സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഇരുചക്രവാഹന യാത്രകള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണെങ്കിലും അത് ധരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് നമ്മളില്‍ പലരും. പല കാരണങ്ങള്‍ ആണ് അതിന് പറയാറുള്ളത്. ചിലര്‍ മുടി കൊഴിയും, ചൂട് കൂടുതലാണ് എന്നൊക്കെയാണ് പറയാറ്.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുചക്രവാഹന യാത്രകള്‍ക്ക്, പ്രത്യേകിച്ച് പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഫുള്‍ ഫെയ്‌സ്, മോഡുലര്‍, ഓപ്പണ്‍ ഫെയ്‌സ് എന്നിങ്ങനെപല തരത്തിലുള്ള ഹെല്‍മറ്റുകളും ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഹെല്‍മറ്റിന് ആവശ്യക്കാര്‍ കൂടിയതോടെ വിപണിയില്‍ വ്യാജന്മാരും വ്യാപകമായിട്ടുണ്ട്. വിലക്കുറവും ഗുണനിലവാരമില്ല ഹെല്‍മെറ്റുകളും ഉപയോഗിക്കുന്നതിലൂടെ നമ്മുടെ തന്നെ ജീവനാണ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. ചിലരാകട്ടെ പൊലീസ് ചെക്കിങ്ങിനെ മറികടക്കാന്‍ വഴിവക്കില്‍നിന്നു ലഭിക്കുന്ന സുരക്ഷിതമല്ലാത്ത ഹെല്‍മറ്റ് വാങ്ങി ധരിക്കുകയും ചെയ്യും.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഹെല്‍മറ്റ് എന്തിനാണ് ധരിക്കുന്നത്? ഇന്ത്യയില്‍ റോഡപകടമരണം സംഭവിക്കുന്നതില്‍ മൂന്നില്‍ ഒന്ന് മോട്ടോര്‍സൈക്കിള്‍ യാത്രികരാണ്. ശരിയായ വിധം ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ പലപ്പോഴും പലരും രക്ഷപ്പെടുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഹെല്‍മറ്റിന്റെ ഗുണങ്ങള്‍, അതിന്റെ ആവശ്യകത എന്തെന്ന് നമ്മള്‍ മനസ്സിലാക്കണം.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഹെല്‍മറ്റ് പല തരത്തിലുള്ളതുണ്ടെന്ന് നേരത്തെ പറഞ്ഞു. സുരക്ഷിതമായ യാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഫുള്‍ ഫെയ്‌സ് ഹെല്‍മാറ്റുകള്‍ മാത്രം യാത്രകളില്‍ ഉപയോഗിക്കുക. ഹെല്‍മറ്റ് വാങ്ങുമ്പോള്‍ ഭംഗി നോക്കിയും വില കുറഞ്ഞതുമായ ഹെല്‍മറ്റുകള്‍ വാങ്ങാതിരിക്കുക.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

വ്യാജന്‍മാര്‍ വിപണിയില്‍ സജീവമായതുകൊണ്ട് ISI മുദ്രയുള്ള ഹെല്‍മറ്റുകളാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം. നല്ല ഹെല്‍മെറ്റ് എങ്ങനെ തിരഞ്ഞെടുക്കാം എന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടാകുമല്ലേ? ഹെല്‍മറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതകളിലൊന്നാണ് വലിപ്പവും രൂപവും, പിന്നെ ഗുണമേന്മയുമാണ്.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഇന്ത്യന്‍ നിര്‍മ്മിത ഹെല്‍മറ്റുകള്‍ തിരഞ്ഞെടുക്കേണ്ട രീതി നിര്‍ദേശിക്കുന്ന നിയമങ്ങള്‍ പലതും കാലഹരണപ്പെട്ടതാണ്. ISI മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചതുകൊണ്ട് ആയില്ല. പകരം, DOT (യുണൈറ്റഡ് സ്റ്റേറ്റ്‌സ്), ECE (യൂറോപ്പ് സാമ്പത്തിക കമ്മീഷന്‍), SNELL അല്ലെങ്കില്‍ SHARP നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന ഒന്ന് വാങ്ങുക.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഹെല്‍മെറ്റ് സുരക്ഷയില്‍ SNELL സര്‍ട്ടിഫിക്കേഷന്‍ കിട്ടിയവയാണ് വിപണിയിലെ മികച്ച ഹെല്‍മറ്റുകള്‍. ഇരുചക്ര വാഹനാപകടങ്ങളില്‍ പൊതുവെ തലയ്ക്കാണു കൂടുതല്‍ ക്ഷതമേല്‍ക്കുക. ഇടിയുടെ ആദ്യ സെക്കന്‍ഡില്‍ സംഭവിക്കുന്ന പ്രഥമ ക്ഷതങ്ങളും (പ്രൈമറി ഇന്‍ജുറി) പിന്നീടുണ്ടാകുന്ന കേടുപാടുകളും (സെക്കന്‍ഡറി ഇന്‍ജുറി) കൂടുതല്‍ അപകടകരമാവാതിരിക്കാന്‍ ഹെല്‍മറ്റ് കൃത്യമായി ധരിക്കണം.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

