ഡിജിറ്റൽ കാർ കീ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ, പുത്തൻ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങൾ ഇതാ...

കാർ ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പലരുടേയും ഒരു ദുശീലമാണ്. ഇത്തരത്തിൽ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അപകടങ്ങളും പതിവാണ്. ഇതിന് പരിഹാരമായാണ് ഡ്രൈവിംഗിനിടയില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് ഓട്ടോ പുറത്തിറക്കുന്നത്.

ഇപ്പോൾ കാർ വാങ്ങുന്ന മിക്ക ഉപഭോക്താക്കളുടേയും ഒരു പരിഗണനയാണ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയുമെല്ലാം. ആൻഡ്രോയിഡ് ഓട്ടോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇന്റർഫേസിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കുകയാണ് ഗൂഗിളിപ്പോൾ. പുതിയ ഫോൺ അധിഷ്‌ഠിത കീ (ഡിജിറ്റൽ കീ) സവിശേഷതകൾ ഉൾപ്പെടെ നിരവധി ഫീച്ചറുകളോടെയാണ് ഇത്തവണ പുതിയ ഉപയോക്തൃ ഇന്റർഫേസ് (UI) എത്തുക എന്നതാണ് പ്രത്യേകത. പുതിയ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങളുടെ പൂർണ വിവരങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഡിജിറ്റൽ കാർ കീ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ, പുത്തൻ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങൾ ഇതാ...

സ്പ്ലിറ്റ് സ്ക്രീനുകളുള്ള വിശാലമായ ഇന്റർഫേസാണ് പുതിയ ആൻഡ്രോയിഡ് ഓട്ടോയിലെ ഏറ്റവും പുതിയ മാറ്റങ്ങളിൽ ഒന്ന്.
കാറുകളിലെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾ നിരന്തരം വലുതായിക്കൊണ്ടിരിക്കുകയാണ്. ചെറിയ സ്ക്രീനുകളൊന്നും ഉപഭോക്താക്കളെ ആകർഷിക്കാൻ ഇപ്പോൾ പ്രാപ്‌തമല്ല. അതിനാൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓട്ടോ ഒന്നിലധികം ആകൃതിയിലും വലിപ്പങ്ങളിലുമുള്ള സ്‌ക്രീനുകളുമായി പൊരുത്തപ്പെടുന്നുവെന്നു വേണം പറയാൻ. നിരവധി പ്രീമിയം മോഡലുകൾ ഇപ്പോൾ ഇൻഫോടെയ്ൻമെന്റ് ഒഎസ് നിയന്ത്രിക്കുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയ്‌ക്കൊപ്പമാണ് വിപണിയിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ അപ്‌ഡേറ്റ് ഡ്രൈവർ ഡിസ്‌പ്ലേയിലും ആൻഡ്രോയിഡ് ഇന്റർഫേസ് നൽകാൻ പ്രാപ്‌തമാണ്. ഇതിനു പുറമെ പുതിയ വിജറ്റുകളും ഓൺ-സ്‌ക്രീൻ ഷോർട്ട്കട്ടുകളും രണ്ട് ആപ്പുകളും വരെ ഒരേസമയം പ്രദർശിപ്പിക്കുന്നതിനുള്ള സ്‌പ്ലിറ്റ് സ്‌ക്രീൻ ലേഔട്ടും അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരേ സമയം ഗൂഗിൾ മാപ്പും ഒരു മ്യൂസിക് ആപ്പും ഉപയോഗിക്കാനാകും. സ്‌ക്രീനിൽ ദൃശ്യമാകുന്ന മാപ്പിലെ ഡയറക്ഷനെ തടസപ്പെടുത്താതെ മ്യൂസിക് മാറ്റാൻ അനുവദിക്കുന്നു.

ഡിജിറ്റൽ കാർ കീ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ, പുത്തൻ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങൾ ഇതാ...

ഡിജിറ്റൽ കാർ കീയാണ് പുതിയ ആൻഡ്രോയിഡ് ഓട്ടോയിലെ ഏറ്റവു പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് എന്നു പറയാം. കാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഡിജിറ്റൽ കാർ കീ അനുവദിക്കുന്നുവെന്ന് ലളിതമായി പറയാം. എന്നാൽ തത്ക്കാലം ഈ ഫീച്ചർ ഗൂഗൽ പിക്‌സൽ 6, പുതിയ ഗൂഗിൾ ഫോണുകൾ, പുതിയ സാംസങ് ഗാലക്‌സി S 21 തുടങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ മാത്രമേ അനുയോജ്യമാകൂ. ഇതുമാത്രം പോര, ഡിജിറ്റൽ കാർ കീയുമായി സപ്പോർട്ട് ചെയ്യുന്ന ഒരു കാറും ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ ആവശ്യമാണെന്നു വേണം പറയാൻ.

നിലവിൽ ബിഎംഡബ്ല്യു മോഡലുകൾ മാത്രമാണ് ഈ ഫീച്ചറിനൊപ്പം വരുന്നത്. എന്നാൽ ഇത് മറ്റ് കാർ ബ്രാൻഡുകളിലേക്കും മോഡലുകളിലേക്കും ഈ സവിശേഷത അധികം വൈകാതെ തന്നെ കടന്നുവരും. കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ആശയവിനിമയവും ആൻഡ്രോയിഡ് ഓട്ടോയിലേക്ക് പ്രാപ്‌തമാക്കുന്നതാണ് അടുത്ത ശ്രദ്ധേയമായ മാറ്റം. കാറിന്റെ ഇൻ-ബിൽറ്റ് ഇൻഫോടെയ്ൻമെന്റ് ഒഎസിന് പകരം ആൻഡ്രോയിഡ് ഓട്ടോ ഉപയോഗിക്കാം എന്നത് വലിയൊരു നേട്ടം തന്നെയാണ്. ഏറ്റവും പുതിയ വേർഷൻ ഉപഭോക്താക്കൾക്ക് മിസ്‌ഡ് കോൾ അലേർട്ടുകൾ വരെ നൽകാൻ പ്രാപ്‌തമായിരിക്കും എന്നതാണ്.

