ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ഇന്ത്യ പോലുള്ള തിരക്കേറിയ രാജ്യത്ത്, കൂടുതൽ ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക എന്ന ഉദ്ദേശ്യം നിറവേറ്റുന്നതിനാൽ ഏത് എംപിവിയും നന്നായി വിൽക്കപ്പെടുമെന്ന് നമ്മൾ പ്രതീക്ഷിക്കും.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എന്നാൽ ഇന്ത്യക്കാരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ട എംപിവി മോഡലുകളുമുണ്ട്. ഇവയുടെ പരാജയത്തിന് പിന്നിൽ കടുത്ത മത്സരമോ മോശം രൂപകൽപ്പനയോ മോശം സമയമോ പോലുള്ള നിരവധി കാരണങ്ങളുണ്ടാകാം. ഇന്ത്യയിൽ ദയനീയമായി പരാജയപ്പെട്ട ഏഴ് എംപിവികൾ ഏതെന്ന് നമുക്ക് നോക്കാം.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

നിസാൻ ഇവാലിയ

എംപിവിയിൽ മാത്രമല്ല, ഏതൊരു വിഭാഗത്തിലും മതിപ്പുളവാക്കാൻ നിസാൻ ഇന്നും പാടുപെട്ടിട്ടുണ്ട്. നിസാൻ ഇവാലിയയ്ക്ക് ഒരു വിജയകരമായ എംപിവിയാകാൻ ആവശ്യമായ ഫീച്ചറുകളുണ്ടായിരുന്നു, എന്നാൽ ടൊയോട്ട ഇന്നോവ, മാരുതി സുസുക്കി എർട്ടിഗ എന്നിവപോലുള്ള എതിരാളികൾക്കൊപ്പം, മത്സരം കടുത്ത ഇന്ത്യൻ വിപണിയിൽ ഇതിന് ഒരു ഓപ്ഷൻ ലഭിച്ചില്ല.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

നിർത്തലാക്കുന്നതിന് തൊട്ടുമുമ്പ് വാഹനത്തിന്റെ വില 8.50 ലക്ഷം മുതൽ 12.22 ലക്ഷം രൂപ വരെയായിരുന്നു. ഇത് യഥാർത്ഥത്തിൽ വാഹനത്തിൽ വന്ന സവിശേഷതകളും കരുത്തേകിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനും പരിഗണിക്കുമ്പോൾ വളരെ നല്ല വിലയായിരുന്നു. ടോപ്പ് സ്പെക്ക് രണ്ടും മൂന്നും നിരയിൽ റൂഫ് മൗണ്ടഡ് എസി വെന്റുകൾ, റിയർ വൈപ്പർ, റിയർ ഡിഫോഗർ, ക്യാപ്റ്റൻ സീറ്റുകൾ, സ്ലൈഡിംഗ് വിൻഡോകൾ, വുഡ് ഫിനിഷ്ഡ് ഡാഷ്‌ബോർഡ് എന്നിവ നൽകിയിരുന്നു.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എന്തുകൊണ്ടാണ് നിസാൻ ഇവാലിയ പരാജയപ്പെട്ടത്? ഒന്നാമത് വാഹനത്തിന്റെ ഡിസൈൻ പ്രേക്ഷകരുമായി യോജിച്ചില്ല. അടുത്തതായി വിൽപ്പനയും വിൽപ്പനാനന്തര സപ്പോർട്ടും നോക്കുമ്പോൾ എതിരാളികളുമായി പൊരുത്തപ്പെടാൻ ഇതിന് കഴിഞ്ഞില്ല. മൂന്നാമത് മാനുവൽ ട്രാൻസ്മിഷൻ മാത്രമുള്ള ഒരു എഞ്ചിൻ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

