ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധിനീട്ടിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് 2020 ജനുവരി 15 വരെ നീട്ടി നല്‍കുകയായിരുന്നു.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്തും, തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതുകൊണ്ടുമാണ് ഇപ്പോള്‍ സമയ പരിധി നീട്ടിയിരിക്കുന്നത്. 75 ശതമാനത്തിലാധികം വാഹനങ്ങള്‍ കൂടി ഫാസ്ടാഗ് എടുക്കാനുണ്ടെന്നാണ് വിലയിരത്തല്‍.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് പതിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക ലൈന്‍ എര്‍പ്പെടുത്തിയെങ്കിലും ഇത് ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് 2.5 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഫാസ്ടാഗ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

വാഹനങ്ങളില്‍ നല്ലൊരു ശതമാനവും ഫാസ്ടാഗിലേക്ക് മാറിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇരട്ടിത്തുക പിഴയായി നല്‍കാതെ ജനുവരി 15 വരെ ടോള്‍ പ്ലാസയിലൂടെ കടന്നുപോകാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

നിലവില്‍ ടോള്‍ പ്ലാസകളില്‍ 75 ശതമാനം ലൈനുകള്‍ ഫാസ്ടാഗിനായാണ് മാറ്റിവെച്ചിരിക്കുന്നത്. 25 ശതമാനം ലൈനുകള്‍ ഹൈബ്രിഡാണ്. അതായത് ഫാസ്ടാഗില്ലാത്തവര്‍ക്ക് ടോള്‍ തുക അടച്ച് കടന്നുപോകാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ഫാസ്ടാഗ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതോടെ, ഇരുവശങ്ങളിലുമായി രണ്ട് ഹൈബ്രിഡ് ലൈനുകള്‍ മാത്രമാണ് ഉണ്ടാവുക. ഫാസ്ടാഗില്ലാതെ വരുന്ന വാഹനങ്ങള്‍ ഇരട്ടിത്തുക നല്‍കി കടന്നുപോകേണ്ടി വരും. ദേശീയപാത അതോറിറ്റിയുടെ കീഴില്‍ രാജ്യത്തൊട്ടാകെ 420 ടോള്‍ പ്ലാസകളാണുള്ളത്.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

കേരളത്തില്‍ നാലെണ്ണമുണ്ട്. ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു. അതിനൊപ്പം തന്നെ ബാങ്കുകളില്‍നിന്നും ചെറിയ തുക നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് സ്വന്തമാക്കാന്‍ സാധിക്കും.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. ബാങ്കുകളില്‍ വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി അക്കൗണ്ട് തുറക്കുന്നതാണ്. 100 രൂപ മുതല്‍ ഒരു ലക്ഷം വരെ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

തെരഞ്ഞെടുത്ത അക്ഷയകേന്ദങ്ങള്‍, പൊതുജനസേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാക്ക് രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതിയ നിയമം നിര്‍ബന്ധമാക്കിയതോടെ പുതിയ വാഹനങ്ങള്‍ എടുക്കുന്നവര്‍ക്ക് ഡീലര്‍മാര്‍ തന്നെ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കുന്നുണ്ട്.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ടോള്‍ പ്ലാസകളിലെ നീണ്ട നിര കുറയ്ക്കുന്നതിനും പേപ്പര്‍രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഫാസ്ടാഗ് സംവിധാനം രാജ്യത്ത് നടപ്പിലാക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്. റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

ആര്‍എഫ്‌ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം.

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി കേന്ദ്രസര്‍ക്കാര്‍

സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ് ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

Most Read Articles

Malayalam
English summary
Government incentive for FASTag; enjoy a 2.5 per-cent cashback. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X