കൊവിഡ്-19; വാഹന നിർമ്മാതാക്കളോട് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ട് സർക്കാർ

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ആവശ്യമായ ഉപകരണങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നു.

കൊവിഡ്-19; വാഹന നിർമ്മാതാക്കളോട് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ട് സർക്കാർ

വൈറസ് ബൈധയോടനുബന്ധിച്ച് വാഹന നിർമ്മാതാക്കൾ തങ്ങളുടെ പ്ലാന്റുകളിലെ ഉത്പാദനം നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ ഈ നിർമ്മാണശാലകളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കാനും അവ ഉപയോഗത്തിനായി എത്രയും വേഗം ലഭ്യമാക്കാനുമായി ആരോഗ്യ മന്ത്രാലയം വീണ്ടും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

നിരവധി വാഹന നിർമാതാക്കൾ ഇതിനകം തന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും സപ്ലൈസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കൊറോണ വൈറസിനെതിരെ പോരാടുന്നതിന് വെന്റിലേറ്ററുകളും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ പദ്ധതികൾ ഇന്ത്യയിലെ ചില വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പങ്കുവച്ചിട്ടുണ്ട്.

മഹീന്ദ്ര ഇതിനകം ഒരു വെന്റിലേറ്റർ പ്രോട്ടോടൈപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ പരിഷ്കരിച്ച പതിപ്പ് ഉടൻ തന്നെ പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി ഒരു ആരോഗ്യ മേഖലയിലെ ഒരു പങ്കാളിയുമായി ചേർന്ന് പ്രതിമാസം പതിനായിരത്തോളം വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

പങ്കാളിയായ അഗ്വ ഹെൽത്ത് കെയർ, നോയിഡ ഏപ്രിൽ രണ്ടാം വാരത്തിൽ സർക്കാരിനുള്ള സപ്ലൈസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റാ മോട്ടോർസിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസും കോവിഡ് -19 അല്ലെങ്കിൽ നോവൽ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ 1000 കോടി രൂപയുടെ വൻ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്.

അതിൽ കുറച്ച് തുക വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ഉപയോഗിക്കും. ബൈക്ക് നിർമാതാക്കളായ ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ കമ്പനി എന്നിവയും രോഗം പരിഹരിക്കുന്നതിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.

രാജ്യത്തെ വിവിധ ആശുപത്രികളിലെ കോവിഡ് -19 രോഗികൾക്കായി നീക്കിവച്ചിട്ടുള്ള നിലവിലുള്ള 14,000 വെന്റിലേറ്ററുകൾക്ക് പുറമേയാവും വാഹന നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കുവെച്ചു.

ഇതോടൊപ്പം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് പുറമേ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരോന്നിനോടും പ്രാദേശിക നിർമ്മാതാക്കളുമായി സഹകരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളിൽ 30,000 വെന്റിലേറ്ററുകൾ നിർമ്മിക്കാനുള്ള ചുമതലയും നൽകിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Government Asks Automobile Companies To Manufacture Ventilators. Read in Malayalam.
Story first published: Monday, March 30, 2020, 21:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X