നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

പൂർണ്ണമായ ഇമേജ് റീബ്രാൻഡിംഗിന് ശേഷം പുതിയ മോട്ടോർസൈക്കിളുകളുമായി ജാവ മോണിക്കർ ഇന്ത്യയിലേക്ക് തിരിച്ചുവന്നു. 1960 -കളിലാണ് മൈസൂരിലെ ജാവയുടെ ലൈസൻസുള്ള ഐഡിയൽ ജാവ നിർമ്മാണശാലയിലൂടെ ജാവ ബൈക്കുകൾ ആദ്യമായി ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

1973 -ൽ ബൈക്കുകൾ യെസ്ഡി എന്ന പേരിൽ വിറ്റു. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്രാൻഡ് ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്, എന്നിരുന്നാലും ബ്രാൻഡിൽ നിന്നും പിൽക്കാലങ്ങളിൽ വിപണിയിൽ എത്തിയ നിരവധി ബൈക്കുകൾ ഇപ്പോൾ നാം മറന്നിട്ടുണ്ടകും. അത്തരം പത്ത് ബൈക്കുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

ജാവ 250 ടൈപ്പ് A

ഇന്ത്യൻ വിപണിയിൽ ആദ്യമായി വിറ്റ ജാവ ബൈക്കുകളിൽ ഒന്നാണ് ജാവ ടൈപ്പ് 353/04. അക്കാലത്ത് ബൈക്കുകളുടെ ഡിസൈൻ ഭാഷയിലേക്കുള്ള ഉന്മേഷകരമായ മാറ്റമായിരുന്നു ഇത്. 249 സിസി, ടൂ-സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിനാണ് ചെക്ക് മോട്ടോർസൈക്കിളിന്റെ ഹൃദയം. ഇത് പരമാവധി 12 bhp കരുത്ത് വികസിപ്പിക്കുകയും നാല് സ്പീഡ് ട്രാൻസ്മിഷനുമായി വരികയും ചെയ്തു. ഇന്ത്യയിൽ, ജാവ 250 ടൈപ്പ്-A എന്ന് വിളിക്കപ്പെട്ട ഈ മോഡൽ വിന്റേജ് ഓട്ടോമൊബൈൽ കളക്ടർമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബൈക്കുകളിൽ ഒന്നായി മാറി.

MOST READ: വാര്‍ഷികം കളര്‍ഫുള്ളാക്കി സുസുക്കി; ജിക്സര്‍ 250, 155 മോഡലുകള്‍ക്ക് ഇനി പുതുവര്‍ണം

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി റോഡ്കിംഗ്‌

റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇന്ത്യൻ വിപണിയിൽ ആദ്യമായി എത്തിയപ്പോൾ അതിന്റെ നേരിട്ടുള്ള എതിരാളിയായിരുന്നു റോഡ്കിംഗ്‌. 248.5 സിസി, സിംഗിൾ സിലിണ്ടർ, ടൂ-സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 16 bhp പരമാവധി കരുത്തും 24 Nm torque ഉം പുറപ്പെടുവിച്ചിരുന്നു. ഭാരം 140 കിലോഗ്രാം മാത്രമുള്ളതിനാൽ മോട്ടോർസൈക്കിൾ പെട്ടെന്നുള്ള ആക്സിലറേഷനും വാഗ്ദാനം ചെയ്തു.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി ഓയിൽകിംഗ്

ഓയിൽകിംഗ് അടിസ്ഥാനപരമായി ഒരു ഓയിൽ പമ്പുള്ള റോഡ്കിംഗായിരുന്നു. ഇത് ഒരു പുതിയ സാങ്കേതികവിദ്യയായതിനാൽ, പലപ്പോഴും പമ്പ് പണിമുടക്കിയിരുന്നു. എഞ്ചിൻ റോഡ്‌കിംഗിന് സമാനമായിരുന്നു, അതേ നാല് സ്പീഡ് ട്രാൻസ്മിഷനും ഇത് വാഗ്ദാനം ചെയ്തു.

MOST READ: മിനുങ്ങിയെത്താൻ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും; ചിത്രങ്ങൾ കാണാം

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി മോണാർക്ക്

യെസ്ഡി 175 ബൈക്കിന്റെ ചാസി ഉപയോഗിച്ച പുതിയ ബൈക്കാണ് മോണാർക്ക്. റോഡ്‌കിംഗിന്റെ അതേ എഞ്ചിനിലാണ് ഇത് വന്നത്. അപ്‌ഗ്രേഡുചെയ്‌ത 175 ആയി കണക്കാക്കിയ ഈ ബൈക്കിന്റെ ഭാരം 136 കിലോഗ്രാം മാത്രമാണ്, ഇത് പ്രകടനത്തിന് മുൻഗണന നൽകുന്ന ഉപയോക്താക്കൾക്ക് ഒരു ജനപ്രിയ ചോയിസായി മാറി.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി ക്ലാസിക്

വീണ്ടും റോയൽ എൻഫീൽഡ് ബുള്ളറ്റിന് ഒരു എതിരാളിയായി മാറിയ ഐഡിയൽ ജാവ നിർമ്മിച്ച ക്രൂസർ ബൈക്കാണിത്. ദീർഘദൂര യാത്ര ചെയ്യാനുള്ള കഴിവ്, നീണ്ട സവാരിക്ക് ബൈക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിച്ചു. "ഫോറെവർ ബൈക്ക്, ഫോറെവർ വാല്യൂ" മാർക്കറ്റിംഗ് വാചകത്തിന് കീഴിലാണ് ഇത് വിറ്റത്. 250 സിസി, ടൂ-സ്ട്രോക്ക് എഞ്ചിൻ 13 bhp കരുത്തും 20 Nm torque ഉം ആണ് നിർമ്മിച്ചിരുന്നത്.

