15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച മേഖലയിൽ ഒന്നാണ് വാഹന വ്യവസായത്തിന്റേത്. ഇത് നിരവധി തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടുന്നതിലേക്കും കാറുകളുടെ ആവശ്യം കുറയുന്നതിലേക്കും നയിച്ചു.

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

കൊറോണയെ നേരിടാൻ വാഹന നിർമാതാക്കൾ തങ്ങളുടെ കാറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒന്നിലധികം സാങ്കേതികവിദ്യകളിൽ പ്രവർത്തിച്ചു വരികയാണിപ്പോൾ.

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

വൈറസിനെ നശിപ്പിക്കുന്നതിനായി ഫോർഡ് മോട്ടോർ കമ്പനി പുതിയ ഹീറ്റഡ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൊലീസ് കാറുകൾക്കായാണ് ഈ സംവിധാനം ആദ്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

MOST READ: ഇലക്ട്രിക് ടൂ-വീലർ സബ്സ്ക്രിപ്ഷൻ പദ്ധതിയുമായി ഇബൈക്ഗോ

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

ക്യാബിനെ 53 ഡിഗ്രി സെൽഷ്യസിലേക്ക് 15 മിനിറ്റുള്ളിൽ ചൂടാക്കുന്നു. ഇത് വാഹനത്തിനുള്ളിലെ വൈറസിന്റെ സാന്ദ്രത 99 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് ഫോർഡ് അവകാശപ്പെടുന്നത്.

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

ഈ സ്മാർട്ട് വാഹന സാങ്കേതികവിദ്യ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ലോകത്തെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ എല്ലാ 2013-19 പൊലീസ് ഇന്റർസെപ്റ്റർ യൂട്ടിലിറ്റി വാഹനങ്ങളിലും ഉടനടി ലഭ്യമാകും.

MOST READ: 2025 അവസാനത്തോടെ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകളുടെ വില്‍പ്പന ലക്ഷ്യമിട്ട സ്‌കോഡ

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

സംഗതി ലളിതമാണെന്ന് ഫോർഡ് പറയുന്നു. ഉള്ളിലെ വൈറസുകൾ നിർജ്ജീവമാകുന്നതുവരെ വാഹനത്തിന്റെ ഇന്റീരിയർ ചൂടാക്കണം. പൊലീസ് ഇന്റർസെപ്റ്റർ യൂട്ടിലിറ്റിയുടെ സ്വന്തം എഞ്ചിൻ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റങ്ങൾ ഉപയോഗിച്ച് ഈ സോഫ്റ്റ്‌വെയർ വാഹനത്തെ 133 ഡിഗ്രി ഫാരൻഹീറ്റ് 1 അതായത് 53 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാക്കുന്നു.

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

15 മിനിറ്റിനുള്ളിൽ മുഴുവൻ ക്യാബിനും ഹീറ്റ് ഒപ്റ്റിമൽ ലെവലിൽ എത്തുന്നതുവരെ സോഫ്റ്റ്‌വെയർ സ്വയമേ ഇന്റീരിയർ താപനില ഉയർത്തുന്നു. ഈ ശുചിത്വ രീതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നതിനും വൈറസ് നിർജ്ജീവമാക്കാൻ സഹായിക്കുന്നതിന് ആവശ്യമായ താപനിലയും സമയദൈർഘ്യവും നിർണയിക്കാനുമായി ഫോർഡ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് പ്രവർത്തിച്ചത്.

MOST READ: കൊവിഡ്-19; ചലിക്കുന്ന പരിശോധനാ സൗകര്യമൊരുക്കി കൃഷ്‌ണ ഡയഗ്നോസ്റ്റിക്സ്

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

പുരോഗതി നിരീക്ഷിക്കുന്നതിനായി ഹസാർഡ് ലൈറ്റുകളും ടെയിൽ ‌ലൈറ്റുകളും മുൻ‌കൂട്ടി സജ്ജീകരിച്ച പാറ്റേണിൽ‌ പ്രക്രിയ ആരംഭിക്കുമ്പോൾ‌ മിന്നുന്നതായിരിക്കും. തുടർന്ന് സിഗ്നൽ‌ പൂർ‌ത്തിയാകുമ്പോൾ ഹീറ്റഡ് പ്രക്രിയ അവസാനിച്ചതായി മനസിലാക്കാം.

15 മിനിറ്റിനുള്ളിൽ കൊറോണയെ നശിപ്പിക്കാം, പുതിയ സാങ്കേതികവിദ്യയുമായി ഫോർഡ് എത്തുന്നു

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അംഗീകരിച്ച ശുചിത്വ മാർഗനിർദേശങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ പാസഞ്ചർ കമ്പാർട്ടുമെന്റിൽ സ്വമേധയാ അണുവിമുക്തമാക്കൽ നടപടിക്രമങ്ങൾ വഴി വിട്ടുപോയേക്കാവുന്ന പ്രദേശങ്ങളിൽ എത്തിച്ചേരാൻ വായൂവിന് സാധിക്കും. അതാൽ വളരെ പ്രായോഗികവും ഫലപ്രാപ്തിയുള്ളതുമായ സാങ്കേതികവിദ്യയാകുമിത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Develops New Technology To Kill Coronavirus in Cars. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X