ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

ലോകത്തിന്റെ ഏത് മൂലയില്‍ ചെന്നാലും മലയാളികളെ കാണാം എന്ന് നാം കേട്ടിട്ട്. ധാരാളം മലയാളികള്‍ വസിക്കുന്ന ഒരു രാജ്യമാണ് സിംഗപ്പൂര്‍. വികസിത രാജ്യമാണെങ്കില്‍ കൂടി വളരെ ചെറിയ വാഹന വിപണിയാണ് ഇവിടെയുള്ളത്. പൊതുവെ വാഹന പ്രേമികളായ മലയാളികളുള്ള സിംഗപ്പൂരില്‍ അങ്ങനെ വരാന്‍ സാധ്യതയില്ലെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ സിംഗപ്പൂരില്‍ കാര്‍ വില്‍പന വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

സിംഗപ്പൂരില്‍ ഈ വര്‍ഷം പകുതിയാകുമ്പോള്‍ 20000ത്തില്‍ താഴെ യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. അതായത് ജനുവരി-ജൂണ്‍ വരെയുള്ള കാലയളവില്‍ 16,67 കാറുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ 2021-ല്‍ ഇതേ സമയം 25,77 കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിംഗപ്പൂരില്‍ ആദ്യ 6 മാസത്തെ കാര്‍ വില്‍പ്പനയില്‍ 38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

2021ല്‍ സിംഗപ്പൂരില്‍ ആകെ 45,442 യൂണിറ്റ് കാറുകളാണ് വിറ്റത്. ഈ പോക്ക് പോയാല്‍ ഈ വര്‍ഷം ഏകദേശം വില്‍പ്പന 30,000 മാത്രമേ എത്തുകയുള്ളൂവെന്നാണ് കണക്കുകൂട്ടല്‍. കാറിന് വില അധികമാണെന്നതും പുതിയ കാര്‍ വാങ്ങുന്നതിനേക്കാള്‍ ലാഭത്തില്‍ വാഹനം വാടകക്ക് ലഭിക്കുമെന്നതിനാലുമാണ് വില്‍പന കുറയുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

ഇതിനിടയില്‍ സിംഗപ്പൂരില്‍ ഈ വര്‍ഷം പകുതി സമയത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ടോപ് 5 കമ്പനികളുടെ പട്ടികയില്‍ മലയാളികള്‍ക്ക് സുപരിചിതമായ കമ്പനികളാണ് സ്ഥാനം പിടിച്ചത്. 21.40 ശതമാനം വിപണി വിഹിതവുമായി ടൊയോട്ടയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ടൊയോട്ട കമ്പനി സിംഗപ്പൂരില്‍ ഈ വര്‍ഷം ജൂണ്‍ വരെ 3,545 കാറുകളാണ് വിറ്റത്. 2021ല്‍ ടൊയോട്ട 9633 കാറുകളാണ് രാജ്യത്ത് നിരത്തിലിലെത്തിച്ചത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

മെര്‍സിഡീസ് ബെന്‍സാണ് പട്ടികയില്‍ രണ്ടാം സ്ഥാനം പിടിച്ചത്. 2,940 കാറുകള്‍ വിറ്റാണ് മെര്‍സിഡീസ് ബെന്‍സ് കമ്പനി രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മൊത്തം 6421 കാര്‍ വിറ്റു.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

മറ്റൊരു ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ആണ് മൂന്നാം സ്ഥാനം നേടിയത്. 1,851 കാറുകളാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം അവര്‍ മൊത്തം 5255 കാറുകള്‍ വിറ്റിരുന്നു.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

ഈ പട്ടികയിലെ 4-ാം സ്ഥാനം ഹോണ്ടയാണ് സ്വന്തമാക്കിയത്. 1,757 കാറുകളാണ് അവര്‍ വില്‍പ്പന നടത്തിയത്. ടോപ് 5 കമ്പനികളുടെ പട്ടികയില്‍ ഹ്യുണ്ടായി ആണ് അവസാന സ്ഥാനത്തെത്തിയത്. 891 കാറുകള്‍ വില്‍പന നടത്തിയതിലൂടെയാണ് ഹ്യുണ്ടായിയെ തേടി അഞ്ചാം സ്ഥാനം എത്തിയത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

ഈ പട്ടികയില്‍ ഇടംപിടിച്ച ടൊയോട്ട, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഹോണ്ട, ഹ്യുണ്ടായി എന്നീ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രശസ്തമാണ്. മസ്ദ, കിയ, പോര്‍ഷെ, നിസാന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ കൈയ്യടക്കിയിരിക്കുന്നത്. വില്‍പ്പന കണക്കില്‍ സിംഗപ്പൂരില്‍ അഞ്ചാം സ്ഥാനത്തായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന രണ്ടാമത്തെ ബ്രാന്‍ഡാണ് ഹ്യുണ്ടായി.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

മാരുതി സുസുക്കിക്ക് തൊട്ടുപിറകിലാണ് ഹ്യുണ്ടായിയുടെ സ്ഥാനം. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബെല്‍ ഡീലേഴ്‌സിന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ വിപണിയുടെ 39.17 ശതമാനവും മാരുതിയാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. 15.96 ശതമാനം വിപണി വിഹിതവുമായാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി രണ്ടാം സ്ഥാനത്ത്.

ഏല്ലാവരും സുപരിചിതര്‍; സിംഗപ്പൂരിലെ ടോപ് 5 കാര്‍ കമ്പനികളെ പരിചയപ്പെടാം

14.36 ശതമാനം വില്‍പ്പനയുമായി ടാറ്റ മോട്ടോര്‍സ് ഹ്യുണ്ടായിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മഹീന്ദ്രയും (7.69 ശതമാനം) കിയ മോട്ടോര്‍സുമാണ് (6.89 ശതമാനം) തൊട്ടടുത്ത സ്ഥാനങ്ങളില്‍.

Most Read Articles

Malayalam
English summary
Here is the list of top 5 car brands in singapore
Story first published: Thursday, September 29, 2022, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X