ഡിജിറ്റൽ കാർ കീ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ, പുത്തൻ ആൻഡ്രോയിഡ് ഓട്ടോയിലെ മാറ്റങ്ങൾ ഇതാ...

നിങ്ങൾ ഏറ്റവും കൂടുതൽ ഡയൽ ചെയ്‌ത കോൺടാക്‌റ്റുകൾക്കും ഷോർട്ട്കട്ടുകൾ ഉണ്ട്. വാട്ട്‌സ്ആപ്പ് ഉൾപ്പെടെ നിരവധി ആൻഡ്രോയിഡ് ഫോൺ ആപ്ലിക്കേഷനുകളെ ഇത് പിന്തുണയ്‌ക്കുന്നുമുണ്ട്. ഫോണിൽ സ്പർശിക്കാതെ തന്നെ വാട്ട്‌സ്ആപ്പ് കോളുകൾ ചെയ്യാൻ പോലും പുതിയ വേർഷൻ അനുവദിക്കുന്നു. അതോടൊപ്പം മെസേജ് നോട്ടിഫിക്കേഷനുകളും സ്ക്രീനിൽ കാണാം. എന്നാൽ കാർ ഓടുകയാണെങ്കിൽ അവ വായിക്കാൻ കഴിയില്ല. അതേസമയം കാർ നിർത്തിയാൽ, ഗൂഗിൾ അസിസ്റ്റന്റ് അല്ലെങ്കിൽ ഓൺ-സ്‌ക്രീൻ കീബോർഡ് നിർദ്ദേശങ്ങൾ ഉപയോഗിച്ച് പ്രതികരിക്കാനാവും.

ഡ്രൈവിംഗ് സമയത്ത് നിങ്ങൾ എത്രത്തോളം ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കുന്നു എന്ന് ആൻഡ്രോയിഡ് ഓട്ടോയ്ക്ക് ഇപ്പോൾ ട്രാക്ക് ചെയ്യാൻ കഴിയും. ഡ്രൈവറിന്റെ ശ്രദ്ധ വ്യതിചലിക്കുന്നുണ്ടെങ്കിൽ അത് ഒരു ചെറിയ നിർദ്ദേശം നൽകും. കൂടാതെ യാത്രയിൽ എത്തിച്ചേരുന്ന സമയവും ലൊക്കേഷനും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വേഗത്തിൽ പങ്കിടാനും പുതിയ അപ്ഡേഷൻ അനുവദിക്കും. അടിയന്തര സാഹചര്യത്തിൽ ഇത് സ്വയമേവ നിങ്ങളുടെ ലൊക്കേഷൻ എമർജൻസി റെസ്പോൺസ് സർവീസുകൾക്ക് അയയ്‌ക്കുകയും ചെയ്യു.

പുതിയ ആൻഡ്രോയിഡ് ഓട്ടോയുമായി പൊരുത്തപ്പെടുന്ന കാറുകളുടെ ലിസ്റ്റ് ക്രമാനുഗതമായി വളരുകയാണ്. ആൻഡ്രോയിഡ് OS 8-ഉം അതിലും ഉയർന്ന പതിപ്പും പ്രവർത്തിക്കുന്ന എല്ലാ ആൻഡ്രോയിഡ് ഫോണുകൾക്കും കാറിലോ ആഫ്റ്റർ മാർക്കറ്റ് ടച്ച്‌സ്‌ക്രീനിലോ ആൻഡ്രോയിഡ് ഓട്ടോ ഉപയോഗിക്കാനാകും. ചില താങ്ങാനാവുന്ന മോഡലുകൾ ഉൾപ്പെടെ നിരവധി പുതിയ കാറുകൾ ആൻഡ്രോയിഡ് ഓട്ടോ പ്രവർത്തനക്ഷമമാക്കിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടെയാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് എന്നതും സഹായകരമാണ്.

ആൻഡ്രോയിഡ് ഓട്ടോയുടെ ഏറ്റവും പുതിയ പതിപ്പ് അധികം വൈകാതെ തന്നെ പുറത്തിറങ്ങും. വരും ആഴ്‌ചകളിൽ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റായി ഇത് നേടാനാവും. അതുപോലെ ആൻഡ്രോയിഡ് 13 വേർഷനിൽ പ്രവർത്തിക്കുന്ന ഗൂഗിൾ, സാംസങ് ഫോണുകളിൽ ഉൾപ്പടെ ആൻഡ്രോയിഡ് അധിഷ്‌ഠിത സ്‌മാർട്ട്‌ഫോൺ മോഡലുകളിൽ മെച്ചപ്പെടുത്തിയ പ്രവർത്തനവും സവിശേഷതകളും ഇത് വാഗ്‌ദാനം ചെയ്യുകയും ചെയ്യും.

Most Read Articles

Malayalam
English summary
Here are the detailed changes in the new android auto more features and practicality
Story first published: Wednesday, February 1, 2023, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X