അപകടത്തിന്റെ ആദ്യ സെക്കന്‍ഡില്‍ തലയ്ക്കകത്തു സംഭവിക്കുന്ന ക്ഷതമോ രക്തസ്രാവമോ ആണു പ്രൈമറി ഇന്‍ജുറി. മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ ശേഷം തലച്ചോറില്‍ സംഭവിക്കാവുന്ന ആഘാതമാണു സെക്കന്‍ഡറി ഇന്‍ജുറി. ചികിത്സയില്‍ കഴിയുന്നവര്‍ മരിക്കാനുള്ള കാരണവും ഇതാണ്.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

അടുത്തിടെയാണ് സംസ്ഥാനത്ത് പിന്‍സീറ്റ് യാത്രികരടക്കം ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ആളുകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിര്‍ദ്ദേശം പാലിക്കാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. ഹെല്‍മറ്റ് ധരിക്കുന്നത് തലയ്ക്കേല്‍ക്കുന്ന പരിക്കുകളും അതുമൂലമുള്ള മരണങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഹെല്‍മറ്റ് (ഫുള്‍ ഫെയ്‌സ്) ഒരു സുരക്ഷ കവചമായി പ്രവര്‍ത്തിച്ച് തലയെ സംരക്ഷിക്കുന്നു. തലച്ചോറിന്റെ മാത്രമല്ല, നട്ടല്ലിനും സുഷ്മുന നാഡികള്‍ക്കും ഉണ്ടാകുന്ന പരിക്കുകളും ഹെല്‍മറ്റ് കുറയ്ക്കും. മുഖത്തെയും ഹെല്‍മറ്റ് പരിക്കുകളില്‍ നിന്നും സംരക്ഷിക്കുന്നു. കണ്ണുകളില്‍ മഴവെള്ളം, കാറ്റ്, പൊടിപടലങ്ങള്‍ പ്രാണികള്‍ എന്നിവ നേരിട്ട് പതിക്കുന്നതും തടയുന്നു.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഗ്ലെയര്‍ അടിക്കുന്നതില്‍ നിന്നും കണ്ണുകളെ പ്രതിരോധിക്കുന്നു. ഹെല്‍മറ്റ് ചെവികളെ മൂടുന്നതിനാല്‍ കാറ്റു കടക്കുന്നതും തടയുന്നു. ചില ഹെല്‍മറ്റുകള്‍ വായു സഞ്ചാരം കൃത്യമായി ക്രമീകരിക്കും. ഹെല്‍മറ്റ് ധരിക്കുമ്പോള്‍ ചിന്‍ സ്ട്രാപ്പ് നിര്‍ബന്ധമായും ഇട്ടിരിക്കണം. അല്ലാത്ത പക്ഷം അപകടസമയത്ത് ഹെല്‍മറ്റ് ഊരി തെറിച്ചു പോവുകയും തലയ്ക്ക് പരിക്കു പറ്റുകയും ചെയ്യുന്നു.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

ഒരിക്കല്‍ ക്ഷതമേറ്റാല്‍ ഹെല്‍മറ്റിന്റെ ഗുണനിലവാരം കുറയും. അതിനാല്‍ പുതിയ ഹെല്‍മറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറത്തിലുള്ള ഹെല്‍മെറ്റ് ധരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇളം നിറത്തിലുളള ഹെല്‍മറ്റുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കാണാന്‍ സാധിക്കുന്നു എന്നതിനാല്‍ അപകട സാധ്യത കുറയും.

സുരക്ഷിതമായ യാത്രയ്ക്ക് ഫുള്‍ ഫെയ്‌സ് ഹെല്‍മറ്റ്; ഗുണങ്ങള്‍ ഏറെ

തലയുടെ വലുപ്പത്തിന് അനുസരിച്ചായിരിക്കണം ഹെല്‍മറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്. ഹെല്‍മറ്റ് ധരിക്കുന്നത് എല്ലാവരും നിര്‍ബന്ധമായും ഒരു ശീലമാക്കണം. ജീവനോളം വില മറ്റൊന്നിനും ഇല്ലെന്ന് ഓര്‍ക്കുക.

Most Read Articles

Malayalam
English summary
Full-face Helmet Advantages Over Half-face Helmet Safety. Read in Malayalam.
Story first published: Wednesday, February 19, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X