ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക് മടങ്ങിയെത്തുകയാണ്. 2021 ഏപ്രിൽ മുതൽ ഇത് വീണ്ടും പ്രവർത്തിപ്പിക്കാൻ റെയിൽ‌വേ മന്ത്രാലയം തീരുമാനിച്ചു.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

കഴിഞ്ഞ മാർച്ചിൽ കൊറോണ വൈറസ് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ട്രെയിന്റെ സേവനം അധികൃതർ നിർത്തിയിരുന്നു.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ഗ്വാളിയാറും ഝാൻസിയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഈ ലക്ഷ്യസ്ഥാനങ്ങളെ ദേശീയ തലസ്ഥാനവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഇപ്പോഴത്തെ ആവശ്യകതയാണ്.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ഇത് മനസ്സിൽ വച്ചുകൊണ്ട് വടക്കൻ മേഖലയിലെ ടൂറിസം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും പ്രവർത്തിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

കൊറോണ വൈറസ് കാരണം ലോക്ക്ഡൗൺ ആയതിനാൽ കഴിഞ്ഞ വർഷം രാജ്യത്തുടനീളം ട്രെയിനുകളുടെ പ്രവർത്തനം നിർത്തലാക്കിയിരുന്നു. ഡൽഹിക്കും ഝാൻസിക്കും ഇടയിൽ ഓടുന്ന ഗാട്ടിമാൻ എക്സ്പ്രസും ഇതിന്റെ ഭാഗമായി സർവ്വീസ് നിർത്തി.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ഇപ്പോൾ, ഒരു വർഷത്തിനുശേഷം, 2021 ഏപ്രിൽ 1 മുതൽ ഗാട്ടിമാൻ എക്സ്പ്രസ് 12050, ഗാട്ടിമാൻ എക്സ്പ്രസ് 12049 എന്നിവയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ചു.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

നിലവിൽ, 2021 ജൂൺ 30 വരെ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഇത് ഓടിക്കും, വെള്ളിയാഴ്ച്ച ട്രെയിനിന്റെ അറ്റകുറ്റപ്പണി ദിവസമായിരിക്കും.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ട്രെയിൻ സമയം

ഗാട്ടിമാൻ എക്സ്പ്രസ് 12050 ബേസ് സ്റ്റേഷനായ ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് (NZM) രാവിലെ 8:10 -ന് ആരംഭിക്കുകയും രണ്ട് മണിക്കൂറിനുള്ളിൽ 09:50 -ന് ആഗ്ര കാന്റ് സ്റ്റേഷനിൽ (AGC) എത്തും. അത് 09:55 -ന് ആഗ്ര കാന്റിൽ നിന്ന് (AGC) പുറപ്പെട്ട് 11:07 -ന് ഗ്വാളിയറിൽ (GWL) എത്തിച്ചേരുകയും അവസാന സ്റ്റേഷനായ ഝാൻസിയിൽ (JHS) ഉച്ചയ്ക്ക് 12:35 ന് എത്തും.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

മടക്കയാത്രയിൽ, ഗാട്ടിമാൻ എക്സ്പ്രസ് 12049, ബേസ് സ്റ്റേഷൻ ഝാൻസി (JHS) -ൽ നിന്ന് വൈകിട്ട് 03:05 -ന് പുറപ്പെട്ട് ഗ്വാളിയറിൽ (GWL) വൈകുന്നേരം 04:03 -ന് എത്തും, ആഗ്ര (AGC) 05:40 -നും അവസാന സ്റ്റോപ്പായ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ ( NZM) രാത്രി 07:30 -ന് എത്തിച്ചേരും.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ട്രെയിൻ സവിശേഷതകൾ

രാജ്യത്തെ ഏറ്റവും വേഗതയിൽ ഓടുന്ന ട്രെയിനാണ് ഗാട്ടിമാൻ എക്സ്പ്രസ്. ഹസ്രത്ത് നിസാമുദ്ദീൻ മുതൽ ആഗ്ര വരെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഇത് പ്രവർത്തിക്കുന്നത്.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ആഗ്രയിൽ നിന്ന് പോകുമ്പോൾ റെയിൽവേ ട്രാക്ക് അത്ര ശക്തമല്ല, അതിനാൽ ആഗ്രയ്ക്കും ഝാൻസിക്കും ഇടയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഇത് ഓടുന്നത്.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

നിലവിൽ ആഗ്രയും ഝാൻസിയും തമ്മിലുള്ള ട്രാക്കും ശക്തിപ്പെടുത്തുകയാണ്. കുറച്ച് സമയത്തിനുള്ളിൽ ഈ ട്രെയിനിന്റെ മുഴുവൻ യാത്രയും 160 കിലോമീറ്റർ വേഗതയിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

ഗാട്ടിമാൻ എക്സ്പ്രസ് രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായി വിഭാവനം ചെയ്തു. 2014 ഒക്ടോബറിൽ തന്നെ സുരക്ഷാ സർട്ടിഫിക്കറ്റിനായി ഇത് അപേക്ഷിച്ചിരുന്നെങ്കിലും, ഈ ട്രെയിന് 2016 ഏപ്രിൽ 5 മുതൽ മാത്രമേ ട്രാക്കിൽ ഓടിക്കാൻ കഴിഞ്ഞുള്ളൂ.

ചെറു വിശ്രമത്തിന് ശേഷം ഗാട്ടിമാൻ എക്സ്പ്രസ് വീണ്ടും ട്രാക്കിലേക്ക്

തുടക്കത്തിൽ ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ആഗ്രയിലേക്കായിരുന്നു യാത്ര. പിന്നീട്, 2018 ഫെബ്രുവരി 19 -ന് ഇത് ഗ്വാളിയറിലേക്കും 2018 ഏപ്രിൽ 1 മുതൽ ഝാൻസിയിലേക്കും വ്യാപിപ്പിച്ചു.

Most Read Articles

Malayalam
English summary
Gatiman Express Back On Track After 1 Year Pause. Read in Malayalam.
Story first published: Friday, April 2, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X