കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

കൊവിഡ് രണ്ടാംതരംഗത്തെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ വലയുകയാണ് രാജ്യം. ഈ ദുരവസ്ഥ കണക്കിലെടുത്ത് രോഗികളെ സഹായിക്കാനായി പല സന്നദ്ധ സംഘടനകളും സിനിമാ താരങ്ങളുമടങ്ങുന്നവർ രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

ഇപ്പോഴിതാ സനം തേരി കസം എന്ന ഹിന്ദി സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ഹർഷ്‍വർധൻ റാണെയും തന്റെ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി എന്ന ആഢംബര ബൈക്ക് വിറ്റ് കൊവിഡ് രോഗികൾക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങി നല്‍കിയിരിക്കുകയാണ്.

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

ഓക്സിജൻ ഇല്ലാതെ പ്രാണവായുവിനായി കേഴുന്ന കൊവിഡ് രോഗികൾക്കായി സ്വന്തം ബൈക്ക് വില്‍ക്കാനൊരുങ്ങുന്നതായി താരം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.

MOST READ: മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

തുടർന്നാണ് ഹർഷ്‍വർധൻ മോട്ടോർസൈക്കിൾ വിറ്റതിലൂടെ സമ്പാദിച്ച തുകയ്ക്ക് മൂന്ന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വാങ്ങി ഹൈദരാബാദിലെ ആവശ്യക്കാരില്‍ എത്തിച്ചിരിക്കുന്നത്. കുറച്ച് കോണ്‍സെന്‍ട്രേറ്ററുകള്‍ കൂടി ഹര്‍ഷ് ഉടന്‍ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

വലിയ തുക നൽകിക്കൊണ്ടുള്ള ചെക്കുകള്‍ എഴുതിനൽകാൻ മാത്രം സമ്പന്നനല്ല താൻ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനേ ഇപ്പോൾ സാധിക്കൂ. എനിക്കു ചുറ്റും ആളുകൾ ശ്വാസം കിട്ടാതെ പിടയുന്നത് എന്നെ അസ്വസ്ഥനാക്കുന്നു. എന്നാണ് ഹർഷ്‍വർധൻ റാണെ ട്വീറ്റ് ചെയ്‌തത്.

MOST READ: ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

സിനിമയെ പോലെ തന്നെ ബൈക്ക് യാത്രകളും വാഹനങ്ങളും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് ഹർഷ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ആദ്യത്തെ കഫെ റേസറുകളിൽ ഒന്നായ ജിടി 535 എന്ന മോഡലാണ് താരം വിറ്റത്.

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

2018 ൽ നിർത്തലാക്കിയ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 535 കഫെ റേസറിന്റെ യെല്ലോ കളർ ഓപ്ഷനാണ് താരത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. 650 ഇരട്ടകൾ വിപണിയിൽ എത്തുന്നതിനു മുമ്പ് റോയൽ എൻഫീൽഡിനുള്ള പ്രധാന മോട്ടോർസൈക്കിളായിരുന്നു ഇത്.

MOST READ: ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

ഇതിന് 535 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്. ജിടി 535 അടിസ്ഥാനപരമായി ക്ലാസിക് 500 ന് സമാനമായിരുന്നുവെങ്കിലും വലിയ ബോറായിരുന്നു കഫേ റേസറിന്റെ പ്രത്യേകത.

കൊവിഡ് രണ്ടാംതരംഗം; ആഢംബര ബൈക്ക് വിറ്റ് ഓക്‌സിജൻ നൽകി ഹർഷ്‍വർധൻ റാണെ

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 29 bhp കരുത്തിൽ 44 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. മറ്റേതൊരു റോയൽ എൻഫീൽഡ് മോഡലിനേക്കാളും മികച്ച രീതിയിലുള്ള ഹാൻഡിലിംഗ് തികവായിരുന്നു ജിടി 535 മോഡലിന്റെ മറ്റൊരു പ്രത്യേകത.

Most Read Articles

Malayalam
English summary
Harshvardhan Rane Sold His Royal Enfield Continental GT 535 To Raise Funds For Oxygen Concentrators. Read in Malayalam
Story first published: Tuesday, May 11, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X