ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുടെ വാഹനപ്രേമം എന്നും വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുന്ന ഒന്നാണ്. എസ്‌യുവി വാഹനങ്ങളോട് കൂടുതല്‍ പ്രിയമുള്ള പാണ്ഡ്യ, അടുത്തിടെ പുതിയൊരു എസ്‌യുവി കൂടി സ്വന്തമാക്കിയിരിക്കുകയാണ്. 2.19 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള മെര്‍സിഡീസ് AMG G63 -യാണ് പാണ്ഡ്യയുടെ ഗരാജിലെ പുതിയ അതിഥി. 2018 ഒക്ടോബറിലാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യന്‍ വിപണിയില്‍ G- വാഗണ്‍ അതരിപ്പിച്ചത്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

മെര്‍സിഡീസ് G- വാഗണില്‍ സഞ്ചരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ചിത്രങ്ങള്‍ മുമ്പും സമൂഹ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹാര്‍ദിക് തന്റെ സില്‍വര്‍ മെറ്റാലിക്ക് നിറമുള്ള AMG G63 എസ്‌യുവി എസ്‌യുവി സ്വന്തമാക്കിയത്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

നിലവില്‍ വിപണിയിലുള്ള ഏറ്റവും വിലയേറിയ എസ്‌യുവികളിലൊന്ന് കൂടിയാണ് മെര്‍സിഡീസ് AMG G63. ഇതിന് മുമ്പ് ബ്ലാക്ക് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഹാര്‍ദിക് ഓടിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വന്നിരുന്നു.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

തങ്ങളുടെ ശ്രേണിയിലെ വാഹനങ്ങളില്‍ എയറോഡൈനാമിക്ക് രീതിയില്‍ പണി കഴിപ്പിച്ച് മികച്ച G-വാഗണ്‍ ആണ് AMG G63 എന്നാണ് നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് വാദിക്കുന്നത്. ഇന്ത്യയില്‍ G63 -യെ കൂടാതെ G65 എന്ന കരുത്തുറ്റ മറ്റൊരു G-വാഗണ്‍ മോഡല്‍ കൂടി മെര്‍സിഡീസിനുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

മുമ്പുള്ള മോഡലിനെയപേക്ഷിച്ച് കുറച്ച് വൃത്താകൃതിയിലുള്ള ഡിസൈനാണ് പുത്തന്‍ G63 -യ്ക്കുള്ളത്. എങ്കിലും മോഡലിന്റെ സവിശേഷമായ തനത് ബോക്‌സി ഡിസൈന്‍ പുത്തന്‍ വകഭേദത്തിലും മെര്‍സിഡീസ് നിലനിര്‍ത്തുന്നു.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

ഫുള്‍ എല്‍ഇഡി സെറ്റ് ചെയ്ത് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും മോഡലിനുണ്ട്. ഹെഡ്‌ലാമ്പുകള്‍ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഡിആര്‍എല്ലുകള്‍ സ്ഥിതി ചെയ്യുന്നു. ബോണറ്റിന് മുകളില്‍ പണികഴിപ്പിച്ചിട്ടുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

21 ഇഞ്ച് ഏഴ് സ്‌പോക്ക് അലോയ് വീലുകളാണ് എസ്‌യുവിയിലുള്ളത്. 241 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്റീരിയറില്‍ അല്‍ക്കന്റാര തുകലിനും കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

12.5 ഡിസ്‌പ്ലേകളാണ് എസ്‌യുവിയിലുള്ളത്. ഇതിലൊന്ന് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായും മറ്റേത് ഇന്‍സ്ട്രമന്റ് ക്ലസ്റ്ററുമായും പ്രവര്‍ത്തിക്കും. 4.0 ലിറ്റര്‍ ബൈ ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് പുതിയ മെര്‍സിഡീസ് AMG G63 -യിലുള്ളത്.

Most Read: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ബെന്‍സ് എസ്‌യുവിയുടെ കൂട്ട്

ഇത് 585 bhp കരുത്തും 850 Nm torque ഉം സൃഷ്ടിക്കും. നാല് ചക്രങ്ങളിലേക്കും പരമാവധി കരുത്തെത്തിക്കാന്‍ സാധിക്കുന്ന AMG SPEEDSHIFT സംവിധാനമുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് എസ്‌യുവിയിലുള്ളത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ വെറും 4.5 സെക്കന്‍ഡുകള്‍ മതി എസ്‌യുവിയ്ക്ക്. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗം. എന്നാല്‍ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ഇത് 240 കിലോമീറ്റര്‍ വേഗം വരെ ലഭിക്കുന്ന ഓപ്ഷനും കമ്പനി നല്‍കുന്നു.

Image Courtesy: Underthathood

Most Read Articles

Malayalam
കൂടുതല്‍... #മെർസിഡീസ് #mercedes benz
English summary
Hardik Pandya bought new Mercedes AMG G63 SUV worth 2.19 Crore: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X