കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ട്രാവലർ ആംബുലൻസുകളുടെ 1000 യൂണിറ്റുകൾ ആന്ധ്ര പ്രദേശ് സർക്കാറിന് കൈമാറി പൂനെ ആസ്ഥാനമായുള്ള ഫോഴ്‌സ് മോട്ടോർസ്. കൊവിഡ്-19 രോഗികളെ സഹായിക്കുന്നതിനായാകും ഇവ ഉപയോഗിക്കുക.

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഇതിൽ 1,000 യൂണിറ്റുകളിൽ 130 മോഡലുകൾ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളാണ് എന്നത് ശ്രദ്ധേയമാണ്. 282 ബേസിക് സപ്പോർട്ട് ആംബുലൻസുകളും 656 മൊബൈൽ മെഡിക്കൽ യൂണിറ്റുകളുമാണ് മറ്റുള്ളവ.

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഈ ആംബുലൻസുകൾ ബ്ലൂ, വൈറ്റ് അല്ലെങ്കിൽ ഗ്രീൻ, വൈറ്റ് എന്നീ നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. കൊവിഡ്-19 സ്ക്രീനിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങൾ ഇവയിൽ ഫോഴ്‌സ് ഘടിപ്പിച്ചിരിക്കുന്നു. 104 അല്ലെങ്കിൽ 108 ഡയൽ ചെയ്തുകൊണ്ട് ഇവ പ്രയോജനപ്പെടുത്താം. സാഹചര്യത്തിനനുസരിച്ച് ഇവയെ ആന്ധ്ര ആരോഗ്യ വകുപ്പ് വിന്യസിക്കും.

MOST READ: കൊവിഡ്-19 ; ബേർഡ് ഇലക്ട്രിക് EV1 -ന്റെ അവതരണം വൈകും

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഫാക്ടറി നിർമിച്ച ആംബുലൻസുകളായ ഇവ ആദ്യ ദിവസം മുതൽ ഉപയോഗിക്കാൻ തയാറാണ്. രാജ്യത്തെ കൊവിഡ്-19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഫോഴ്‌സ് മോട്ടോർസ് നീക്കിവച്ച 25 കോടി രൂപയുടെ ഭാഗമാണിത്. ഈ ഫോഴ്‌സ് ട്രാവലർ ആംബുലൻസുകൾ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പരീക്ഷണ സൗകര്യങ്ങളും നൽകുന്നുണ്ട്.

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ലോക്ക്ഡൗൺ കാലയളവിൽ ഇന്ത്യയിലുടനീളം 10 ലക്ഷത്തിലധികം കൊറോണ വൈറസ് രോഗികളുടെ സഹായത്തിനായി അവരുടെ ആംബുലൻസുകൾ എത്തിയിട്ടുണ്ടെന്ന് ഫോഴ്‌സ് അവകാശപ്പെടുന്നു. ലോക്ക്ഡൗൺ ലഘൂകരിച്ചത് കേസുകളിൽ വർധനവിനിടയാക്കാൻ കാരണമായിട്ടുണ്ട്. ഈ സാഹചര്യം നേരിടാൻ അവരുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാൻ കേന്ദ്രവും എല്ലാ സംസ്ഥാന സർക്കാരുകളും പ്രവർത്തിച്ചുവരികയാണ്.

MOST READ: കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഗുരുതരമായ രോഗികൾക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ചികിത്സ ലഭ്യമാക്കുന്നതിനായി ഡീഫിബ്രില്ലേറ്റർ, ട്രാൻസ്പോർട്ട് വെന്റിലേറ്റർ, ബിപി അപ്പാരറ്റസ്, സ്ട്രെച്ചർ, സ്പൈൻ ബോർഡ് തുടങ്ങിയ ഏറ്റവും നൂതനമായ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളതാണ് ടൈപ്പ് എ ആംബുലൻസുകൾ.

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ആശുപത്രികളിലേക്കുള്ള യാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്കാണ് ടൈപ്പ് ബി ആംബുലൻസ്. ടൈപ്പ് സി ആംബുലൻസ് ഒരു അടിസ്ഥാന ലൈഫ് സപ്പോർട്ട് വാഹനമാണ്. അടിസ്ഥാന ശ്രദ്ധ ആവശ്യമുള്ള രോഗികളെ എത്തിക്കാൻ ഉപയോഗിക്കുന്നതും ആക്രമണാത്മകമല്ലാത്ത എയർവേ മാനേജ്മെന്റ് ആവശ്യമായി വരുന്നതുമാണ് ഇവ. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി ടൈപ്പ് ഡി ആംബുലൻസും ഉണ്ട്.

MOST READ: ടാറ്റ ടിഗോര്‍ ഇലക്ട്രിക്; ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഓരോ തരത്തിലുള്ള ആവശ്യകതകളും കണക്കിലെടുത്ത് ഫോഴ്‌സ് മോട്ടോർസ് ഈ ആംബുലൻസുകളുടെ ഒരു മിശ്രിതം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാരംഭ 1000 യൂണിറ്റുകൾ ആന്ധ്രപ്രദേശ് സർക്കാരിലേക്ക് വിന്യസിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം നമ്മുടെ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ അപര്യാപ്തതകൾ ഉയർത്തിക്കാട്ടുന്നുവെന്ന് ഫോഴ്‌സ് മോട്ടോർസ് മാനേജിംഗ് ഡയറക്ടർ പ്രസൻ ഫിറോഡിയ പറയുന്നു.

കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഫോഴ്‌സ് ട്രാവലർ ആംബുലൻസുകൾ നൽകാനും മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാനും ഫോഴ്‌സ് ആഗ്രഹിക്കുന്നുണ്ടെന്നും പ്രസൻ ഫിറോഡിയ അഭിപ്രായപ്പെട്ടു

Most Read Articles

Malayalam
English summary
Force Motors Delivered 1,000 Units Of Traveller Ambulances For Covid-19. Read in Malayalam
Story first published: Wednesday, July 1, 2020, 19:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X