതൽ മികച്ചതായി കാണപ്പെടുന്നു. മൊത്തത്തിലുള്ള രൂപം കാറിനെ ക്ലാസിക് & കണ്ടംപ്രറിയായി നിലനിർത്തുന്നു. ആധുനിക കാർ പ്രേമികൾക്ക് അനുയോജ്യമാണ് ഈ മോഡൽ.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

2. ഫെറാറി 458 ഇറ്റാലിയ

ഫെറാറി 458 ഇറ്റാലിയയെക്കുറിച്ച് ആർക്കാണ് അറിയാത്തത്. ഷാർപ്പ് കൺവേർട്ടിബിൾ കോൺഫിഗറേഷൻ അതിന്റെ എല്ലാ സവിശേഷതകളും സ്പീക്ക് ഔട്ട് ചെയ്യാൻ പര്യാപ്തമാണ്. കൂടാതെ ഫ്ലാറ്റ് ബേസ് സ്റ്റിയറിംഗ് വീലും തീർച്ചയായും ഒരു ആഡ് ഓൺ ആയി വരുന്നു.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

3. പോർഷ ബോക്സ്സ്റ്റർ സ്പൈഡർ

ഫെർസൊണിഫിക്കേഷനും പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള വാഹനവും ആഗ്രഹിക്കുന്നവർക്ക്, ഫ്ലാറ്റ് സ്റ്റിയറിംഗ് വീൽ ബേസിനൊപ്പം ലഭിക്കുന്ന മികച്ച ഒരു ഓപ്ഷനാണ് സ്പൈഡർ. ഈ സൂപ്പർ ഫാസ്റ്റും വിചിത്രവുമായ ബ്യൂട്ടി ഒന്ന് കാണേണ്ടതാണ്.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

4. ഫോക്‌സ്‌വാഗണ്‍ GTI

GTI രൂപത്തിൽ ഫ്ലാറ്റ് വീൽബേസ് എന്ന ആശയവും ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചു. ലളിതവും ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതുമായ ഒരു കാർ ആയതിനാൽ, ബ്രാൻഡ് അതിന്റെ ഇന്റീരിയർ ശൈലിയിൽ വളരെ ശ്രദ്ധിച്ചു. ഫ്ലാറ്റ് വീൽ പ്രതീക്ഷിക്കുന്ന ആർക്കും പട്ടികയിൽ പരിഗണിക്കാവുന്ന ഒരു മികച്ച ടൗൺ കാറാണിത്.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ പ്രധാനമായും സ്പോർട്ടി കാറുകളിലോ പ്രീമിയം കാറുകളിലോ ആണ് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ നിങ്ങൾ ഒരു പുതിയ കാർ വാങ്ങുന്നത് പരിഗണിക്കുകയാണെങ്കിൽ, ഫ്ലാറ്റ് സ്റ്റിയറിംഗ് ഫീച്ചർ ചെയ്യുന്ന ബ്രാൻഡുകൾ സെർച്ച് ചെയ്യുക.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

നിങ്ങൾക്ക് ഒരു ടെസ്റ്റ് റൈഡ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, അത് നിങ്ങൾക്ക് എത്രത്തോളം സുഖകരമാണെന്ന് ഉപയോഗിച്ച് മനസ്സിലാക്കുക. കവറിംഗ് മെറ്റീരിയൽ, റൊട്ടേഷൻ നിലവാരം, ടയറുകളിൽ സ്റ്റിയറിംഗ് എത്ര നന്നായി പ്രവർത്തിക്കുന്നു എന്നിവ പരിശോധിക്കുക.

വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

ഓട്ടോമൊബൈൽ വ്യവസായത്തിൽ, പല ബ്രാൻഡുകളും ഇന്റീരിയർ സവിശേഷതകൾ നെക്സ്റ്റ് ലെവലിലേക്ക് കൊണ്ടുപോകുന്നു. നിങ്ങളുടെ മുൻഗണനകളും മൊത്തത്തിലുള്ള ബജറ്റും അടിസ്ഥാനമാക്കി, ഫ്ലാറ്റ് ബേസ് സ്റ്റിയറിംഗ് വീൽ ഉൾപ്പെടുന്ന മോഡലുകളുടെ നീണ്ട ലിസ്റ്റ് നിങ്ങൾക്ക് ചെക്ക് ചെയ്യാം.

Most Read Articles

Malayalam
English summary
Flat bottom steering wheels benefits in detail
Story first published: Sunday, May 22, 2022, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X