ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തുന്ന വലുപ്പമേറിയ ജനപ്രിയ എസ്‌യുവികളിൽ ഒന്നാണ് ഫോർഡ് എൻ‌ഡവർ. റോഡ് സാന്നിധ്യമുള്ളതും ഭീമാകാരവുമായ എസ്‌യുവിയാണിത്.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

നിരവധി ഉടമകൾ തങ്ങളുടെ എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹമുള്ളവരാണ്. എന്നിരുന്നാലും, ഭാരമേറിയ വാഹനം വലിക്കുക, മറ്റു വാഹനങ്ങളുമായി വടംവലിയിൽ ഏർപ്പെടുക, ഒരു വയൽ ഉഴുകുക എന്നിങ്ങനെ തങ്ങളുടെ വിലപിടിപ്പുള്ള വാഹനങ്ങൾ ഉപയോഗിച്ച് ചില ഭ്രാന്തൻ കാര്യങ്ങൾ ചെയ്യുന്നവരുമുണ്ട്.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

ഉത്തരാഖന്ധിലെ ഒരു ഗ്രാമത്തിൽ ഫോർഡ് എൻ‌ഡവർ വയൽ ഉഴുവുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വിഷാൽ സിംഗ് കെയ്ന്റാണ് ഈ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തത്. വീഡിയോയിൽ ഫോർഡ് എൻ‌ഡവറിന്റെ പിൻ‌ഭാഗത്ത് ആധുനിക തരത്തിലുള്ള കലപ്പയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

എസ്‌യുവി പതിയെ കലപ്പ വലിച്ചു കൊണ്ട് നീങ്ങുന്നതായി വീഡിയോ കാണിക്കുന്നു. വാഹനം ഇത്തരം ആവശ്യത്തിനായി നിർമ്മിച്ചതുപോലെയാണ് ഇത് വയൽ ഉഴുതുമറിക്കാൻ തുടങ്ങുന്നത്.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

എൻ‌ഡവറിന്റെ ഉടമ ഈ എസ്‌യുവിയെ തന്റെ വയലിൽ ഒരു ട്രാക്ടറായി ഉപയോഗിക്കുകയാണ്. കലപ്പ നിലത്ത് ആഴ്ന്നിറങ്ങിയിരിക്കുന്നതിനാൽ വാഹനം മുമ്പോട്ട് നീങ്ങുന്നതിന് പ്രതിരോധം സൃഷ്ടിക്കുകയും വാഹനത്തിന്മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, എൻ‌ഡവർ‌ ഈ ജോലി അനായാസമായി ചെയ്യുന്നു, മാത്രമല്ല ഒരു ഘട്ടത്തിലും എസ്‌യുവി ബുദ്ധിമുട്ടുന്നതായി കാണുന്നില്ല.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

കുറഞ്ഞ rpm -ൽ വലിയ അളവിൽ torque ഉത്പാദിപ്പിക്കാൻ പ്രാപ്തിയുള്ള, കൃഷിക്കാർ തങ്ങളുടെ ഭൂമി ഉഴുതുമറിക്കാൻ ഉപയോഗിക്കുന്ന ട്രാക്ടറുകൾക്കും മറ്റ് യന്ത്രങ്ങൾക്കും സമാനമായ torque എൻ‌ഡവർ പുറപ്പെടുവിക്കുന്നു.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

മുകളിൽ സൂചിപ്പിച്ചതുപോലെ, ദൃഢമായ നിർമ്മാണം, നിരത്തുകളിൽ കൂറ്റൻ സാന്നിധ്യം, ബുച്ച് ലുക്കുകൾ, ധാരാളം ഗ്രൗണ്ട് ക്ലിയറൻസ്, ഒരു ടെറൈൻ റെസ്പോൺസ് സിസ്റ്റമുള്ള എവിടെയും പോകാനുള്ള കഴിവ് എന്നിവയുള്ള വളരെ കഴിവുള്ള എസ്‌യുവിയാണ് എൻ‌ഡവർ.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

നോർമൽ, സ്നോ (മഡ് / ഗ്രാസ്), സാൻഡ്, റോക്ക് എന്നീ നാല് ഡ്രൈവ് മോഡുകൾ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ത്രോട്ടിൽ പ്രതികരണത്തെ കൺട്രോൾ ചെയ്യുകയും ട്രാക്ഷൻ കൺട്രോൾ പരമാവധി ട്രാക്ഷനും, വീൽ സ്പിൻ കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഓരോ മോഡുകൾക്കും അതിന്റേതായ നേട്ടങ്ങളുണ്ട്.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

ഈ വീഡിയോയിലും വാഹനത്തിന്റെ ഉടമ എസ്‌യുവിയെ മഡ് മോഡിലേക്ക് മാറ്റിയതിന് ശേഷമാവാം കലപ്പ വലിക്കാൻ തുടങ്ങിയത് എന്ന് പ്രതീക്ഷിക്കാം.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

രണ്ട് വ്യത്യസ്ത ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഫോർഡ് എൻ‌ഡവർ ലഭ്യമാണ്. 158 bhp കരുത്തും, 385 Nm torque ഉം ഉൽ‌പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി യോജിക്കുകയും ചെയ്യുന്നു.

ട്രാക്ക്ടറിന്റെ ദൗത്യവും നിർവ്വഹിച്ച് ഫോർഡ് എൻ‌ഡവർ; വീഡിയോ

വലിയ 3.2 ലിറ്റർ ഡീസൽ എഞ്ചിൻ 197 bhp കരുത്തും, 470 Nm torque ഉം സൃഷ്ടിക്കുന്നു. ഈ വീഡിയോയിൽ വലിയ എഞ്ചിൻ പതിപ്പാണ് ഉപയോഗിച്ചിരിക്കുന്നതായി തോന്നുന്നു. ടെറൈൻ റെസ്പോൺസ് സിസ്റ്റവും ഓൾ വീൽ ഡ്രൈവ് സിസ്റ്റവും പുറപ്പെടുവിച്ച ടോർക്ക് എൻ‌ഡവറിന് അനുകൂലമായി പ്രവർത്തിച്ചിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavor used to replace the Tractor. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X