ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

മിക്ക ഇന്ത്യൻ കാർ ഉപയോക്താക്കളും എല്ലായ്പ്പോഴും ജിജ്ഞാസ പുലർത്തുന്ന ഒരു കാര്യമാണ് ഫ്യുവൽ എക്കോണമി/ മൈലേജ് എന്നത്. ഒരുപാട് പേർ ഈ വശം ഗൗരവമായി എടുക്കുന്നു.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

പലർക്കും വാഹനത്തിന്റെ മൈലേജ് യഥാർത്ഥത്തിൽ ഒരു നിർണായക ഘടകമാണ്. നിലവിലെ ട്രാഫിക് സാഹചര്യങ്ങളിൽ, ട്രാഫിക് ജാം വളരെ സാധാരണമാണ്. എല്ലാ ദിവസവും ട്രാഫിക്കിൽ കുടുങ്ങി റോഡിൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരാണ് നമ്മിൽ പലരും.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യയിലെ ചൂടുള്ള വേനൽക്കാല ദിനങ്ങളിൽ എയർ കണ്ടീഷൻ ആവശ്യമായി വരുമ്പോൾ ഇത് വലിയ ഇന്ധന ചെലവിന് വഴിയൊരുക്കുന്നു.

MOST READ: ജാവ പെറാക്കിനായി പ്രത്യേകം നിര്‍മ്മിച്ച സൂം ക്രൂസ് ടയറുകളുമായി സിയറ്റ്

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

അത്തരമൊരു അവസ്ഥയിൽ, എയർ കണ്ടീഷനിംഗ് ഉപയോഗിച്ച് നിഷ്‌ക്രിയമായിരിക്കുമ്പോൾ നിങ്ങളുടെ കാർ എത്ര ഇന്ധനം ഉപയോഗിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് ഉത്തരം നൽകുന്ന ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

അരുൺ പൻവർ തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. താൻ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്ലാനും വിശദീകരിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

MOST READ: മെറ്റിയർ 350 വിപണിയിലേക്ക്, മാറ്റുകൂട്ടാൻ ഡിജിറ്റൽ ക്ലസ്റ്ററും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആദ്യം അദ്ദേഹം കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുകയും തിരികെ വീട്ടിലേക്ക് പോകുകയും ചെയ്യും. ഇതേ തുടർന്ന് ടൈമർ സജ്ജമാക്കി എസി ഓണാക്കി ഒരു മണിക്കൂർ കാർ സ്റ്റാർട്ടിംഗിൽ തന്നെ ഇടും.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ സമയത്ത് കാർ എത്രമാത്രം ഇന്ധനം ഉപയോഗിക്കുമെന്ന് കണ്ടെത്തുക എന്നതാണ് ഈ വീഡിയോയുടെ പിന്നിലെ പ്രധാന ലക്ഷ്യം.

MOST READ: മെര്‍സിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തി; സ്‌പൈ ചിത്രങ്ങള്‍

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

വ്ലോഗർ കാറിൽ ഇന്ധനം നിറച്ച് തിരികെ വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് എത്തുകയും, കാർ ഒരു മണിക്കൂർ സ്റ്റാർട്ടിംഗിൽ ഇടുകയും ചെയ്തു, തുടർന്ന് 20 മിനിറ്റ് കൂടി ഈ പ്രക്രിയ നീട്ടാൻ അദ്ദേഹം തീരുമാനിച്ചു.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരു മണിക്കൂർ 20 മിനിറ്റ് കാർ നിഷ്‌ക്രിയമായിരുന്നു, ഈ സമയമത്രയും എസിയും ഓണായിരുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വരുന്ന മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്കാണ് ഈ പരീക്ഷണത്തിനായി വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

MOST READ: വിപണി പിടിക്കാൻ ഹോണ്ട ജാസ് ‌ഫെയ്‌സ്‌ലിഫ്റ്റ്; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന വാഹനം മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാണ്.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

പരീക്ഷണം പൂർത്തിയാക്കിയ ശേഷം വ്ലോഗർ കാറിനെ അതേ പെട്രോൾ സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി കഴിഞ്ഞ 1 മണിക്കൂറും 20 മിനിറ്റും നിഷ്‌ക്രിയമായി സ്റ്റാർട്ടിംഗിലിരുന്ന കാർ എത്രത്തോളം ഇന്ധനം ഉപയോഗിച്ചുവെന്ന് കണ്ടുപിടിച്ചു.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

കാറിൽ ഇന്ധനം‌ വീണ്ടും നിറയ്‌ച്ചാണ് ഇത് കണ്ടെത്തിയത്. രണ്ടാം തവണ നിറച്ചപ്പോൾ 1.66 ലിറ്റർ‌ അല്ലെങ്കിൽ‌ 130 രൂപ വിലയുള്ള പെട്രോൾ‌ വാഹനം ഉപയോഗിച്ചലായി കണ്ടെത്തി. പരീക്ഷണത്തിന് മുമ്പും ശേഷവും കാർ പമ്പിലേക്കും തിരികെ വീട്ടിലേക്കും ഓടിക്കുമ്പോൾ ഇതിന്റെ ഒരു ചെറിയ ഭാഗം ഉപയോഗിച്ചിരുന്നു.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

വ്ലോഗർ വ്യക്തമാക്കുന്ന വിവരമനുസരിച്ച് പെട്രോൾ പമ്പ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഏകദേശം 4.0 കിലോമീറ്റർ അകലെയാണ്. പെട്രോൾ വക്കോളം നിറച്ച ശേഷം കാർ മൊത്തം 8.0 കിലോമീറ്റർ സഞ്ചരിച്ചു.

ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മണിക്കൂർ എസി ഇട്ട് വാഹനം സ്റ്റാർട്ടിംഗിൽ കിടക്കുന്നതിന് മിനിമം 100 രൂപയുടെ പെട്രോൾ ആവശ്യമാണ്. വാഹനങ്ങളുടെ ഇന്ധനത്തിനും, അതിന്റെ വലുപ്പത്തിനും അനുസരിച്ച് ഈ കണക്കിന് മാറ്റം വരാം എന്നും വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
Fuel Efficiency Of Car Idling With AC For One Hour. Read in Malayalam.
Story first published: Tuesday, August 25, 2020, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X