MOST READ: ക്വിഡിന് സ്റ്റൈലിഷ് നിയോടെക് എഡിഷനുമായി റെനോ; വില 4.29 ലക്ഷം രൂപ

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി CL-II

ജാവ റോഡ്‌കിംഗിന്റെ അപ്‌ഗ്രേഡുചെയ്‌ത വേരിയന്റായിരുന്നു ഈ ബൈക്ക്. സവിശേഷതകളും രൂപങ്ങളും അല്പം പരിഷ്കരിച്ചു. 13 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 248.5 സിസി, ടൂ-സ്ട്രോക്ക് എഞ്ചിനാണ് ബൈക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഭാരം കുറഞ്ഞ ഈ ബൈക്കിന് വെറും 4.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, അതോടൊപ്പം ഉയർന്ന വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ദി 175

175 സിസി, ടൂ-സ്ട്രോക്ക് എഞ്ചിനുള്ള യെസ്ഡി 175 പരമാവധി 9.5 bhp കരുത്തും 14.27 Nm torque ഉം ആണ് ഉത്പാദിപ്പിച്ചത്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗത അവകാശപ്പെടുന്ന ഇതൊരു വളരെ പെപ്പി റൈഡായിരുന്നു. വലിയ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സഹോദരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ താങ്ങാനാവുന്ന ഒരു മോഡലായിരുന്നു.

MOST READ: വെന്യു, ക്രെറ്റ മോഡലുകള്‍ തിളങ്ങി; 2020 സെപ്റ്റംബറില്‍ 23.6 ശതമാനത്തിന്റെ വളര്‍ച്ചയുമായി ഹ്യുണ്ടായി

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി 60

യുവ റൈഡറുകളെയും സ്ത്രീകളെയും ലക്ഷ്യമിട്ട ബൈക്കായിരുന്നു ഇത്. ഒരു സ്റ്റെപ്പ്-ത്രൂ മോഡലായിരുന്നു യെസ്ഡി 60. ജാവ 50 -യുടെ പിൻ‌ഗാമിയായിട്ടാണ് വാഹനം ലോഞ്ച് ചെയ്തത്. രസകരമായി തോന്നുന്ന മെഷീന് കരുത്ത് പകരുന്നത് 60 സിസി, ടൂ-സ്ട്രോക്ക് എഞ്ചിനാണ്, ഇത് പരമാവധി 4 bhp ഉത്പാദിപ്പിക്കുന്നു. മൂന്ന് സ്പീഡ് ട്രാൻസ്മിഷനുമായാണ് ഇത് വന്നത്.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി 350

യെസ്ഡി 350 -നെ പാവപ്പെട്ടവന്റെ യമഹ RD 350 അല്ലെങ്കിൽ രാജ്ദൂത്ത് എന്നാണ് ഇതിനെ വിളിച്ചിരുന്നത്. എന്നിരുന്നാലും, വിപണിയിൽ, ബൈക്ക് യഥാർത്ഥത്തിൽ RD350 -യെ വെല്ലുവിളിച്ചില്ല. ജാപ്പനീസ് RD350 യേക്കാൾ യെസ്ഡി 350 കരുത്ത് കുറഞ്ഞതായിരുന്നു, എന്നിരുന്നാലും, ബൈക്ക് ഓടിക്കാൻ പെപ്പിയും രസകരവുമായിരുന്നു. ഇത് വിപണിയിൽ ഒരു വലിയ വിൽപ്പന നേടിയില്ല, ഇന്ത്യയിൽ അപൂർവമായ ഒരു മോഡലാണിത്.

നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

യെസ്ഡി ഡീലക്സ്

യെസ്ഡി ഡീലക്സ് ഇന്ന് ഒരു കളക്ടേർസ് ഐറ്റമായി മാറി. ജാവ ക്ലാസിക്, റോഡ്കിംഗ്‌ എന്നിവയുമായി അതിന്റെ എഞ്ചിനും സസ്പെൻഷൻ സജ്ജീകരണവും ബ്രേക്ക് മറ്റ് നിരവധി ഘടകങ്ങളും ഡീലക്സ് പങ്കിട്ടു. 248.5 സിസി എഞ്ചിനുള്ള ബൈക്കിന്റെ ഭാരം 131 കിലോഗ്രാം മാത്രമാണ്, ഇത് വളരെ വേഗത്തിലുള്ള ആക്സിലറേഷൻ വാഗ്ദാനം ചെയ്തു.

Most Read Articles

Malayalam
English summary
Forgotten And Rare Yezdi Models In India. Read in Malayalam.
Story first published: Saturday, October 3, 2020, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X