തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അതിവേഗത്തിലാണ് ഇന്ത്യന്‍ റെയില്‍വേയുടെ വികസനം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എറിയതിന് പിന്നാലെ റെയില്‍വേയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങള്‍ നടക്കുകയും ചെയ്തു.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അടുത്തിടെയാണ് വിനോദത്തിനും സൗന്ദര്യവല്‍ക്കരണത്തിനും പ്രാധാന്യം നല്‍കി നൂതന സൗകര്യങ്ങള്‍ ഒരുക്കിയ പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ എന്ന പദ്ധതിക്ക് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു തുടക്കം കുറിച്ചത്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സൂപ്പര്‍ ഫാസ്റ്റ് തേജസ് എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിനിന് വിമാനത്തിലേത് പോലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുംബൈ മുതല്‍ ഗോവ വരെയാണ് ആദ്യ സര്‍വീസ്. ഒമ്പത് മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗോവയിലെത്തും. അതായത് ജനശതാബ്ദിയേക്കാളും സമയലാഭം.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഒരു എക്‌സിക്യൂട്ടീവ് കോച്ചുള്‍പ്പെടെ പതിമൂന്ന് കോച്ചുകളാണ് ട്രെയിനിനുള്ളത്. ഓരോ യാത്രക്കാര്‍ക്കും എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍, ഫോണ്‍ സോക്കറ്റ്, വൈഫൈ കണക്ഷന്‍, ഡിജിറ്റല്‍ ഡെസ്റ്റിനേഷന്‍ ബോര്‍ഡ്, ഇലക്ട്രോണിക് പാസഞ്ചര്‍ റിസര്‍വേഷന്‍ ചാര്‍ട്, സിസിടിവി, സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ബോര്‍ഡ് എന്നീ സൗകര്യങ്ങളും ട്രെയിനുള്ളില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ ഇപ്പോഴിതാ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ എന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള നീക്കങ്ങളും റെയില്‍വേ വേഗത്തിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആദ്യഘട്ടത്തില്‍ ഡല്‍ഹി-ലഖ്നൗ തേജസ് എക്സ്പ്രസാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്. വിവിധ യൂണിയനുകളുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റെയില്‍വേ നീക്കങ്ങള്‍ ഊര്‍ജിതമാക്കിയതെന്ന് റിപ്പോര്‍ട്ട്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

നൂറുദിവസത്തിനുള്ളില്‍ രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് പൂര്‍ണമായും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് റെയില്‍വേയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് 2016 -ല്‍ പ്രഖ്യാപിച്ച തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നത്.

Most Read:വൈറലായി ജീപ്പ് റാംഗ്ലറിന്റെ ആദ്യ ഡെലിവറി; വീഡിയോ

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ലേലത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ ട്രെയിന്‍ സ്വകാര്യ കമ്പനിക്ക് കൈമാറും. 2016 -ല്‍ പ്രഖ്യാപിച്ച ട്രെയിനാണെങ്കിലും തേജസ് എക്സ്പ്രസ് കഴിഞ്ഞ റെയില്‍വേ ടൈംടേബിളിലാണ് ഇടം നേടിയത്. ഐആര്‍സിടിസി (IRCTC) മുഖേനയാണ് ട്രെയിനുകള്‍ സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുക.

Most Read:വൈറല്‍ വീഡിയോ; ഹ്യുണ്ടായി കോന ഡെലിവറിക്ക് ഡാന്‍സ് ചെയ്ത് ജീവനക്കാര്‍

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇതിന്റെ തുക റെയില്‍വേയുടെ ധനകാര്യവിഭാഗത്തിന് ഐആര്‍ടിസി കൈമാറും. പരീക്ഷണ അടിസ്ഥാനത്തിലാണ് രണ്ട് ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നത്. രണ്ടാമത്തെ ട്രെയിന്‍ ഏതുവേണമെന്ന് ഉടനെ തെരഞ്ഞെടുക്കും.

Most Read:മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അടുത്ത നൂറുദിവസത്തിനകം ഇത് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാര്‍ കുറവുള്ളതും വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതുമായ റൂട്ടുകളിലെ ട്രെയിനുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയെന്ന് റെയില്‍വേ വ്യക്തമാക്കി.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അതേസമയം കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഡല്‍ഹി- ലകനൗ തേജസ് എക്‌സ്പ്രസ് അടക്കമുള്ള ട്രെയിന്‍ സര്‍വീസുകളെ സ്വകാര്യവത്കരിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ യൂണിയനുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

എന്നാല്‍ റെയില്‍വെയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം റെയില്‍വെ വികസനത്തിന് 50 ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പാണ് 2030 വരെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരിന്നു. കൂടുതല്‍ നിക്ഷേപകരെ എത്തിച്ചാല്‍ മാത്രമേ റെയില്‍വെയില്‍ കൂടുതല്‍ വികസനം യാഥാര്‍ത്ഥ്യമാകൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

തേജസ് എക്സ്പ്രസ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

2030 വരെയുള്ള കാലയളിവല്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള നിക്ഷേപ പദ്ധതികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Government planning to handover Tejas Express to private company. Read more in Malayalam.
Story first published: Friday, August 23, 2019, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X