Just In
- 49 min ago
വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ
- 1 hr ago
ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി
- 3 hrs ago
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി
- 3 hrs ago
പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്
Don't Miss
- Movies
ആവശ്യമില്ലാത്ത പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ചവരുണ്ട്, ഭക്ഷണത്തിലും അവഗണന; ജയശങ്കര്‍ പറയുന്നു
- News
'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
- Sports
IND vs ENG: സ്പിന്‍ കെണിയില്‍ ഇന്ത്യയും കുരുങ്ങി, 145 റണ്‍സിന് പുറത്ത്- 33 റണ്‍സ് ലീഡ് മാത്രം
- Finance
റിലയന്‍സ്, ഓഎന്‍ജിസി ഓഹരികളുടെ ബലത്തില്‍ സെന്‍സെക്സിന് നേട്ടം
- Travel
മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്
- Lifestyle
ശരീരത്തില്‍ തരിപ്പ് കൂടുതലോ; കാരണങ്ങളും പരിഹാരങ്ങളും ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ
ഹിമാലയന്‍ മലനിരകളിലൂടെയുള്ള ദുര്‍ഘടമായ പാതകള്‍ ഏതൊരാളുടെയും ഡ്രൈവിംഗിലെ മികവ് തെളിയിക്കാന്‍ പറ്റിയൊരിടമാണ്. ഡ്രൈവിംഗില്‍ അപാരയ കഴിവുള്ളൊരാള്ക്ക് മാത്രമെ ഈ നിരത്തിലൂടെ എളുപ്പത്തില്‍ വാഹനമോടിക്കാന്‍ പറ്റൂ. വളരെ ദുര്‍ഘടമായ ഈ നിരത്തുകളില്‍ ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്നത് സ്ഥിരം കാഴ്ചയാണ് ഇവിടുത്തെ നാട്ടുകര്‍ക്ക്.

അത്തരത്തില്‍ കുടുങ്ങിപ്പോയൊരു ഐഷര്‍ 1080 ടിപ്പര്‍ ട്രക്കിന്റെ വീഡിയോയാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇവിടെ ട്രക്കിന്റെ രക്ഷകനായെത്തുന്നത് ഫോഴ്സ് ഗൂര്‍ഖ എസ്യുവിയാണ്.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവില്ലെങ്കിലും ഇത് ഹിമാചല്‍ പ്രദേശിലാണെന്നാണ് സൂചനകള്‍. ടിപ്പര്‍ ട്രക്കില്‍ മറ്റ് ലോഡുകള്‍ ഒന്നുമില്ലെന്നാണ് പ്രഥമ ദൃഷ്ടിയില് മനസിലാക്കാന്‍ സാധിക്കുന്നത്. എങ്കിലും ഏകദേശം ഒമ്പത് ടണ്ണോളം ഭാരം വരുന്നതാണീ ട്രക്ക്.
Most Read:പരിഷ്കാരങ്ങളുമായി മാരുതി ഡിസൈര്‍ ടൂര്‍ S, വിലയിലും വര്‍ധനവ്

വീതി കുറഞ്ഞ റോഡായ കാരണത്താല്‍ ഫോഴ്സ് ഗൂര്‍ഖ എസ്യുവി റിവേഴ്സിലാണ് ഈ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വളരെ മോശമായി റോഡായതിനാല്ത്തന്നെ തുടക്കത്തില്‍ എസ്യുവിയുടെ ടയറുകള്‍ക്ക് ഗ്രിപ്പ് കിട്ടുന്നുണ്ടായിരുന്നില്ല.

റോഡിന്റെ അരികിലേക്ക് എസ്യുവിയുടെ ടയറുകള്‍ വഴുതിപ്പോവുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഫോഴ്സ് ഗൂര്‍ഖയുടെ ഡ്രൈവര്‍ വാഹനം ശരിയായ നിലയില്‍ കൊണ്ട് വന്ന് വീണ്ടും ട്രക്കിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചു.

പൂര്‍വ്വാധികം ശക്തി ഇത്തവണ ചെലുത്തിയപ്പോള്‍ റോഡില്‍ കുടുങ്ങിയ ട്രക്ക് പുറത്തെത്തുകയും കാഴ്ചക്കാരെല്ലാം ഫോഴ്സ് ഗൂര്‍ഖ എസ്യുവിയെയും ഡ്രൈവറെയും അഭിനന്ദിക്കുകയും ചെയ്തു. ഓഫ്റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ചൊരു വാഹനം തന്നൈയാണ് ഫോഴസ് ഗൂര്‍ഖ എസ്യുവി.

മിക്ക ഫോഴ്സ് ഗൂര്‍ഖ എസ്യുവികളും ഏതെങ്കിലും രീതിയില്‍ പരിഷ്കരിച്ച നിലയിലാണ് കാണാന്‍ കഴിയുക. എന്നാല്‍, ഈ വീഡിയോയിലെ എസ്യുവി സ്റ്റോക്ക് നിലയിലുള്ളതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഒറ്റനോട്ടത്തില്‍ മെര്‍സിഡീസ് ബെന്‍സ് G-വാഗണ്‍ എസ്യുവിയുടെ രൂപമാണ് ഫോഴ്സ് ഗൂര്‍ഖയെ കാണുമ്പോള്‍ ഏതൊരാളുടെയും മനസിലേക്ക് കടന്ന് വരിക. ഗൂര്‍ഖ എസ്യുവിയുടെ ഏറ്റവും ശക്തിയേറിയ വകഭേദം പോയ വര്‍ഷമാണ് ഫോഴ്സ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.
Most Read:ഓട്ടോമാറ്റിക്കായി ഹോണ്ട അമേസ് VX, വില 8.56 ലക്ഷം രൂപ മുതല്‍

വീഡിയോയില്‍ കാണുന്ന ഈ മോഡല്‍ താരതമ്യേന കുറഞ്ഞ എഞ്ചിന് കരുത്തുള്ള പ്രീ-ഫെയ്സ്ലിഫ്റ്റഡ് പതിപ്പാണ്. ഇതില്‍ 2.6 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാണുള്ളത്. ഇത് 80 bhp കരുത്തും 230 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്.

കുറഞ്ഞ ആനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസുള്ള ഈ എസ്യുവി ഫോര്‍ വീല്‍ ഡ്രൈവ് കൂടിയാണ്. ഇത്രയും വലിയൊരു ട്രക്കിനെ പുറത്തെത്തിക്കാന്‍ സഹായകമായത് എസ്യുവിയെ ടോര്‍ഖ് കാരണമാണ്. കടുത്ത ഓഫ്റോഡിംഗില്‍ ടോര്‍ഖ് കൂട്ടാന്‍ കുറഞ്ഞ ആനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് സഹായിക്കുന്നു.
2,775 കിലോയാണ് ഫോഴ്സ് ഗൂര്‍ഖ എസ്യുവിയുടെ ഭാരം. ഐഷര്‍ ടിപ്പര്‍ 1080 -യുടേതാവട്ടെ ഏകദേശം ഒമ്പത് ടണ്ണും. തന്റെ ഭാരത്തെക്കാളും ഏതാണ്ട് മൂന്ന് മടങ്ങ് ഭാരമുള്ളൊരു വാഹനം വലിച്ച് പുറത്തെത്തിക്കുകയെന്നാല് ഫോഴ്സ് ഗൂര്‍ഖ എസ്യുവിയുടെ ശേഷി വളരെ മികച്ചതാണ്.
Source: Himalayan Orchard