പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

പെട്രോൾ ലിറ്ററിന് ഏകദേശം 100 രൂപയ്ക്ക് മുകളിൽ വിൽക്കുന്ന ഈ കാലഘട്ടത്തിൽ വാഹന ഉടമകൾ കൂടുതൽ കാര്യക്ഷമവും ലാഭകരവുമായ ഇതര ഇന്ധന ഓപ്ഷനുകളിലേക്ക് മെല്ലെ ചേക്കേറുകയാണ്. പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്ന ഈ അവസ്ഥയിൽ വണ്ടികളിൽ ഒരു മാറ്റം അനിവാര്യമായി വന്നിരിക്കുകയാണെന്നു വേണം പറയാൻ.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

പെട്രോളിനും ഡീസലിനുമുള്ള നിലവിലെ ഈ ഉയർന്ന വില ഒരു സാധാരണക്കാരനെ സംബന്ധിച്ച് താങ്ങാവുന്നതിനും അപ്പുറമാണ്. അപ്പോൾ ഒരു കാർ ഉപയോഗിക്കുമ്പോൾ പരമാവധി 15-20 കിലോമീറ്റർ മൈലേജ് മാത്രമാണ് പലർക്കും ലഭ്യമാവുന്നത്. എങ്ങനെ കണക്കുകൂട്ടി നോക്കിയാലും നഷ്‌ടം മാത്രമാണ് ബാക്കി.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

ഇവിടെയാണ് സിഎൻജി കാറുകളുടെ മേൻമ കൂടുതൽ വെളിവാകുന്നത്. അടുത്തിടെ കംപ്രസഡ് നാച്ചുറൽ ഗ്യാസിനും വില കൂടുന്നുണ്ടെങ്കിലും നിലവിൽ പെട്രോളിനെ അപേക്ഷിച്ച് എന്തുകൊണ്ടും സിഎൻജി തന്നെയാണ് ലാഭകരം. മാത്രമല്ല ഇത്തരം വാഹനങ്ങൾ രണ്ട് ഇന്ധനങ്ങളിലും പ്രവർത്തിപ്പിക്കാനുമാവും എന്നതും ശ്രദ്ധേയമായ കാര്യമാണ്.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

നിലവിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോസ് എന്നീ വാഹന നിർമാതാക്കളെല്ലാം ഫാക്ടറി-ഫിറ്റ്‌ഡ് സി‌എൻ‌ജി കിറ്റുകൾ ഘടിപ്പിച്ച കാറുകൾ അവതരിപ്പിക്കുന്നുണ്ട് എന്നതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പവും വിശ്വസിനീയവുമാണ്. പണ്ട് ഒരുപാട് സിഎൻജി വാഹനങ്ങൾ അഗ്നിക്കിരയായിട്ടുണ്ടെങ്കിലും ആ കാര്യങ്ങളെല്ലാം ഇപ്പോൾ മാറികഴിഞ്ഞുവെന്നു വേണം പറയാൻ.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

എന്നാൽ പുതിയൊരു സിഎൻജി കാർ വാങ്ങണമെങ്കിൽ അതിന്റെ പെട്രോൾ വകഭേദങ്ങളേക്കാൾ ഉയർന്ന മുടക്കുമുതൽ നൽകേണ്ടി വരും. അതുമാത്രമല്ല പലർക്കും പുതിയൊരു കാർ വാങ്ങുക എന്നത് ഇപ്പോഴും വലിയൊരു സ്വപ്നം മാത്രമാണ്. ആയതിനാൽ നിങ്ങൾ ഇപ്പോൾ ഒരു പഴയ പെട്രോൾ കാറാണ് ഉപയോഗിക്കുന്നതെങ്കിലും അതിനെ എളുപ്പത്തിൽ സിഎൻജി ആക്കാനും കഴിയും.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

പെട്രോൾ കാർ സിഎൻജി ആക്കി മാറ്റുന്നതിലൂടെ നിരവധി ആനുകൂല്യങ്ങളും കൈവരിക്കാനാവും. കുറഞ്ഞ പ്രവർത്തനച്ചെലവും ഗണ്യമായി കുറഞ്ഞ വാഹന മലിനീകരണവുമാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മാത്രമല്ല ആവശ്യാനുസരണം പെട്രോൾ, സിഎൻജി എന്നിവയിൽ വാഹനം ഓടിക്കാൻ കഴിയുമെന്നും ഇത് ഉറപ്പാക്കുന്നുണ്ട്.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

