കോവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ആഗോള തലത്തിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്ത് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

3M, GE ഹെൽത്ത്കെയർ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സന്നദ്ധ സേവകർക്കും കൊറോണ വൈറസിനെതിരെ പോരാടുന്ന രോഗികൾക്കും ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഫോർഡ്.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഉപകരണങ്ങളും സപ്ലൈകളും വികസിപ്പിക്കുന്നതിന് തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ ഉപയോഗിക്കുകയാണ് നിർമ്മാതാക്കൾ. തങ്ങളുടെ 3D പ്രിന്റിംഗ് മെഷീൻ ഉപയോഗിച്ച് ആഴ്ചയിൽ ഒരു ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ നിർമ്മിക്കാനും ഫോർഡ് പദ്ധതിയിടുന്നു.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

3M ലെവറിംഗ് ഭാഗങ്ങൾക്കൊപ്പം മറ്റ് കമ്പനികളിൽ നിന്നുള്ള ഘടകങ്ങളും ചേർത്താണ് പവർഡ് എയർ-പ്യൂരിഫയിംഗ് റെസ്പിറേറ്ററുകളും (PAPR) വികസിപ്പിച്ചെടുക്കുന്നത്, ഇത് ആരോഗ്യമേഖലയിലെ പ്രാധമിക ശുശ്രൂഷകർക്ക് ഉപയോഗപ്രദമാകും. നിരവധി തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിലൂടെയാണ് PAPR വികസിപ്പിച്ചിരിക്കുന്നത്.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഫോർഡ് F-150 യുടെ കൂളിംഗ് സീറ്റിൽ നിന്നുള്ള ഫാനുകളും, 3M ഹെപ്പ ഫിൽട്ടറുകളും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വായുവിലൂടെയുള്ള മലിനീകരണം തടയുന്നതിന് ഈ മാസ്ക് വളരെ ഫലപ്രദമാണ്.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഒരു പോർട്ടബിൾ ടൂൾ ബാറ്ററി ഉപയോഗിച്ച് ഈ റെസ്പിറേറ്ററുകൾ എട്ട് മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ കഴിയും. കമ്പനിയുടെ മിഷിഗൺ ഉത്പാദനകേന്ദ്രത്തിൽ PARP -കൾ‌ നിർമ്മിക്കാനും ഡെട്രോയിറ്റ് തുടങ്ങിയ ഭാഗത്തു നിന്നുള്ള കേന്ദ്രങ്ങലിൽ നിന്ന് ഇതിന് ആവശ്യമായ സഹകരണങ്ങൾ‌ ഒരുക്കാനുമാണ് ഫോർഡിന്റെ പദ്ധതി.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

അതേസമയം, ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച രോഗികൾക്ക് ഫോർഡും GE ഹെൽത്ത് കെയറും ചേർന്ന് വികസിപ്പിച്ചെടുത്ത ലളിതമായ വെന്റിലേറ്റർ പ്രയോജനപ്പെടും. ഈ വെന്റിലേറ്ററുകൾ ഒരു GE സ്ഥാപനങ്ങൾക്ക് പുറമേ ഫോർഡ് നിർമ്മാണശാലകളിലും ഇവ നിർമ്മിക്കാം. എന്നിരുന്നാലും, ഈ സംരംഭം യുഎസ് സർക്കാരിൽ നിന്നും അധികൃതരിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

കൂടാതെ, ഫോർഡിന്റെ യുഎസ് ഡിസൈൻ ടീം ആരോഗ്യ പ്രവർത്തകർക്കും പ്രാധമിക സുസ്രൂഷകർക്കുമായി സുതാര്യമായ ഫുൾ ഫെയ്സ് ഷീൽഡുകൾ സൃഷ്ടിക്കുകയും പരീക്ഷിക്കുകയും ചെയ്തു.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഫെയ്സ് ഷീൽഡുകൾ ദ്രാവകങ്ങളുമായുള്ള ആകസ്മിക സമ്പർക്കത്തിൽ നിന്ന് മുഖത്തെയും കണ്ണുകളെയും പൂർണ്ണമായും തടയുന്നു, കൂടാതെ N95 റെസ്പിറേറ്ററുകളുമായി ഘടിപ്പിക്കുമ്പോൾ കൊറോണ വൈറസിന്റെ വ്യാപനത്തെ പരിമിതപ്പെടുത്താനുള്ള കൂടുതൽ ഫലപ്രദമായ മാർഗ്ഗമാണിത്.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഡെട്രോയിറ്റിലെ വിവിധ ആശുപത്രികളിൽ ആദ്യത്തെ 1,000 ഫെയ്സ് ഷീൽഡുകൾ ഈ ആഴ്ച പരീക്ഷിക്കും. ഏകദേശം 75,000 ഷീൽഡുകളുടെ നിർമ്മാണം ഈ ആഴ്ച പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ആഴ്ചയിൽ ഒരു ലക്ഷത്തിലധികം ഫെയ്സ് ഷീൽഡുകൾ മിഷിഗനിലെ പ്ലൈമൗത്തിലെ ട്രോയ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് കേന്ദ്രങ്ങളിൽ നിർമ്മിക്കും.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ചൈനയിൽ ഫോർഡിന്റെ സംയുക്ത സംരംഭ പങ്കാളിയായ ജിയാങ്‌ലിംഗ് മോട്ടോർസ് വുഹാനിലെ ആശുപത്രികൾക്ക് പ്രത്യേകമായി സജ്ജീകരിച്ച 10 ആംബുലൻസ് വാനുകൾ സംഭാവന ചെയ്തു.

കൊവിഡ് -19; ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡുകൾ അവതരിപ്പിച്ച് ഫോർഡ്

ഹെൻ‌റി ഫോർഡ് ഹെൽത്ത് സിസ്റ്റങ്ങൾക്ക് 40,000 സർജിക്കൽ മാസ്കുകളും ഫോർഡ് ഇതുവരെ അയച്ചിട്ടുണ്ട്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ മറ്റ് കമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള അധിക സംഭാവനകൾ അമേരിക്കൻ കാർ നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford introduces Face Shields for Health Workers to Fight against Covid 19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X