റെനോ ലോഡ്ജി

റെനോ ലോഡ്ജിയും കഴിവുള്ള ഒരു എംപിവിയായിരുന്നു, എന്നാൽ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരത്താൽ ഇത് തകർക്കപ്പെട്ടു. ഏതൊരു കാർ വാങ്ങുമ്പോഴും ഇന്ത്യക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു കാര്യമുണ്ടെങ്കിൽ, അത് വിൽപ്പനാനന്തര പിന്തുണ എന്നതായിരിക്കും. സേവനച്ചെലവ് കുറവാണെന്നല്ല, സ്പെയർ പാർട്സുകളുടെ ലഭ്യതയും അത് പ്രദേശങ്ങളിൽ എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്നതും ഒരു വലിയ ഘടകമാണ്.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ഇത് റെനോയ്ക്ക് ഒരു വൻ തിരിച്ചടിയാണ്, കാരണം ബ്രാൻഡിന് നല്ല സർവ്വീസ് ഗുണനിലവാരമുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിൽ ഇതിന് അധികം സേവന കേന്ദ്രങ്ങളില്ല, അത് വാഹനത്തിന്റെ വിൽപ്പനയെ വളരെയധികം ബാധിച്ചു. ഒരു ഉൽപ്പന്നമെന്ന നിലയിൽ ലോഡ്ജി അത്ര മികച്ചതല്ല, പക്ഷേ അതിന് അതിന്റേതായ സവിശേഷതകൾ ഉണ്ടായിരുന്നു. വളരെ മികവുള്ള 1461 സിസി ഡീസൽ എൻജിൻ 83 bhp കരുത്തും 200 Nm ടോർക്കും ഉത്പാദിപ്പിക്കുകയും ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്തു.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എന്തുകൊണ്ടാണ് റെനോ ലോഡ്ജി പരാജയപ്പെട്ടത് ? ഡിസൈൻ ഗംഭീരമാക്കുന്നതിൽ നിർമ്മാതാക്കൾ പരാജയപ്പെട്ടു, കൂടാതെ ക്രാഷ് ടെസ്റ്റുകളിൽ ഗ്ലോബൽ NCAP -ൽ സീറോ-സ്റ്റാർ റേറ്റിംഗോടെ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അതിനോടൊപ്പം മെയ്ഡ്-ഇൻ-ഇന്ത്യ ലോഡ്ജിക്ക് അൺസ്റ്റേബിൾ ഘടനയുമായിരുന്നു.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ടാറ്റ ആരിയ

ആരിയ ടാറ്റയുടെ മുൻനിര ഉൽപ്പന്നമായിരുന്നു, ഈ കാറിൽ നിർമ്മാതാക്കൾക്കുള്ളതെല്ലാം അവർ നിറച്ചിരുന്നു. സവിശേഷതകൾ മുതൽ സുരക്ഷ വരെ എല്ലാം അസാധാരണമായിരുന്നു. പക്ഷേ ബ്രാൻഡ് ദയനീയമായി പരാജയപ്പെട്ടത് ഡിസൈനിംഗിലും വിലനിർണ്ണയത്തിലുമാണ്.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

3D സറൗണ്ട് സൗണ്ട്, തിയേറ്റർ-സ്റ്റൈൽ ഡിമ്മിംഗ് റൂഫ് ലാമ്പുകൾ, ബിൽറ്റ്-ഇൻ ജിപിഎസ്, മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവ അടങ്ങുന്നവ ഫീച്ചർ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ ആറ് എയർബാഗുകൾ, ABS, ESP, അഡ്വാൻസ്ഡ് ഹൈഡ്രോഫോം ചാസി, കട്ടിയുള്ള ബോഡി ഷെൽ, തകർക്കാവുന്ന സ്റ്റിയറിംഗ് എന്നിവ ലഭിക്കുന്നു.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

പിന്നെ എന്തുകൊണ്ടാണ് അത് പരാജയപ്പെട്ടത്? അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്, അതിലൊന്ന് ജനങ്ങളുടെ മാനസികാവസ്ഥയാണ്, കാരണം ഒരു ടാറ്റയ്ക്ക് 16 ലക്ഷത്തിൽ പരം വില നൽകാൻ ആളുകൾ തയ്യാറായിരുന്നില്ല, അക്കാലത്ത് നിർമ്മാതാക്കളുടെ ബ്രാൻഡ് മൂല്യം തന്നെ കുറവായിരുന്നു. മറ്റൊരു കാരണം അതിന്റെ ഡിസൈൻ ആണ്, അത് വളരെ മോശമായിരുന്നു. എംപിവി സ്റ്റിറോയിഡുകളാൽ നിറഞ്ഞ ഒരു ഇൻഡിഗോ മൻസ പോലെ കാണപ്പെടുന്നു, അതും ആളുകൾ സ്വീകരിച്ചില്ല.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ഷെവർലെ എൻജോയ്

