പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ശരിയായി പരിപാലിച്ചാൽ ഇന്നും എഞ്ചിനിന്റെ കാര്യത്തിലും ബോഡിയുടെ കാര്യത്തിലും മികച്ച ബിൾഡ് ക്വാളിറ്റി ഇന്നും കാഴ്ച്ചവയ്ക്കുന്നവയാണ് പഴയ വാഹനങ്ങൾ.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

മോഡേൺ സാങ്കേതിക മികവും സുഖസൗകര്യങ്ങളും ഒഴിച്ചു നിർത്തിയാൽ ഇന്നും നല്ല തലയെടുപ്പോടെ മുൻതലമുറ വാഹനങ്ങൾ നമ്മുടെ റോഡുകളിൽ വിലസുന്നു. എന്നാൽ പഴമയുടെ പ്രതാപവും പുതുതലമുറ സാങ്കേതിക മികവും ഒത്തു ചേർന്നാൽ എന്താവും അവസ്ഥ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ചിന്തിച്ചിട്ടില്ല എങ്കിൽ തലപുകയ്ക്കേണ്ട കോതമംഗലം നെല്ലിക്കുഴിയിലെ ഓജസ് ഓട്ടോമൊബൈൽസ് അത് പ്രാവർത്തികമാക്കിയിരിക്കുകയാണ്.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഫോക്‌സ്‌വാഗണ്‍; ആകര്‍ഷകമായ വായ്പയും ലീസിങ്ങ് പദ്ധതികളും

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

1964 മോഡൽ ക്ലാസിക്ക് ബസാണ് ഇവർ പഴമയുടെ തനിമ ഒട്ടും തന്നെ ചോർന്നു പോകാതെ അത്യാധുനിക സവിശേഷതകളുമായി പുനർനിർമ്മിച്ചത്. ഹൈദരാബാദിലെ വിഖ്യാത സന്യാസിവര്യനും പണ്ഡിതനുമായ സ്വാമി ചിന്ന ജിയാറിന്റെ ഉടമസ്ഥതയിലുള്ള പഴയ ബസാണ് ഓജസ് പുനർനിർമ്മിച്ചത്.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

പുതുക്കി പണിത 1964 മോഡൽ ടാറ്റ 1210 D ബസിന്റെ എഞ്ചിൻ, ചേസിസ് ,ഗിയർ ബോക്സ് എന്നിവ പഴയതു തന്നെ നിലനിർത്തി. പവർ സ്റ്റിയറിംഗ് സുവിധാനം ഒരുക്കിയപ്പോൾ ലൈലാൻഡിന്റെ സ്റ്റിയറിംഗ് വീലാണ് ഘടിപ്പിച്ചത്.

MOST READ: കൊവിഡ്-19; ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകളുമായി പിയാജിയോ

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

പുതിയ ഇൻസ്ട്രുമന്റ് ക്ലസ്റ്ററും ലൈലാൻഡിൽ നിന്ന് തന്നെ കടംകൊണ്ടിരിക്കുന്നു. മറ്റ് മെക്കാനിക്കൽ ഭാഗങ്ങൾ എല്ലാം തന്നെ ടാറ്റ 1200 ബസിൽ വന്നവ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

1984 -ൽ ബസ് റീരജിസ്ട്രേഷൻ ചെയ്തപ്പോൾ മധുരയിലുള്ള ടിവിഎസ് ലിമിറ്റഡ് വാഹനത്തിന്റെ പഴയ ബോഡി മാറ്റി പുതിയ തടികൊണ്ടുള്ള ബോഡി നിർമ്മിച്ച് നൽകിയിരുന്നു.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ പറക്കൽ വിജയകരം

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

എന്നാൽ സ്വാമിയുടെ നിരന്തര യാത്ര ആവശ്യങ്ങൾ അറിയിച്ചപ്പോൾ ടിവിഎസ് തന്നെയാണ് കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസ് നിർദ്ദേശിച്ചത്.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

സ്വാമിയുടെ ആളുകൾ ഓജസിൽ എത്തിൽ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അറിയിച്ചപ്പോൾ മുൻ കാലത്ത് തങ്ങൾ ചെയ്തുകൊടുത്ത കാരവനാനുകളുടെ വിവരങ്ങൾ പങ്കുവയ്ച്ചു.

MOST READ: പുതുതലമുറ GLS എസ്‌യുവി ജൂൺ 17 -ന് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി മെർസിഡീസ്

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ഇവയിൽ സന്തുഷ്ടരായി വിജയവാഡയിലേക്ക് മടങ്ങിയ സ്വാമിയുടെ അനുയായികൾ ബസുമായി തിരികെ കോതമംഗലത്ത് എത്തുകയായിരുന്നു.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

സ്വാമിയുടെ വിശ്വസ്ഥൻ നരസിംഹമാണ് ബസ് ഓജസിൽ എത്തിച്ചത്. ഉടമയുടെ ആവശ്യങ്ങളനുസരിച്ച് വാഹനങ്ങൾ പരിഷ്കരിച്ച് നൽകുന്നതിൽ തങ്ങളുടെ മികവ് തെളിയിച്ച ഓജസ് ഓട്ടോമൊബൈൽസ് 1964 മോഡൽ ടാറ്റ ബസിന്റെ ഒരു പുറംചട്ടയുമായി എത്തിയ വാഹനം എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു പുതുതലമുറ ക്യാരവാനാക്കി മാറ്റുകയായിരുന്നു.

പഴമയുടെ പകിട്ടും ആധുനിക സൗകര്യങ്ങളും; മലയാളിയുടെ കരവിരുതിൽ ഒരുങ്ങി ടാറ്റ ബസ്

ബസിന്റെ പുറം വശങ്ങളിലുള്ള ചിത്രപണികൾ ചെയ്തത് കാലടി ശ്രീ ശങ്കരാ കോളേജിലെ ചിത്രകലാ അദ്ധാപകൻ പ്രതീഷ് ഓടക്കാലിയും മുരളിയും ചേർന്നാണ്. ബസ് പുനർനിർമ്മിച്ച് സ്വാമിജിയുടെ കൈയ്യിൽ മൂന്ന് വർഷം മുമ്പാണ് ഓജസ് ഏൽപ്പിച്ചത്. ഇന്നും ഒരു കുഴപ്പവുമില്ലാതെ ടിപ്പ് ടോപ്പ് കണ്ടീഷനിലാണ് വാഹനം ഓടുന്നത്.

Most Read Articles

Malayalam
English summary
Fully Restored 1964 Tata 1200D Bus By Ojes Automobiles. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X