പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

പണ്ട് നമ്മുടെ കുട്ടിക്കാലത്ത് ചിത്രകഥകളിലും കാർട്ടൂണുകളിലും മാത്രം നമ്മൾ കണ്ടു വിസ്മയിച്ചിരുന്ന പലതും ഇന്ന് യാഥാർഥ്യമായിട്ടുണ്ട്. അത്തരത്തിൽ യാഥാർഥ്യമായവയുടെ പട്ടികയിൽ ഇനി പറക്കും ബൈക്കും ഉണ്ടാവും. ഫ്രഞ്ച് ഓട്ടോമോട്ടീവ് കമ്പനിയായ ലസാരെത്താണ് ഈ പറക്കും ബൈക്കിനു പിന്നിൽ.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ഇവർ വികസിപ്പിച്ചെടുത്ത വാഹനത്തിന് നിമിഷനേരം കൊണ്ട് ഒരു ഹോവർബൈക്കായി പരിവർത്തനം ചെയ്യാനും വായുവിലൂടെ സഞ്ചരിക്കാനും കഴിയും.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

പുതിയ ഉൽ‌പ്പന്നമായ LMV 496 ഈ വർഷം ആദ്യം നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. വാഹനം ഇപ്പോൾ ഏകദേശം ഉൽ‌പാദനത്തിന് തയ്യാറുമാണ്. ലസാരെത്ത് 496 ന്റെ വില 380,000 ഡോളറാണ്, അതായത് ഏകദേശം 3.5 കോടി രൂപ. ബെൻലി പോലെയുള്ള വിപണിയിലെ മിക്ക ആഢംബര വാഹനങ്ങളേക്കാളും ചെലവേറിയതാണിത്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ലസാരെത്ത് LMV 496 ഒരു സാധാരണ ബൈക്ക് പോലെ റോഡിൽ ഓടിക്കാൻ കഴിയും, അതിന് ഒരു ഇലക്ട്രിക് മോട്ടോറാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ബൈക്ക് വായുവിൽ സഞ്ചരിക്കുമ്പോഴെല്ലാം, അത് നാല് ജെറ്റ് പ്രൊപ്പൽ‌ഷൻ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

10 മിനിറ്റ് വായുവിൽ സഞ്ചരിക്കാനുള്ള സമയം ഈ എഞ്ചിൻ നൽകുന്നു. LMV 496 ന് കരുത്ത് പകരുന്ന ജെറ്റ് എഞ്ചിനുകൾ വിമാന ജെറ്റ് എഞ്ചിനുകൾക്ക് സമാനമാണ്. ബൈക്കിൽ ഒരു മണ്ണെണ്ണ ഇന്ധന ടാങ്കും കമ്പനി ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ അഞ്ച് പ്രോട്ടോടൈപ്പുകളാവും കമ്പനി തുടക്കത്തിൽ‌ നിർമ്മിക്കുക. വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇവ അഞ്ചും ആർക്ക് വേണമെങ്കിലും വാങ്ങാൻ സാധിക്കും.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ബൈക്കിൽ ഒരു മണ്ണെണ്ണ ഇന്ധന ടാങ്കും കമ്പനി ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ അഞ്ച് പ്രോട്ടോടൈപ്പുകളാവും കമ്പനി തുടക്കത്തിൽ‌ നിർമ്മിക്കുക. വിൽപ്പനയ്ക്ക് എത്തുമ്പോൾ ഇവ അഞ്ചും ആർക്ക് വേണമെങ്കിലും വാങ്ങാൻ സാധിക്കും.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ഏവർക്കും ഉടൻ തന്നെ മെഷീനുമായി പരിചിതമാകുന്ന തരത്തിലാണ് ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ലസാരെത്ത് അവകാശപ്പെടുന്നു. വളരെ സുഖപ്രദമായ ഡ്രൈവിംഗ് പൊസിഷനും, ലൈറ്റ് സ്റ്റിയറിംഗുമാണ് വാഹനത്തിന്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ബൈക്കിലെ ബ്രേക്കിംഗ് സിസ്റ്റവും അണ്ടർകാരേജ് സാങ്കേതികവിദ്യയും മറ്റ് ലാസറെത്ത് വാഹനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇത് വളരെ നൂതനമായ TFX സസ്പെൻ‌ഷൻ ടെക്നോളജിയിലാണ് സഞ്ചരിക്കുന്നത്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ബൈക്കിലെ നാല് ജെറ്റ് എഞ്ചിനുകൾ ഒന്നിച്ച് 1,300 bhp കരുത്ത് ഉൽപാദിപ്പിക്കുന്നു. ഉയരം, വേഗത, ഇന്ധന നില, സ്ഥാനം, ദിശ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള എല്ലാ ഫ്ലൈറ്റ് വിവരങ്ങളും ബൈക്കിന്റെ ഡാഷ്‌ബോർഡിൽ നേരിട്ട് പ്രദർശിപ്പിക്കും. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ, ലസറെത്ത് ബൈക്ക് നിർമ്മിക്കാൻ നൂതന കെവ്ലർ കാർബൺ സംയോജനമാണ് ഉപയോഗിച്ചിരിക്കുന്നത്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

