കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

ഇന്ന് വില്‍പ്പനയ്‌ക്കെത്തുന്ന എസ്‌യുവികളിലെല്ലാം കാണാം ഓഫ്‌റോഡ് സാഹസങ്ങള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍. ചെറിയ ഓഫ്‌റോഡിങ്ങിന് ഇറങ്ങാന്‍ ഈ സംവിധാനങ്ങള്‍ എസ്‌യുവി മോഡലുകളെ പ്രാപ്തരാക്കും. എന്നാല്‍ വലിയ ദുര്‍ഘടമായ സാഹസങ്ങളില്‍ ഫീച്ചറുകള്‍ കൊണ്ടുമാത്രം കാര്യമില്ല. ഓഫ്‌റോഡിങ് ശേഷി കൂട്ടുന്ന കൃത്യമായ മോഡിഫിക്കേഷന്‍ നടന്നിട്ടില്ലെങ്കില്‍ വാഹനം വഴിക്കാകും.

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

അടുത്തിടെ മുന്‍തലമുറ ഫോര്‍ഡ് എന്‍ഡവര്‍, മുന്‍തലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍, ടാറ്റ സഫാരി സ്റ്റോം, മഹീന്ദ്ര ഥാര്‍ മോഡലുകള്‍ തമ്മില്‍ മാറ്റുരച്ച ഓഫ്‌റോഡ് സാഹസം ഇക്കാര്യം പറഞ്ഞുതരും. കുത്തനെയുള്ള കുന്ന് കയറാനും ഇറങ്ങാനും ശ്രമിക്കുന്ന എസ്‌യുവികളാണ് ദൃശ്യങ്ങളില്‍.

Most Read: കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

ആദ്യം ഫോര്‍ഡ് എന്‍ഡവറിന്റെ ശ്രമം. കുന്നിറങ്ങാനുള്ള നീക്കത്തിനിടെ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാനാവാതെ എസ്‌യുവി അകപ്പെട്ടു. മോഡലിന്റെ നീളമേറിയ വീല്‍ബേസാണ് ഇവിടെ വിനയായത്. പിന്നീട് ടൊയോട്ട ഫോര്‍ച്യൂണര്‍ വന്ന് ഫോര്‍ഡ് എസ്‌യുവിയെ താഴേക്ക് വലിച്ചിറക്കുകയായിരുന്നു. ഇതേ എന്‍ഡവര്‍തന്നെ കുന്ന് കയറാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

നീളംകൂടിയ വീല്‍ബേസ് എസ്‌യുവിയുടെ ശ്രമങ്ങളെ വിഫലമാക്കി. കയറാനുള്ള ശ്രമത്തിനിടെ എന്‍ഡവറിന് വീല്‍ കവര്‍ നഷ്ടപ്പെടുന്നത് കാണാം. അടുത്ത ഊഴം ടാറ്റ സഫാരി സ്റ്റോമിന്റേത്. വലിയ ആയാസംകൂടാതെ സഫാരി സ്റ്റോം കുന്ന് കയറി. പക്ഷെ കയറ്റത്തിനിടെ പിറകിലെ സ്‌കിഡ് പ്ലേറ്റ് അടിത്തട്ടി ഇളകി.

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

സഫാരി സ്റ്റോമിന് ടാറ്റ നല്‍കുന്ന ബമ്പറിന് പരിമിതമായ ഡിപ്പാര്‍ച്ചര്‍ കോണ്‍ മാത്രമേയുള്ളൂ. ഇത്തരം സാഹസങ്ങളില്‍ ഇത് തടസ്സം സൃഷ്ടിക്കും. ഓഫ്‌റോഡ് സാഹസങ്ങള്‍ക്കായി ഇന്ന് വിപണിയില്‍ ഒട്ടനവധി കസ്റ്റം നിര്‍മ്മിത ബമ്പറുകള്‍ ലഭ്യമാണ്. ഉയര്‍ന്ന ഡിപ്പാര്‍ച്ചര്‍ കോണുള്ള കസ്റ്റം ബമ്പറുകള്‍ വാഹനത്തിന്റെ ഓഫ്‌റോഡി ശേഷി വര്‍ധിപ്പിക്കും.

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

സഫാരി സ്റ്റോമിന് പിന്നാലെ കടന്നുവന്ന ടൊയോട്ട ഫോര്‍ച്യൂണറും തടസ്സങ്ങളില്ലാതെയാണ് കുന്ന് കയറിയത്. പ്രത്യേക ഓഫ്‌റോഡ് ബമ്പറുകള്‍ ഫോര്‍ച്യൂണറിനെ ഈ അവസരത്തില്‍ തുണച്ചു. ഒപ്പം മുന്‍തലമുറ ഫോര്‍ച്യൂണറിന്റെ വീല്‍ബേസും പ്രകടനത്തില്‍ നിര്‍ണായകമായി. 2,750 mm ആണ് പഴയ ഫോര്‍ച്യൂണറിന്റെ വീല്‍ബേസ്. പഴയ എന്‍ഡവറാകട്ടെ 2,860 mm വീല്‍ബേസ് കുറിക്കുന്നു.

Most Read: സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

കയറ്റത്തില്‍ കിതച്ച് ഫോര്‍ഡ് എന്‍ഡവര്‍, ഉയരം കീഴടക്കി ടൊയോട്ട ഫോര്‍ച്യൂണറും മഹീന്ദ്ര ഥാറും — വീഡിയോ

വീല്‍ബേസിന് നീളം കൂടുമ്പോള്‍ വാഹനത്തിന്റെ ബ്രേക്ക്ഓവര്‍ കോണ്‍ കുറയും. കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ പ്രകടനത്തെ ഇതുബാധിക്കും. ഏറ്റവുമൊടുവിലാണ് മഹീന്ദ്ര ഥാര്‍ കളത്തിലിറങ്ങുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി യാതൊരു മോഡിഫിക്കേഷനും സംഭവിക്കാത്ത ഥാര്‍ എസ്‌യുവിയാണ് ദൃശ്യങ്ങളില്‍.

ഒന്നു കിതയ്ക്കുക കൂടി ചെയ്യാതെ ഥാര്‍ ആദ്യം കയറ്റമിറങ്ങി. തൊട്ടുപിന്നാലെ കയറ്റം കയറി. ചെറിയ വീല്‍ബേസും ഓഫ്‌റോഡ് ശേഷി മുന്‍നിര്‍ത്തി ഒരുങ്ങുന്ന ബമ്പറുകളും ഈ സാഹസത്തില്‍ മഹീന്ദ്ര ഥാറിനെ തുണച്ചു.

Source: Versatile Khan

Most Read Articles

Malayalam
English summary
SUVs Climbing A Steep Hill. Read in Malayalam.
Story first published: Monday, April 15, 2019, 16:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X