ഇവൻമാർ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ, കിയയുടെ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

സെൽറ്റോസ് എന്ന ഒറ്റ മോഡൽ കൊണ്ട് ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിനെ ഹരംകൊള്ളിച്ച ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും ആഭ്യന്തര വിപണിയിൽ തങ്ങളുടേതായ സാന്നിധ്യം കണ്ടാത്താനും അതിവേഗം കിയക്ക് സാധിച്ചു.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

ശരിക്കും പറഞ്ഞാൽ ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് ആധുനികത സമ്മാനിച്ചവരാണ് കിയ. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാർ നിർമാതാക്കളാണ് ഈ കൊറിയക്കാർ. ഇന്ത്യയിൽ എന്നപോലെ മറ്റ് അന്താരാഷ്ട്ര വിപണിയിലും ശക്തമായ സാന്നിധ്യമാണ് കിയ.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

ഇന്ത്യയേക്കാൾ കിടിലൻ മോഡലുകൾ കിയ അവിടെ വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. എസ്‌യുവികളിൽ മാത്രമല്ല കിടിലൻ സെഡാനുകളിലൂടെയും തങ്ങളുടെ മികവ് തെളിയിക്കാൻ കമ്പനിക്കായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇന്ത്യൻ വാഹന പ്രേമികളെ കൊതിപ്പിക്കുന്ന മോഡൽ നിരയാണ് കൊറിയക്കാർക്കുള്ളതെന്ന് നിസംശയം പറയാം.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

അന്താരാഷ്ട്ര വിപണികളിലുള്ള കിയ കാറുകൾ നമുക്കും ലഭിച്ചിരുന്നെങ്കിൽ കളിയാകെ മാറുമായിരുന്നു. ഇന്നത്തെ പല വമ്പൻമാരെയും അടിച്ചിട്ട് മുകളിലേക്ക് പറന്നുയരാൻ കിയക്കായേനേ. അങ്ങനെ നമ്മുടെ രാജ്യത്ത് എത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന 5 കിയ കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

കിയ സ്റ്റിംഗർ

കിയയുടെ ആഗോളനിരയിലെ ഫ്ലാഗ്ഷിപ്പ് സെഡാനാണ് സ്റ്റിംഗർ. 247 bhp കരുത്തിൽ 353 Nm torque വരെ നൽകാൻ കഴിയുന്ന പെപ്പി 2.0 ലിറ്റർ പെട്രോൾ എഞ്ചിനും 200 bhp പവറിൽ 440 Nm torque ഉത്പാദിപ്പിക്കുന്ന പവർ-പാക്ക്ഡ് 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് സ്റ്റിംഗർ വരുന്നത് തന്നെ.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

മറ്റെല്ലാ കിയ കാറുകളെയും പോലെ സ്റ്റിംഗറും ഒരു GT ലൈൻ വേരിയന്റിൽ അവതരിപ്പിച്ചിട്ടുണ്ട്. അത് 365 bhp കരുത്തിൽ 570 Nm torque നൽകുന്ന വലിയ 3.3 ലിറ്റർ ട്വിൻ-ടർബോ V6 എഞ്ചിനും വാഗ്ദാനം ചെയ്യുന്നു.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

സ്റ്റിംഗർ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഓപ്ഷണൽ AWD സംവിധാനവും സ്റ്റാൻഡേർഡ് ആയി RWD സെറ്റപ്പുമാണ് കാറിനുള്ളത്.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

കിയ K5 ഒപ്റ്റിമ

കിയയുടെ നിരയിൽ നിന്നുള്ള മറ്റൊരു മികച്ച സെഡാൻ വാഹനമാണ് K5 ഒപ്റ്റിമ. കാഴ്ച്ചയിൽ ബ്രാൻഡിന്റെ എല്ലാ രൂപഭാവവും ഉൾക്കൊള്ളുന്ന ഇതിനെ ആരും ഒന്നു നോക്കി നിന്നുപോവും. 180 bhp നൽകുന്ന 1.6 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

