യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഓർത്ത് ബേജാറാകണ്ട

ഇന്ന് നമ്മുടെ നാട്ടില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുകയാണ് യൂസ്ഡ് കാര്‍ വിപണി. ബജറ്റടക്കം വിവിധ മാനദണ്ഡങ്ങള്‍ നോക്കിയാണ് ആളുകള്‍ പുതിയ കാര്‍ എടുക്കാതെ സെക്കന്‍ഡ് ഹാന്‍ഡുകള്‍ക്ക് പിന്നാലെ പോകുന്നത്. ഇന്ന് യൂസ്ഡ് കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് അവ തെരഞ്ഞെടുക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

ഓണ്‍ലൈനില്‍ നിന്നും യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ നിന്നും നിങ്ങള്‍ക്ക് വാഹനം വാങ്ങാം. ഇങ്ങനെ തപ്പി ഇറങ്ങുന്നവര്‍ക്ക് കെമേഴ്ഷ്യല്‍ രജിസ്‌ട്രേഷനുള്ള എന്നാല്‍ നല്ല മാന്യമായ വിലക്ക് കിട്ടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ പലപ്പോഴും കാണാറുണ്ടാകും. എന്നിരുന്നാലും, ഇവ ടാക്സിയായി ഉപയോഗിക്കുന്നതിന് വാണിജ്യപരമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ പലരും ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിന് നൂറ് നൂലാമാലകള്‍ കാണുമെന്ന് കരുതി പിന്മാറുന്നു.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

വാണിജ്യ ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് യൂസ്ഡ് കാര്‍ വിപണിയില്‍ ഏറെയും ആധിപത്യം പുലര്‍ത്തുന്നത്. ടാക്സി, ഒല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളോ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളോ യൂസ്ഡ് കാര്‍ വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഒരു കൊമേഴ്ഷ്യല്‍ കാര്‍ വാങ്ങിയ ശേഷം അത് ഒരു സ്വകാര്യ കാറാക്കി നമുക്ക് മാറ്റാന്‍ അത്ര പ്രയാസമില്ല.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

പലപ്പോഴും താങ്ങാവുന്ന വിലയിലും നല്ല കണ്ടീഷനിലുമുള്ള ടാക്‌സി കാറുകള്‍ ലഭിക്കും. കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷനുള്ള ഒരു പാസഞ്ചര്‍ കാര്‍ എങ്ങനെ സ്വകാര്യ കാറാക്കി മാറ്റാം എന്നതിനുള്ള ഘട്ടങ്ങളാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

MOST READ:വിസ്‌മയം, വിപ്ലവം! Tata Tiago ഇവി വിപണിയിൽ; 315 കി.മീ റേഞ്ചും 8.49 ലക്ഷം രൂപ വിലയും

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

ഇതിനായി ആദ്യം ചെയ്യേണ്ടത് കാറിന്റെ പഴയ ഉടമയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി നിങ്ങള്‍ക്ക് വില്‍ക്കുക എന്നതാണ്. നിങ്ങള്‍ വാങ്ങുമ്പോള്‍ കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന്റെ രേഖകള്‍ നല്‍കി കാര്‍ വ്യക്തിഗത ഉപയോഗ കാറായി വീണ്ടും രജിസ്റ്റര്‍ ചെയ്യണം. കാര്‍ വില്‍ക്കുമ്പോഴോ വിദേശത്തേക്ക് കൊണ്ടുപോകുമ്പോഴോ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് സാധാരണമാണ്.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

ഇതിനായി കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ടിഒയ്ക്ക് കാര്‍ ഉടമ കത്തെഴുതണം. അതില്‍, കാര്‍ ഒരു സ്വകാര്യ ഉപയോക്താവിന് വില്‍ക്കണമെന്നും എസിസി (അനുമതിയുടെയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെയും സറണ്ടറിന്റെ അപേക്ഷ) കൂടെ വെക്കണമെന്നും സൂചിപ്പിക്കണം. വാഹനത്തിന്റെ ആര്‍സി, ഇന്‍ഷുറന്‍സ് എന്നിവക്കൊപ്പം തിരിച്ചറിയല്‍ രേഖയും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും നല്‍കണം. ബാങ്കില്‍ നിന്നും ഫിനാന്‍സില്‍ എടുത്ത വാഹനമാണെങ്കില്‍ എന്‍ഒസി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

തുടര്‍ന്ന് ആര്‍ടിഒ പ്രത്യേക വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും വാഹനം മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. ഈ വാഹനം വാങ്ങുന്നയാള്‍ ഈ രണ്ട് സര്‍ട്ടിഫിക്കറ്റുകളും വാങ്ങി വാഹനത്തിനുള്ള പണം നല്‍കി തിരികെ വരാം. പിന്നീട് വാഹനം റീ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ടിഒയില്‍ പോയി ക്യാന്‍സലേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യക്തമായ തെളിവും സമര്‍പ്പിച്ച് റീ രജിസ്‌ട്രേഷനുള്ള അപേക്ഷയും സമര്‍പ്പിക്കണം. ഇതോടൊപ്പം ഈ കാറിന്റെ റോഡ് ടാക്സും അടക്കണം.

MOST READ:10.48 ലക്ഷം മുതൽ, Hyryder എസ്‌യുവിയുടെ മൈൽഡ് ഹൈബ്രിഡ് പതിപ്പുകളുടെയും വില പ്രഖ്യാപിച്ച് Toyota

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

കാര്‍ വാങ്ങുന്നയാളുടെ ആധാര്‍, പാന്‍ കാര്‍ഡ്, തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകളും ഫോട്ടോയും ഇതിന് ആവശ്യമാണ്. ഇതോടൊപ്പം വാഹനം വാങ്ങുമ്പോള്‍ എക്‌സൈസ് തീരുവ അടച്ചതിന്റെ രസീതും ഇന്‍വോയ്‌സിനൊപ്പം നല്‍കണം. വാഹന്‍ വെബ്‌സൈറ്റ് വഴി ഈ കാര്യങ്ങള്‍ ചെയ്യാം.

യൂസ്ഡ് ടാക്‌സി കാര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; രജിസ്‌ട്രേഷന്‍ പ്രൈവറ്റാക്കുന്നത് ഇങ്ങനെ

യൂസ്ഡ് കാര്‍ വിപണിയില്‍ വാണിജ്യ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കുറഞ്ഞ വിലയില്‍ ലഭിക്കുമെന്നതിനാല്‍ തന്നെ എളുപ്പത്തില്‍ വഞ്ചിതരാകാനും സാധ്യതയുണ്ട്. പലപ്പോഴും വാണിജ്യ വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് ഉപയോഗം വളരെ കൂടുതലായിരിക്കും. ഓട്ടം കൂടുമ്പോള്‍ അതിന്‍േറതായ സാങ്കേതിക തകരാര്‍ വാഹനങ്ങളില്‍ ഉണ്ടാകാം. വിദഗ്ധരായ ആളുകളെ കൊണ്ട് പരിശോധിച്ച് വിലകൊണ്ട് നിങ്ങള്‍ക്ക് ഒതുങ്ങുന്നതാണെങ്കില്‍ വാങ്ങി ഉപയോഗിക്കാം.

Most Read Articles

Malayalam
English summary
Here is the steps to convert a commercially registered passenger car into a private one
Story first published: Wednesday, September 28, 2022, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X