വാഹനങ്ങൾക്ക് കവചം നിർമ്മിക്കാനും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും സ്യൂട്ടുകളും നിർമ്മിക്കാനും ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് മെറ്റീരിയലാണ് കെവ്ലർ. റോഡിൽ സഞ്ചരിക്കുമ്പോൾ, ഒരു ഇലക്ട്രിക് മോട്ടോറിലാണ് ബൈക്ക് പ്രവർത്തിക്കുന്നത്.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

പൂർണ്ണമായി ചാർജ് ചെയ്താൽ 96 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ വാഹനത്തിന് കഴിയും. ബൈക്ക് വായുവിലായിരിക്കുമ്പോൾ ഇലക്ട്രിക് മോട്ടോറിന് യാതൊരു പങ്കുമില്ല. ബൈക്കിന്റെ ഭാരം വെറും 140 കിലോഗ്രാം മാത്രമാണ്!

Most Read: നിസ്സാരം! രണ്ട് കോടിയുടെ കാർ ഹെലിക്കോപ്ടറിൽ നിന്ന് താഴേക്കിട്ട് യുവാവ്

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

ജെറ്റ്കാറ്റിൽ നിന്നാണ് ടർബൈനുകൾ വരുന്നത്, അവയ്ക്ക് പരമാവധി 96,000 rpm വേഗതയിൽ കറങ്ങാൻ കഴിയും! വായുവിലായിരിക്കുമ്പോൾ ഹാൻഡിൽബാറിന്റെ ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന ജോയിസ്റ്റിക്കുകളിലൂടെ ബൈക്ക് നിയന്ത്രിക്കാൻ കഴിയും. ബൈക്കിന് നിലത്തു നിന്ന് 3.3 അടി ഉയരത്തിൽ സഞ്ചരിക്കാൻ കഴിയും.

പറക്കും ബൈക്കിനെ അവതരിപ്പിച്ച് ഫ്രഞ്ച് നിർമ്മാതാക്കളായ ലസാരെത്ത്

അത് അത്ര വലിയ ഉയരമല്ല എന്നിരുന്നാലും ഭാവിയിൽ, ട്രാഫിക്കിന് മീതെ പറന്ന് ജാമുകൾ ഒഴിവാക്കാൻ കഴിയുന്ന ഹോവർബൈക്കുകൾ ബ്രാൻഡ് വികസിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Most Read:3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

ഈ യന്ത്രം പറത്താനോ ഓടിക്കാനോ എന്തെങ്കിലും പ്രത്യേക ലൈസൻസ് ആവശ്യമുണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല, പക്ഷേ ഇത് ഒരു പ്രത്യേക വാഹനമായതിനാലും ഉൽ‌പാദനം അഞ്ച് യൂണിറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാലും, ഇവ കരസ്ഥമാക്കുന്നവർ സൂക്ഷിച്ച് ഉപയോഗിക്കണം.

Most Read:BLUE E20 കൂളര്‍ ഹെല്‍മറ്റിന്റെ പ്രവര്‍ത്തനം വെളിപ്പെടുത്തി ബ്ലൂആര്‍മര്‍-വീഡിയോ

Most Read Articles

Malayalam
English summary
French automotive Lazareth has developed new Flying Bike. Read more Malayalam.
Story first published: Wednesday, January 1, 2020, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X