Just In
- 23 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ
ഹാർലി ഡേവിഡ്‌സൺ ഉടൻ തന്നെ ഒരു ഓൺലൈൻ തത്സമയ ലേലം സംഘടിപ്പിക്കും, അവിടെ നിർമ്മാതാക്കളുടെ ലൈവ്‌വെയർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഒരു പ്രത്യേക പതിപ്പ് ലേലം ചെയ്യും. ഇതിൽ ലഭിക്കുന്ന വരുമാനം യുണൈറ്റഡ് വേ കോവിഡ് -19 റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യും.

ലേലത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലേലത്തിന് വയ്ക്കുന്ന ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയർ കസ്റ്റമൈസ് ചെയ്ത് പ്രത്യേക നിറത്തിൽ ഒരുക്കിയിരിക്കുന്ന അപൂർവ്വ മോഡലാണ്.

ധാരാളം കാർബൺ ഫൈബർ ആക്‌സസറികളുള്ള വാഹനത്തിൽ 'ഡേവിഡ്‌സൺ' കുടുംബത്തിന്റെ കൈയ്യൊപ്പും ലഭിക്കുന്നു. ഹാർലി ഡേവിഡ്‌സന്റെ ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ലൈവ്‌വയർ, 2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ നിർമ്മാണ പതിപ്പ് അരങ്ങേറി. അഞ്ച് വർഷത്തിലേറെയായി ലൈവ്വയർ നിർമ്മാണത്തിലാണ്.
MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ഹാർലി-ഡേവിഡ്‌സൺ ലൈവ്‌വയർ H-D റെവലേഷൻ എന്ന പുതിയ പവർട്രെയിൻ ഉപയോഗിക്കുന്നു. ഒരു പെർമെനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

78 കിലോവാട്ട് അല്ലെങ്കിൽ 104.6 bhp കരുത്തും 116 Nm torque ഉം ഉത്പാദിപ്പിക്കാൻ മോട്ടോർസൈക്കിലിന് കഴിയും. ഒരു ഇലക്ട്രിക് വാഹനമായതിനാൽ, നിങ്ങൾ ത്രോട്ടിൽ തിരിക്കുന്ന ക്ഷണം മുതൽ ടോർക്കിന്റെ 100 ശതമാനം ലൈവ്വയർ വാഗ്ദാനം ചെയ്യുന്നു. 0-100 കിലോമീറ്റർ വേഗത 3.5 സെക്കൻഡിൽ മോട്ടോർസൈക്കിൾ കൈവരിക്കുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകൾ

കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇലക്ട്രിക് മോട്ടോർസൈക്കിളിന് 100 കിലോമീറ്റർ വേഗതയിൽ നിന്ന് 128 കിലോമീറ്റർ വേഗത 2 സെക്കൻഡിനുള്ളിൽ കൈവരിക്കാനാകും. 15.5 കിലോവാട്ട്സ് ബാറ്ററിയാണ് വാഹനത്തിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് നഗരത്തിൽ 235 കിലോമീറ്റർ വരേയും ഹൈവേയിൽ 158 കിലോമീറ്റർ വരേയും മൈലേജ് നൽകുന്നു. വേൾഡ് മോട്ടോർസൈക്കിൾ ടെസ്റ്റ് സൈക്കിൾ (WMTC) മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ കണക്കുകൾ.
MOST READ: കൊവിഡ്-19; മഹാരാഷ്ട്രയിൽ മൊബൈൽ ഡിസ്പെൻസറികൾ വിന്യസിച്ച് ഫോർസ്

ഏതൊരു ഓട്ടോമാറ്റിക് സ്കൂട്ടറിനെയും പോലെ, ഹാർലി-ഡേവിഡ്സൺ ലൈവ്വയറിന് ഒരു 'ത്രോട്ടിൽ-ആൻഡ്-ഗോ' ഫംഗ്ഷനാണുള്ളത്. പിൻ വീൽ ബെൽറ്റ് ഡ്രിവണാണ്.

ചാർജ് ചെയ്യുന്ന ഓരോ മണിക്കൂറിലും മോട്ടോർ സൈക്കിളിന് ഏകദേശം 21 കിലോമീറ്റർ ദൂരം ലഭിക്കുമെന്നും ബാറ്ററി പൂർണ്ണമായും റീചാർജ് ചെയ്യുന്നതിന് ഒരു രാത്രി മുഴുവൻ ചാർജിംഗ് സമയമാകുമെന്നും ഹാർലി-ഡേവിഡ്‌സൺ പറയുന്നു.
MOST READ: ടൊയോട്ട ബാഡ്‌ജിൽ ഒരുങ്ങുന്ന വിറ്റാര ബ്രെസ അർബൻ ക്രൂയിസർ എന്ന് അറിയപ്പെടും

ഇൻസ്ട്രുമെന്റ് കൺസോളായി പ്രവർത്തിക്കുന്ന ടിൽറ്റ് അഡ്ജസ്റ്റബിളായ 4.3 ഇഞ്ച് TFT ടച്ച്‌സ്‌ക്രീനും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. ടച്ച്‌സ്‌ക്രീനിലൂടെ ഒരു സ്മാർട്ട്‌ഫോണും വയർലെസ് ഹെഡ്‌സെറ്റും ഉപയോഗിക്കുന്നതിന് ലൈവ്‌വയറിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.

റോഡ്, റെയിൻ, റേഞ്ച്, സ്‌പോർട് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകളും ലൈവ്‌വയറിന് ലഭിക്കുന്നു. മറ്റ് മൂന്ന് മോഡുകളും പേരു കൊണ്ട് സ്വയം വിശദീകരിക്കുന്നു.

എന്നാൽ റേഞ്ച് മോഡിൽ ബാറ്ററിയിൽ നിന്ന് പരമാവധി ശ്രേണി നേടുന്നതിനായി മോട്ടോർസൈക്കിൾ ത്രോട്ടിൽ ഇൻപുട്ടുകൾ നിയന്ത്രിക്കുകയും ബ്രേക്ക് റീജനറേറ്റിംഗ് ഏറ്റവും ഉയർന്ന നിലയിൽ നിലനിർത്തുകയും ചെയ്യുന്നു.