കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

കൊറോണ വൈറസ് പകർച്ച വ്യാധിയെക്കുറിച്ച് വർധിച്ചു വരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനായി രാജ്യത്ത് എല്ലാ പൊതുപരിപാടികൾക്കും താത്ക്കാലിക നിരോധനം നടപ്പിലാക്കി സ്വിസ് സർക്കാർ. മാർച്ച് 15 വരെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനത്തെ തുടർന്ന് മാർച്ച് മൂന്നു മുതൽ നടക്കാനിരുന്ന ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ റദ്ദാക്കി.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

ജനീവ മോട്ടോർ ഷോയുടെ 90-ാം പതിപ്പ് മുൻ പതിപ്പുകൾ പോലെ നിരവധി ഉന്നത ലോക പ്രീമിയറുകൾ പ്രദർശിപ്പിക്കാൻ പ്രമുഖ നിർമാതാക്കളെല്ലാം ഒരുങ്ങിയിരിക്കുകയായിരുന്നു. ഇതോടെ വാഹന ലോകത്തിനും വാഹനപ്രേമികൾക്കും വൻ നിരാശയാണ് ഉണ്ടാകുന്നത്.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

വലിയ പൊതുസമ്മേളനങ്ങൾ നിരോധിക്കാനുള്ള സ്വിസ് സർക്കാരിന്റെ തീരുമാനത്തിന് മുമ്പുതന്നെ, കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരികയായിരുന്നു ജനീവ മോട്ടോർ ഷോ സംഘടകർ. അതിന്റെ ഭാഗമായി എല്ലാ പ്രദർശകരും അവരുടെ സ്റ്റാളുകളിലെ സ്റ്റാഫ് സാന്നിധ്യം ചുരുക്കാൻ തീരുമാനിച്ചിരുന്നു.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

കൂടാതെ പങ്കെടുക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ക്ലീനിംഗ്, അണുവിമുക്തമാക്കൽ എന്നിവയ്ക്കു വേണ്ട മുൻകരുതലുകൾ വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ പകർച്ചവ്യാധി നേരിടാൻ സജ്ജമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചിരുന്നു.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

പരിപാടി റദ്ദാക്കിയതിൽ ഞങ്ങൾക്ക് ഖേദമുണ്ടെന്നും എന്നാൽ ജനങ്ങളുടെ ആരോഗ്യത്തിനാണ് മുൻ‌ഗണനയെന്നും ഫൗണ്ടേഷൻ ബോർഡ് ഓഫ് ഓർഗനൈസർ ചെയർമാൻ മൗറീസ് ടുറെറ്റിനി പറഞ്ഞു. ജനീവയിൽ പ്രദർശിപ്പിക്കാൻ വൻതോതിൽ നിക്ഷേപം നടത്തിയ നിർമ്മാതാക്കൾക്ക് ഇത് വലിയ നഷ്ടമാണെങ്കിലും ഈ തീരുമാനം അവർ മനസിലാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

എന്നാൽ ഇതിനകം വാങ്ങിയ ടിക്കറ്റുകൾക്ക് പണം തിരികെ ലഭിക്കുമെന്നും ഈ പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഷോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

വേദിയിലെ സ്റ്റാളുകളുടെ നിർമ്മാണം ഇപ്പോൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഷോ സ്റ്റാളുകൾ‌ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ബ്രാൻഡുകൾക്കുണ്ടായ‌ ധാരാളം പണവും സമയവും ചിന്തയും നഷ്ടമായിട്ടുണ്ടെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും സംഘാടകർ അറിയിച്ചു.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

കൊറോണ വൈറസിനെ തുടർന്ന് ചൈനീസ് വാഹന വിപണിക്ക് നിലവിൽ വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് പാസഞ്ചർ കാർ അസോസിയേഷന്റെ (CPCA) കണക്കനുസരിച്ച് 92 ശതമാനം ഇടിവാണ് ഇതുവരെ വാഹന വിപണിയിൽ ഉണ്ടായിട്ടുള്ളത്.

കൊറോണ വൈറസ്; 2020 ജനീവ മോട്ടോർ ഷോ റദ്ദാക്കി

ഈ മാസത്തിന്റെ ആദ്യ ആഴ്ചയിലെ ശരാശരി വിൽപ്പന പ്രതിദിനം വെറും 811 വാഹനങ്ങളാണ്. വിപണിയിലെ പ്രതിവർഷ കണക്കുകളുമായി ഒത്തുനോക്കുമ്പോൾ 96 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ പ്രതിസന്ധി ചൈനീസ് വാഹന വിപണിയെ മാത്രമല്ല, വിതരണ ശൃംഖലയേയും ബാധിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള വിപണികളെയും ബാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Geneva Motor Show 2020 cancelled due to Corona virus scare. Read in Malayalam
Story first published: Friday, February 28, 2020, 20:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X