ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓൾ-റൗണ്ട് സാന്നിധ്യമാണ് ഹാർദിക് പാണ്ഡ്യ. ഇതിഹാസ താരമായ കപിൽ ദേവിന്റെ പിൻമുറക്കാരൻ എന്ന വിളി മുതൽ വിവാദ നായകനെന്ന ഖ്യാതിയും ഒപ്പം ചേർത്ത് മൈതാനത്തിന് അകത്തും പുറത്തും ഒരുപോലെ വാർത്തകളിൽ നിറയാറുള്ളയാളാണ് ഈ യുവതാരം.

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

കരീബിയൻ സ്റ്റൈൽ ഇഷ്ടപ്പെടുന്ന ഹാർദിക്കിന് ക്രിക്കറ്റ് പോലെ തന്നെ പ്രിയമാണ് വാഹനങ്ങളും. അടുത്തിടെ ലംബോർഗിനി ഹുറാക്കാൻ ഇവോ സ്വന്തമാക്കിതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ സഹോദര സാന്നിധ്യമായ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയുടെയും കാർ ശേഖരത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

മെർസിഡീസ് AMG G63

ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും ചെലവേറിയ എസ്‌യുവികളിൽ ഒന്നാണ് മെർസിഡീസ് AMG G63. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനം പുറത്തിറങ്ങിയ ഉടൻ തന്നെ സ്വന്തമാക്കിയ ആളുകളിൽ ഒരാളാണ് ഹാർദിക്. 2.19 കോടി രൂപയാണ് AMG G63 സ്പോർട്‌സിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: പരിമിതമായ മിനി സൈഡ്‌വോക്ക് എഡിഷൻ സ്വന്തമാക്കി ടൊവിനോ

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ഇന്ത്യയിലെ തന്നെ ആദ്യത്തെ ജി-വാഗണ്‍ എസ്‌യുവിയാണിതെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. പിന്നീട് മെർസിഡീസ് AMG G63-യിൽ ചുറ്റിക്കറങ്ങുന്ന പാണ്ഡ്യയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 4.0 ലിറ്റർ ബൈ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. ഇത് 585 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ലംബോർഗിനി ഹുറാക്കാൻ ഇവോ

ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ലംബോർഗിനിയുടെ ഹുറാക്കാൻ ഇവോയും സ്വന്തമാക്കിയവരിലെ പ്രമുഖരാണ് പാണ്ഡ്യ സഹോദരൻമാർ. 3.73 കോടി രൂപ വിലയുള്ള സൺഷൈൻ ഓറഞ്ച് നിറത്തിലുള്ള ലംബോര്‍ഗിനി ഹുറാക്കാനിൽ കറങ്ങുന്ന താരത്തിന്റെ വീഡിയോയും പലതവണ ആരാധകർ ഏറ്റെടുത്തിരുന്നു.

MOST READ: കസ്റ്റം അലോയികളുമായി ലോ റൈഡർ രൂപത്തിൽ തിളങ്ങി മാരുതി സ്വിഫ്റ്റ്

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ഇത് അദ്ദേഹത്തിന്റെ ഗാരേജിലെ ഏറ്റവും ചെലവേറിയ വാഹനം കൂടിയാണിത്. 5.2 ലിറ്റർ NA പെട്രോൾ എഞ്ചിനുമായാണ് സ്പോർട്സ് കാർ വരുന്നത്. V10 എഞ്ചിൻ പരമാവധി 638 bhp കരുത്തും 600 Nm torque ഉം പുറത്തെടുക്കാൻ കഴിയും. മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഹുറാക്കാൻ ഇവോയ്ക്ക് സാധിക്കും.

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ലാൻഡ് റോവർ റേഞ്ച് റോവർ

ഹാർദിക് പാണ്ഡ്യയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ ആഢംബര വാഹനങ്ങളിലൊന്നാണ് ലാൻഡ് റോവർ റേഞ്ച് റോവർ. ഓൾ-ബ്ലാക്ക് റേഞ്ച് റോവറിൽ ചുറ്റിക്കറങ്ങുന്ന താരത്തെ ഒന്നിലധികം തവണ തിരിച്ചറിഞ്ഞിട്ടുണ്ട്. 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിയുടെ കരുത്ത്.

MOST READ: ലെക്സസ് LC 500; ജാപ്പനീസ് പൊലീസ് സേനയുടെ പുതിയ കളിപ്പാട്ടം

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

പരമാവധി 255 bhp പവറും 600 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വഴി ഓൾ-വീൽ ഡ്രൈവിലേക്ക് ജോടിയാക്കിയിരിക്കുന്നു.

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ഔഡി A6 35TDI

2018-ലാണ് ഹാർദിക് ഔഡി A6 35TDI സെഡാൻ സ്വന്തമാക്കുന്നത്. അന്ന് ഔഡി ഇന്ത്യ തലവൻ രാഹിൽ അൻസാരിയാണ് താരത്തിന് ഈ ആഢംബര കാർ കൈമാറിയത്. ഇന്ത്യയുടെ മിഡ് സൈസ് ആഢംബര സെഡാൻ ശ്രേണിയിലെത്തുന്ന A6 രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആഡംബര കാറുകളിൽ ഒന്നാണ്. ഇതിന് ഏകദേശം 70 ലക്ഷം രൂപയായിരുന്നു അന്ന് ഓൺ-റോഡ് വില.

MOST READ: കറുപ്പഴകിൽ കസ്റ്റമൈസ്ഡ് കിയ സോനെറ്റ്

ലംബോർഗിനി ഹുറാക്കാൻ ഇവോ മുതൽ ടൊയോട്ട എത്തിയോസ് വരെ; ഹാർദിക് പാണ്ഡ്യയുടെ കാർ ശേഖരം

ടൊയോട്ട എത്തിയോസ്

പാണ്ഡ്യയുടെ കൈവശമുള്ള സാധാരണക്കാരുടെ വാഹനമാണ് ടൊയോട്ട എത്തിയോസ്. എന്നാൽ ഇതിനെക്കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. അധികം ഉപയോഗിക്കാറില്ലാത്ത കാറിൽ ചാരി നിൽക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുമുണ്ട്.

Source: Goechanic

Most Read Articles

Malayalam
English summary
Hardik Pandya’s Luxury Car Collection Lamborghini Huracan EVO To Toyota Etios. read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X