10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

കണക്റ്റഡ് കാർ സാങ്കേതികവിദ്യയാണ് ഇന്ത്യൻ വാഹന വ്യവസായത്തിലെ ഇപ്പോഴത്തെ ട്രെന്റ്. മിക്കവാറും എല്ലാ മുൻനിര നിർമ്മാതാക്കളും ഇപ്പോൾ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ കണക്റ്റഡ് കാർ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ നിന്ന് വാഹനത്തിലേക്ക് നേരിട്ട് കണക്റ്റഡ് കാർ സവിശേഷതകൾ ആസ്വദിക്കാൻ അനുവദിക്കുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

എന്നാൽ ഈ സവിശേഷത പ്രീമിയം ശ്രേണിയിലുള്ള വാഹനങ്ങൾക്ക് മാത്രമുള്ളതാണെന്ന് കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് തെറ്റി! കണക്റ്റഡ് കാർ ടെക് വാഗ്ദാനം ചെയ്യുന്ന 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഹാച്ച്ബാക്കുകളുടെ ലിസ്റ്റ് ഇതാ.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

1. ഫോർഡ് ഫിഗോ

ഇന്ത്യയിലെ ഫോഡിന്റെ മികച്ച നിരയിലെ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ഫോർഡ് ഫിഗോ ഹാച്ച്ബാക്ക്. 5.82 ലക്ഷം മുതൽ 8.37 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഹാച്ച് വരുന്നത്. മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും പവർഫുൾ എഞ്ചിനുമുള്ള വാഹനം ഓടിക്കാൻ രസകരം മാത്രമല്ല, ഇത് ഫോർഡ് പാസ് എന്ന സവിശേഷതയുമായി വരുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ഫോർഡ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയാണിത്. കുറഞ്ഞ വിലയിലും ഫിഗൊയിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത് മികച്ച ഇൻ-ക്ലാസ് ഡ്രൈവിംഗ് അനുഭവം നൽകുന്നതിനുള്ള ഫോഡിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ഫോർഡ് ഫ്രീസ്റ്റൈൽ

ഫ്രീസ്റ്റൈലുമായി പൊരുത്താൻ നേരിട്ടുള്ള എതിരാളികളില്ലാത്തതിനാൽ, ക്രോസ്ഓവർ ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏക രാജാവാണിത്. എസ്‌യുവി പ്രചോദിത ശൈലിയും രൂപവും കൊണ്ട് ഫ്രീസ്റ്റൈലിന് ആശങ്കകൂടാതെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയും.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

7.27 ലക്ഷം മുതൽ 9.02 ലക്ഷം രൂപ വിയ്ക്ക് എത്തുന്ന ഈ അസാധാരണമായ പാക്കേജിലേക്ക് ഫോർഡ് പാസ് കണക്റ്റഡ് കാർ ടെക്നോളജിയും കൂടെ ചേരുമ്പോൾ ഫ്രീസ്റ്റൈൽ മുമ്പത്തേക്കാൾ മികച്ചതാകുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ഫോക്‌സ്‌വാഗണ്‍ പോളോ GT

മികച്ച ശേഷിയുള്ള ഫോക്‌സ്‌വാഗണ്‍ പോളോയുടെ പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള അവതാരമാണിത്. പോളോയുടെ GT ട്രിം ശുദ്ധമായ TSI പവർ, ഓട്ടോ ട്രാൻസ്മിഷൻ, സ്‌പോർട്ടി കൂട്ടിച്ചേർക്കലുകൾ, സൂപ്പർ കൂൾ മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് സാങ്കേതികവിദ്യ എന്നിവ നൽകുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

കൂടാതെ 9.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന മോഡലിൽ സർവ്വീസ് ഹിസ്റ്ററി, ആന്റി തെഫ്റ്റ് അലാറം, ജിയോ ഫെൻസിംഗ് തുടങ്ങിയ ഫീച്ചറുകൾ മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റിനൊപ്പം സ്മാർട്ട്‌ഫോണിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും!

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ഹ്യുണ്ടായി i20

ഐക്കണിക് i20 -യുടെ ഏറ്റവും പുതിയ ആവർത്തനം മികച്ച ലുക്ക് മാത്രമല്ല, വാഹനത്തെ കൂടുതൽ കംഫർട്ടും ആവേശകരവുമാക്കാനുള്ള ധാരാളം സുഖ സൗകര്യങ്ങളും നൽകുന്നു. 6.85 ലക്ഷം മുതൽ 11.34 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിയ്ക്കാണ് ഹാച്ച് എത്തുന്നത്.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

50 -ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ പുതുതലമുറ ണോഡലിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ബലേനോ

വളരെ മനോഹരമായി കാണപ്പെടുന്നതും കാര്യക്ഷമവുമായി കാറാണ് മാരുതി ബലേനോ. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്ക് 5.98 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

കാര്യക്ഷമമായ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനും ധാരാളം കംഫർട്ട് ഫീച്ചറുകളുമുള്ള ബലേനോയും മാരുതി സുസുക്കിയുടെ സുസുക്കി കണക്റ്റ് ഫീച്ചറുമായി വരുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിൽ നിന്ന് നേരിട്ട് നൂതന ടെലിമാറ്റിക്സ് സൊല്യൂഷനുകൾ ആസ്വദിക്കാൻ വാഹനം അനുവദിക്കുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

മാരുതി സുസുക്കി ഇഗ്നിസ്

മറ്റൊരു മികച്ച ഹാച്ച്ബാക്കും ഇന്ത്യയിലെ ഏറ്റവും മികച്ച സ്യൂഡോ എസ്‌യുവികളിലൊന്നായ ഇഗ്നിസ് നെക്സയിൽ നിന്നുള്ള ഒരു മികവുറ്റ ഓഫറാണ്. 4.95 ലക്ഷം മുതൽ 7.36 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്മാർട്ട് പ്ലേ ഇൻഫോടെയ്ൻമെന്റ് തുടങ്ങി നിരവധി പ്രീമിയം സവിശേഷതകളുള്ള ഇഗ്നിസും സുസുക്കി കണക്റ്റ് സാങ്കേതികവിദ്യ കൊണ്ടുവരുന്നു, ഇത് മുഴുവൻ പാക്കേജും കൂടുതൽ ആകർഷകമാക്കുന്നു.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

ടാറ്റ ആൾട്രോസ്

പ്രീമിയം ഹാച്ച്ബാക്കുകളുടെ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന ആൾട്രോസ് സുരക്ഷിതമായ ഹാച്ച്ബാക്ക് മാത്രമല്ല, ഓടിക്കാൻ ഏറ്റവും സൗകര്യപ്രദവും പെപ്പിയുമാണ്.

10 ലക്ഷം രൂപ ബഡ്ജറ്റിൽ ഇന്ത്യൻ വിപണിയിൽ കണക്റ്റഡ് കാർ ടെക്കുമായി എത്തുന്ന ഹാച്ച്ബാക്കുകൾ

5.79 ലക്ഷം മുതൽ 9.55 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന കാറിൽ ടാറ്റയുടെ iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത് സ്മാർട്ട്‌ഫോണിൽ നിന്ന് എപ്പോൾ വേണമെങ്കിലും എവിടെയും പ്രവർത്തിപ്പിക്കാൻ കഴിയുന്ന 27 കണക്റ്റഡ് കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു!

Most Read Articles

Malayalam
English summary
Hatchbacks With Connected Car Technology Under 10 Lakhs In India. Read in Malayalam.
Story first published: Saturday, July 31, 2021, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X