ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിക്കുന്നത് ശിക്ഷാർഹമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ, പൂനയിൽ ചെന്നാൽ ഇതിന് വിരുദ്ധമായ കാഴ്ചയാണ് കാണാനാവുക.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

പൂനയിലെ വലിയൊരു ശതമാനം വിഭാഗവും ഹെൽമെറ്റില്ലാതെയാണ് വാഹനമോടിക്കുന്നത്. ഈ സ്ഥിതിക്കൊരു മാറ്റം വരുത്താൻ പോലീസ് തീരുമാനിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ജനുവരി ഒന്ന് മുതൽ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെ പിടികൂടാൻ കർശന പരിശോധന പൂനെ പോലീസ് നടപ്പാക്കി. പൂനെ പോലീസ് കമ്മീഷണറാണ് ഇതിന് നേതൃത്വം നൽകിയത്.

Most Read: എബിഎസ് സുരക്ഷയിൽ യമഹ R15, വില 1.39 ലക്ഷം രൂപ മുതൽ

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന എല്ലാവർക്കമെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഫലമായി ആയിരത്തോളം വരുന്ന ബൈക്ക് ഡ്രൈവർമാരാണ് ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ പിഴൊയടുക്കേണ്ടി വന്നത്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

പോലീസ് ഇത്രയും കർശനമായി നിയമം നടപ്പാക്കിയതിനെതിരെ പൊതുജനങ്ങൾ മാത്രമല്ല, പ്രമുഖ ബിസിനസ്സുകാർ, രാഷ്ട്രീയ നേതാക്കൾ, സർക്കാർ ജീവനക്കാർ എന്നിവരുൾപ്പെടെ ഒട്ടനവധി പേർ രംഗത്ത് വന്നു.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ഇവരെല്ലാവരും ചേർന്ന ആന്റി ഹെൽമറ്റ് കംപൾഷൻ ആക്ഷൻ കമ്മിറ്റി (AHCAC) എന്ന സംഘം രൂപീകരിച്ചു.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ഇതിന് പുറമെ മറ്റൊരു സംഘം പ്രതിഷേധക്കാർ പൂനെയിൽ ഹെൽമറ്റ് വഹിച്ച് പ്രതീകാത്മക ശവസംസ്കാര റാലി നടത്തി. ഇത് വലിയൊരു ട്രാഫിക് ജാമിനാണ് ഇടയാക്കിയത്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ഒരു നഗര പരിധിയിൽ 25-25 കിലോമീറ്റർ വേഗത്തിൽ മാത്രം ഓടിക്കുന്ന ബൈക്കുകൾക്ക് എന്തിനാണ് ഹെൽമറ്റിന്റെ ആവശ്യകത എന്നാണ് AHCAC സംഘത്തിന് കൂടെയുള്ളൊരു രാഷ്ട്രീയ നേതാവ് പറഞ്ഞത്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

എന്നിരുന്നാലും കണക്കുകൾ പറയുന്നത് തലയ്ക്കേൽക്കുന്ന പരിക്കുകളാണ് അപകടങ്ങളിലെ മരണനിരക്ക് കൂട്ടുന്നതെന്നാണ്. ഈയാഴ്ച ആദ്യത്തിൽ സമാന അപകടത്തിൽ ഒരു ഹോണ്ട ആക്ടിവ ഡ്രൈവർ മരണപ്പെട്ടിരുന്നു.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

AHCAC -യുടെ വാദത്തിനോട് പോലീസിനെ പോലെ ആർക്കും യോജിക്കാനാവില്ല. കാരണം, ഹെൽമറ്റ് നിർബന്ധമാക്കുന്നത് ബൈക്ക്, സ്കൂട്ടർ യാത്രികരുടെ സുരക്ഷ മുൻനിർത്തിയാണ്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

അപകടങ്ങളിൽ കൂടുതൽ പരിക്കേൽക്കാതിരിക്കാനാണ് ഇവ ധരിക്കണമെന്ന് പോലീസ് കർശനമായി പറയുന്നത്.

പൂനയ്ക്ക് പുറമെ മഹാരാഷ്ട്രയിലും ഇത്തരത്തിലുള്ളൊരു നിയമം നടപ്പാക്കാൻ പോവുകയാണ് പോലീസ്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുകയോ സിഗ്നലുകൾ പാലിക്കാതിരിക്കുകയോ ചെയ്യുന്നവരുടെ ലൈസൻസ് മൂന്ന് മാസം വരെ റദ്ദ് ചെയ്യുമെന്നാണ് മഹാരാഷ്ട്ര പോലീസ് പറയുന്നത്.

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

റോഡിലെ അപകട നിരക്ക് കുറയ്ക്കാനാണ് ഇത്തരത്തിലൊരു വഴി പോലീസ് തിരഞ്ഞെടുത്തത്.

Most Read: കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലുണ്ടായ 35,800 വാഹനാപകടങ്ങളിൽ 12,200 പേർ മരണപ്പെട്ടു എന്നാണ് കണക്കുകൾ പറയുന്നത്. ഏതായാലും ഈ നടപടികളെല്ലാം തന്നെ അടുത്തുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
helmet funeral rally held at pune: read in malayalam
Story first published: Friday, January 11, 2019, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X