നിസാനെപ്പോലെ, ഷെവർലെയും ഇന്ത്യയിൽ നിലയുറപ്പിക്കാൻ പാടുപെട്ട ഒരു ബ്രാൻഡാണ്. ഷെവർലെ എൻജോയ് ഒരു നല്ല ഏഴ് സീറ്റർ വാഹനമാണെങ്കിലും, 1.3 ലിറ്റർ ഫിയറ്റ്-സോഴ്സ്ഡ് ഡീസൽ എഞ്ചിനും 1.4 ലിറ്റർ പെട്രോൾ എഞ്ചിനും കരുത്തുറ്റതായിരുന്നുവെങ്കിലും, അതിന് അതിന്റേതായ കുറവുകളുണ്ടായിരുന്നു. വാഹനത്തിന്റെ സുരക്ഷയാണ് ഫ്ലോപ്പായതിന്റെ പ്രധാന കാരണം.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എൻജോയ് അസ്വീകാര്യമായ സീറോ-സ്റ്റാർ റേറ്റിംഗ് നേടി, അടിസ്ഥാന വേരിയന്റുകളിൽ ABS അല്ലെങ്കിൽ എയർബാഗുകൾ പോലും ഇല്ലായിരുന്നു. കൂടാതെ, സർവ്വീസ് സമയത്തും സ്പെയർ പാർട്സ് ലഭ്യതയിലുമുള്ള ഉയർന്ന പരിപാലനച്ചെലവ് ഷെവർലെയ്ക്ക് വലിയ തിരിച്ചടിയായി, അതോടെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും അസംതൃപ്തരായി. മൂന്നാം നിര സീറ്റുകൾക്ക് മതിയായ ലെഗ്‌റൂം ഇല്ല, മൂന്നാം നിരയിലേക്കുള്ള പ്രവേശനം വളരെ ഇടുങ്ങിയ പാതയിലൂടെയാണ്, ഇത് വാഹനത്തിന്റെ എക്സ്പീരിയൻസ് കൂടുതൽ വഷളാക്കി. കുഴികൾ നിറഞ്ഞ ഇന്ത്യൻ റോഡുകൾക്ക് എംപിവിയുടെ ഗ്രൗണ്ട് ക്ലിയറൻസും പര്യാപ്തമല്ല.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എന്തുകൊണ്ടാണ് ഷെവർലെ എൻജോയ് പരാജയപ്പെട്ടത്? സീറോ-സ്റ്റാർ സുരക്ഷാ റേറ്റിംഗ്, ഉയർന്ന പരിപാലനച്ചെലവ്, താഴ്ന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉപയോഗശൂന്യമായ മൂന്നാം വരി സീറ്റിംഗ് എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് ഷെവർലെ എൻജോയ് ദയനീയമായി പരാജയപ്പെട്ടത്.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ഡാറ്റ്സൻ ഗോ+

സ്റ്റേഷൻ വാഗണുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു ബോഡിയുമായിട്ടാണ് ഈ കാർ വന്നത്. അടിസ്ഥാനപരമായി ഇതൊരു സാധാരണ കാറിന്റെ വിപുലീകൃത വകഭേദമോ അല്ലെങ്കിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനോ കൂടുതൽ ലഗേജുകൾ വഹിക്കുന്നതിനോ വിപുലീകരിച്ച റൂഫിനെയാണ് അർത്ഥമാക്കുന്നത്.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഏഴ് സീറ്റർ എന്ന ഒരു നേട്ടം വാഹനത്തിനുണ്ട്, പക്ഷേ ഇതിന് ചെലവ് വരും. ക്രാഷ് ടെസ്റ്റിൽ വാഹനം സീറോ-സ്റ്റാർ റേറ്റിംഗാണ് നേടിയത്, ഡാറ്റ്സൻ ഗോ+ -ന്റെ ഘടന അസ്ഥിരമാണെന്നും റേറ്റുചെയ്തിരുന്നു. ആളുകൾക്ക് വാഹനത്തിന്റെ ഡിസൈനും അത്ര ഇഷ്ടപ്പെട്ടില്ല, പക്ഷേ അതിന്റെ വിലയും പരിപാലനവും വളരെ കുറവായതിനാൽ ചില ഉപഭോക്താക്കളെ നേടാൻ വാഹനത്തിനായി.

ശ്രമങ്ങളൊന്നും വിജയിച്ചില്ല; ഇന്ത്യൻ വിപണിയിൽ പരാജയം ഏറ്റുവാങ്ങിയ എംപിവികൾ

എന്തുകൊണ്ടാണ് ഡാറ്റ്സൻ ഗോ+ പരാജയപ്പെട്ടത്? ഒട്ടും സുരക്ഷിതമല്ല, അടിസ്ഥാന വകഭേദങ്ങൾ ഒരു എയർബാഗ് പോലും വാഗ്ദാനം ചെയ്തിരുന്നില്ല. ഡിസൈൻ ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമായിരുന്നില്ല.

Most Read Articles

Malayalam
English summary
Flopped mpv models in india
Story first published: Saturday, September 18, 2021, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X