ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഇരുചക്ര വാഹന യാത്രക്കാ‍ർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പുതിയ സംവിധാനത്തെ ചോദ്യം ചെയ്‌ത് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് വൻ പ്രതിഷേധമാണ്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

കാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ചാൽ പിഴ 1,000 രൂപയാണെന്നും സർക്കുലറിൽ എംവിഡി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ നിർദേശത്തിനു പുറമെ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോൾ.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

നിയമലംഘകരുടെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് റദ്ദാക്കാനും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇപ്പോൾ നിരോധനം ഒരു സർക്കുലറിന്റെ രൂപത്തിലാണുള്ളത്. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുട‍ർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ തീരുമാനങ്ങൾ പുറത്തുവരുന്നതും. ഹെല്‍മെറ്റില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധവുമാണ്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഹെല്‍മെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയില്‍ വീഴുമ്പോള്‍ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ക്യാമറ സ്റ്റാന്‍ഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണെന്നാണ് എംവിഡിയുടെ അവകാശവാദം. ഇത്തരമൊരു നിയമം കേരള മോട്ടോർ വാഹന വകുപ്പ് ആദ്യമായി ആവിഷ്ക്കരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഹെൽമറ്റ് ക്യാമറകൾക്കെതിരെ കടുത്ത നടപടി വരുന്നത്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

കഴിഞ്ഞ വർഷം ഹെൽമറ്റ് ക്യാമറകൾക്കുള്ള നിരോധനം വന്നപ്പോൾ ഹെൽമെറ്റ് ക്യാമറകൾ ഉപയോഗിക്കുന്നത് റൈഡർമാരുടെ ശ്രദ്ധ തിരിക്കുമെന്നും ഇത് അപകടങ്ങൾക്ക് കാരണമാകുമെന്നുമാണ് കേരള മോട്ടോർ വാഹന വകുപ്പ് പറഞ്ഞത്. എന്നാൽ ഇത്തവണ ഹെൽമറ്റ് ക്യാമറകൾ നിരോധിക്കുന്നതിനുള്ള ന്യായം തികച്ചും വ്യത്യസ്തമായതും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

പൊതുനിരത്തുകളിൽ അപകടകരമായി വാഹനമോടിക്കുന്നത് തെറ്റാണെന്ന കാര്യം വസ്തുതയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിന്നും കൈയ്യടി നേടാൻ വേണ്ടി അപകടകരമായ സ്റ്റണ്ടുകൾ, റേസിംഗ് പോലുള്ള സംഭവങ്ങൾ ക്യാമറയിൽ പകർത്തി ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം യുവാക്കൾ വീഡിയോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാൻ കാരണമായിരിക്കുന്നതും.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഇരുചക്ര വാഹനങ്ങളുടെ വേഗത കാണിക്കുന്ന സ്പീഡോമീറ്ററിന്റെ ദൃശ്യങ്ങള്‍ ഇത്തരം ക്യമാറകളില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് പതിവാണ്. പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്ന തരത്തിൽ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ചത് പിടിയിലായാൽ ആർസി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്. ക്യാമറയിൽ ലഭിക്കുന്ന വീഡിയോകളും ചിത്രങ്ങളും മനോഹരമാക്കാൻ യാത്രികൻ കൂടുതൽ ശ്രദ്ധിക്കുന്നത് അപകടങ്ങൾ വരുത്തിവെക്കുന്നതിലേക്ക് നയിക്കുമെന്നും വിദഗ്ധർ പറയുന്ന ചില കാരണങ്ങളാണ്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

എന്നാൽ ഹെൽമെറ്റ് ക്യാമറകളുടെ നിരോധനം റൈഡർമാർക്ക് അവരുടെ യാത്രയുടെ റെക്കോർഡ് സൂക്ഷിക്കാനും എന്തെങ്കിലും അപകടത്തിൽ പെട്ടാൽ വീഡിയോ തെളിവുകൾ ലഭിക്കാനും സഹായകരമാവുന്നൊരു കാര്യമാണെന്നതിൽ തർക്കമൊന്നുമില്ല. എങ്കിലും സമീപകാലങ്ങളിൽ ഇത് ദുരുപയോഗം ചെയ്‌‌തതാണ് വിനയായത്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

കാറുകളിൽ ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നത് അടുത്ത കാലത്ത് ഇന്ത്യയിൽ സജീവമായികൊണ്ടിരിക്കുകയാണ്. അപകടമുണ്ടായാൽ തങ്ങളുടെ നിരപരാധിത്വം കാഴ്‌ചക്കാരെയും പൊലീസുകാരെയും ബോധ്യപ്പെടുത്താൻ ഡ്രൈവർമാരും റൈഡർമാരും പലപ്പോഴും അവരുടെ ക്യാമറകളിൽ നിന്നുള്ള റെക്കോർഡിംഗുകൾ ഉപയോഗിക്കുന്നുമുണ്ട്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ആയതിനാൽ ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നതിനു പകരം കേരളത്തിലെ റൈഡർമാർക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു പരിഹാരം മോട്ടോർസൈക്കിളുകളിൽ തന്നെ ക്യാമറകൾ ഘടിപ്പിക്കുക എന്നതാണ്. എംവിഡി ഇതിനെ എതിർക്കാനുള്ള സാധ്യത കുറവാണ്. റൈഡിംഗ് ജാക്കറ്റുകളിൽ ക്യാമറ ഘടിപ്പിക്കാൻ ചില റൈഡർമാർ നിർദ്ദേശിക്കുന്നതും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഇവയെയെല്ലാം വരുംദിവസങ്ങളിൽ എംവിഡി എങ്ങനെ നേരിടുമെന്നതും കണ്ടറിയേണം. ഹെൽമെറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകൾ ക്രാഷ് പ്രൊട്ടക്ഷൻ കുറയ്ക്കുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. വാസ്തവത്തിൽ മത്സരാധിഷ്ഠിത മോട്ടോർസ്പോർട്ടിനായി അറിയപ്പെടുന്ന ഭരണസമിതികളിലൊന്നായ FIA - ഹെൽമെറ്റുകളിൽ ആക്ഷൻ ക്യാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

മൈക്കൽ ഷൂമാക്കറുടെ സ്കീയിംഗ് അപകടത്തെ തുടർന്നുള്ള അന്വേഷണത്തിൽ മുൻ F1 താരത്തിന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ച ആക്ഷൻ ക്യാമറ അപകടത്തിൽ അദ്ദേഹത്തിന് ഉണ്ടായ ഗുരുതരമായ പരിക്കുകൾക്ക് കാരണമായതായി കുറ്റപ്പെടുത്തുകയും ചെയ്‌‌തിട്ടുണ്ട്. ഈ പഠനങ്ങൾ ആക്ഷൻ ക്യാമറകളുള്ള ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഉണ്ടാകുന്ന പരിക്കുകൾ ഗുരുതരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ

ഇക്കാരണങ്ങളൊക്കെയാവാം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഏറ്റവും പുതിയ നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. ശരിക്കും ക്യാമറകളുടെ ഉപയോഗം നല്ലൊരു കാര്യമായിരുന്നുവെങ്കിലും ഇത്തരം സാധ്യതകളെല്ലാം നമ്മിൽ പലരും ദുരുപയോഗം ചെയ്‌തതാണ് ഈ വിലക്കിലേക്ക് നയിച്ചത് എന്ന് പറയാതിരിക്കാനാവില്ല.

Most Read Articles

Malayalam
English summary
Helmet cameras banned in kerala violators driving license could be cancelled for 3 months
Story first published: Monday, August 8, 2022, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X