K5 ഒപ്റ്റിമയുടെ ജിടി വേരിയന്റുകൾ 290 bhp പവറുള്ള വലിയ 2.5 ലിറ്റർ ടർബോ എഞ്ചിനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ രണ്ടും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. K5 ഒപ്റ്റിമ ഒരു ഹോട്ട് സെഡാൻ ആണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ സ്കോഡ ഒക്‌ടാവിയ, ഹ്യുണ്ടായി എലാൻട്ര എന്നിവയുമായി മുട്ടിനിൽക്കാൻ K5 പ്രാപ്‌തമാണ്.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

കിയ ടെല്ലുറൈഡ്

ലോകത്തെ തന്നെ സംസാരവിഷയങ്ങളിൽ ഒന്നാണ് കിയ ടെല്ലുറൈഡ്. ഓഫറിലുള്ള മറ്റെല്ലാ കിയ കാറുകളേയും പോലെ ടെല്ലുറൈഡിന്റെ ഏറ്റവും അത്ഭുതകരമായ വശം വിപുലമായ ഫീച്ചറുകളും വിശാലമായ ഇന്റീരിയറുകളുമാണ്. അതോടൊപ്പം ഡിസൈനിലെ സൗന്ദര്യവും ടെല്ലുറൈഡിനെ എസ്‌യുവി വിഭാഗത്തിൽ വേറിട്ടു നിർത്തും.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

300 bhp പവറിൽ പരമാവധി 355 Nm torque ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റർ V6 എഞ്ചിനുമായാണ് കിയ ടെല്ലുറൈഡിന്റ വരവ്. 4WD സഹിതമുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് വാഹനത്തിലെ മറ്റൊരു ഹൈലൈറ്റ്. മൊത്തത്തിൽ, ടെല്ലുറൈഡ് ഇന്ത്യയിൽ കാണാൻ ആഗ്രഹിക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

കിയ കാഡെൻസ

സ്റ്റിംഗർ പോലെ, കഡെൻസയും കിയയുടെ ആഡംബര സമീപനത്തിന്റെ ദീപശിഖയാണ്. 12.3 ഇഞ്ച് ടച്ച് ഇൻഫോടെയ്ൻമെന്റ്, നൂതനമായ ADAS ഫീച്ചറുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് കാഡെൻസയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. 290 bhp കരുത്തിൽ 34 5Nm torque ഉത്പാദിപ്പിക്കുന്ന 3.3 ലിറ്റർ V6 എഞ്ചിനാണ് കാഡെൻസയ്ക്ക് ഹൃദയം.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഗിയർബോക്‌സ് ചുമതലകൾ നിർവഹിക്കുന്നത്. മൊത്തത്തിൽ, കാഡെൻസ ആഡംബരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് ഇന്ത്യയിൽ കിയയുടെ സ്ഥാനം ഉയർത്താൻ കഴിയുന്ന മികച്ച മോഡലായാണ് പൊതുവെ കണക്കാക്കുന്നത്.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

കിയ റിയോ

2018 ഓട്ടോ എക്‌സ്‌പോയിൽ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച കിയ റിയോ കമ്പനിയുടെ ഹൈബ്രിഡ് വാഹനങ്ങളിലേക്കുള്ള ചുവടുവെപ്പാണ്. അരങ്ങേറ്റം കുറിച്ചതു മുതൽ ദശലക്ഷക്കണക്കിന് ആളുകളെ സ്വന്തമാക്കാനും കിയ റിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 48V മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഉള്ള 1.0 ലിറ്റർ TDGI എഞ്ചിനാണ് റിയോ വാഗ്ദാനം ചെയ്യുന്നത്.

ഈ കിയ കാറുകൾ കൂടി ഇന്ത്യയിൽ എത്തിയിരുന്നെങ്കിൽ ലെവൽ ഒന്നു മാറിയേനേ കേട്ടോ...

130 bhp പവറിൽ 161 Nm torque ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റർ ഇൻലൈൻ 4-സിലിണ്ടർ എഞ്ചിനുമുണ്ട് റിയോയുടെ നിരയിൽ. ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണെങ്കിൽ റിയോയ്ക്ക് ജാസ്, ബലേനോ, i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളെ നേരിടാൻ കഴിയും. കൂടാതെ രാജ്യത്തെ മികച്ച പ്രീമിയം ഹാച്ച്ബാക്ക് ഓപ്ഷനും ആകാൻ പ്രാപ്‌തമാണിത്.

Most Read Articles

Malayalam
English summary
Here are five kia cars that we wish to launch in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X