പക്ഷേ ചില വെല്ലുവിളികളും ഉണ്ടെന്ന കാര്യം മറച്ചുവെക്കേണ്ട ഒന്നല്ല. എങ്കിലും നിങ്ങളുടെ പെട്രോൾ കാർ സിഎൻജി ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ഒന്നിറിഞ്ഞിരുന്നാലോ? ഭാവിയിൽ എപ്പോഴെങ്കിലും സിഎൻജി കിറ്റ് വാഹനത്തിൽ ഘടിപ്പിക്കണമെന്ന് തോന്നിൽ ഇക്കാര്യം മനസിൽ ഓർമിക്കേണ്ടതും വളരെ അത്യാവിശ്യമായ കാര്യമാണ്.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

ഗവേഷണം

പെട്രോൾ കാർ സിഎൻജി ആക്കി മാറ്റുന്നതിനു മുന്നേ ആദ്യം ചെയ്യേണ്ടത് ഗവേഷണമാണ്. ഉപയോഗിക്കുന്ന വാഹനം സിഎൻജി ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ഉടമ എല്ലാത്തരത്തിലും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യം തന്നെയാണ്.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

സാധാരണഗതിയിൽ എല്ലാത്തരം പഴയ കാറുകളും സിഎൻജി കിറ്റുകളുമായി പൊരുത്തപ്പെടണമെന്നില്ല. അതേസമയം പുതിയ മോഡലുകൾ ഈ ഹരിതവും ശുദ്ധവുമായ ഇന്ധനവുമായി പൊരുത്തപ്പെടുന്നവയുമാണ്. കൂടാതെ വിപണിയിൽ സർക്കാർ അംഗീകൃത സിഎൻജി ഇന്ധന കിറ്റ് കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ട കാര്യം.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

അത് യഥാർഥമായതും വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്നും ഉറപ്പുവരുത്താനും പ്രത്യേകം ഓർമിക്കുക. കൂടാതെ വാഹനത്തിന്റെ ഇൻഷുറൻസിനെ ഇത് എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കുക.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

ലൈസൻസിംഗ്

കാർ സിഎൻജി ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ സിഎൻജി പരിവർത്തനത്തിന് ഉടമ സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഇന്ധനത്തിന്റെ തരം മാറുന്നതിനാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പരിഷ്ക്കരിക്കേണ്ടതുണ്ട്. ഇത് സമയമെടുക്കുന്ന ഒരു പ്രക്രിയയായിരിക്കാമെന്നതിനാൽ ഇക്കാര്യങ്ങളിലേക്ക് ആദ്യം കടന്നാൽ പെട്രോൾ കാർ സിഎൻജി ആക്കി മാറ്റുന്ന പ്രക്രിയ കൂടുതൽ സുഗമമാവും.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

സിഎൻജി കിറ്റ് വാങ്ങാം

സർക്കാർ അംഗീകൃത ഡീലറിൽ നിന്ന് എപ്പോഴും ബ്രാൻഡഡ് സിഎൻജി കിറ്റ് വാങ്ങാനും പ്രത്യേകം ഊന്നൽ കൊടുക്കേണ്ട പരമപ്രധാനമായ കാര്യമാണേ. കൂടാതെ നിങ്ങൾ വാങ്ങുന്ന സിഎൻജി കിറ്റ് ഒറിജിനലാണെന്നും ഉറപ്പാക്കുക. കൂടാതെ ഒരു സിഎൻജി കിറ്റ് വാങ്ങുന്നത് വളരെ വിലയുള്ള കാര്യമാണെന്നും ഉറപ്പാക്കേണ്ടതുണ്ട്.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

പോളണ്ട് ബേസ് ചെയ്തുള്ള പ്രൊഡ ക്ടുകളാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്.ഇവരുടെ പ്രോഡക്ടുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് എല്ലാവിധ സർവീസ് സപ്പോർട്ടും 2 വർഷം ഗ്യാരണ്ടിയും, 3 വർഷം വാറണ്ടിയും ലഭിക്കുന്നതാണ്.കേരള ട്രാൻസ്പോർട്ട് കമ്മീഷൻ ലൈസൻസ് ലഭിച്ചാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നതും.

പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?

ഇൻസ്റ്റാളിംഗ്

സിഎൻജി കിറ്റ് വാങ്ങിയ ശേഷം പരിശീലനം ലഭിച്ച ഒരു പ്രൊഫഷണൽ മുഖേന അത് ഇൻസ്റ്റാൾ ചെയ്യുക. ഇത് സ്വയം ചെയ്യാൻ ശ്രമിക്കരുത് കാരണം ഈ പ്രക്രിയയിൽ സുരക്ഷയും വാഹനത്തിന്റെ മെക്കാനിക്കൽ മോഡുലേഷനും ഉൾപ്പെടുന്നതിനാൽ ഇതിനു തുനിയാതിരിക്കുന്നതാവും നല്ലത്.

Most Read Articles

Malayalam
English summary
Here is how you can convert your petrol car into a cng one
Story first published: Tuesday, August 16, 2022, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X