സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മ്മാതാക്കളും; വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യയില്‍, ഹരിത വാഹനങ്ങള്‍ക്കിടയില്‍ അതിവേഗം വളരുന്ന ഒന്നാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗം. വൈവിധ്യമാര്‍ന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ വാഹന നിര്‍മാതാക്കളും വിപണിയിലെ പ്രധാന പങ്ക് പിടിച്ചെടുക്കാന്‍ പരിശ്രമിക്കുകയാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

സ്‌കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, മോപ്പെഡ് എന്നിവയുള്‍പ്പെടെയുള്ള ആഗോള ഇലക്ട്രിക് ഇരുചക്രവാഹന വിപണി അടുത്ത 5 വര്‍ഷത്തോടെ 35.45 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ അതില്‍ പ്രധാന പങ്ക് വഹിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

കൂടാതെ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരും വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തുന്ന 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇതാ.

MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍

ഡച്ച് ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ എറ്റെര്‍ഗോ BV 2020 മെയ് മാസത്തില്‍ ഓല സ്വന്തമാക്കിയിട്ടുണ്ട്. അതിനുശേഷം ഇലക്ട്രിക് സ്‌കൂട്ടറുമായി ഇവി വിപണിയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

1.16 കിലോവാട്ട്‌സ് ബാറ്ററി പായ്ക്ക് ഉള്ള എറ്റെര്‍ഗോ ആപ്പ് സ്‌കൂട്ടറിന്റെ ഇന്ത്യന്‍ പതിപ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവിക്ക് കഴിയും.

MOST READ: കിഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇലക്ട്രിക് മോട്ടോര്‍ ഓണ്‍ബോര്‍ഡ് 6 കിലോവാട്ട് പവര്‍ ഔട്ട്പുട്ടും 50 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടാതെ, 3.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇത് പ്രാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

എല്‍ഇടി ലൈറ്റിംഗ് പാക്കേജ്, 50 ലിറ്റര്‍ സംഭരണ ശേഷി, സ്മാര്‍ട്ട്ഫോണ്‍ ജോടിയാക്കുന്ന ആന്‍ഡ്രോയിഡ് അധിഷ്ഠിത 7.0 ഇഞ്ച് ഫുള്‍-കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒടിഎ അപ്ഡേറ്റുകള്‍, സാറ്റലൈറ്റ്-നാവിഗേഷന്‍ തുടങ്ങിയവയാണ് എറ്റെര്‍ഗോ ആപ്പ് സ്‌കൂട്ടറിന് ലഭിക്കുന്നത്.

MOST READ: പരീക്ഷണയോട്ടം തുടർന്ന് എംജി ZS ഇലക്‌ട്രിക്; വിപണിയിലേക്ക് ഈ വർഷം അവസാനത്തോടെ

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്

ബര്‍ഗ്മാന്‍ ഇലക്ട്രിക്കിലൂടെയാകും ഇന്ത്യയിലെ ഇ-സ്‌കൂട്ടര്‍ വിപണിയിലേക്കുള്ള ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കിയുടെ അരങ്ങേറ്റം. ഈ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ 450X, ബജാജ് ചേതക് എന്നിവയുമായി മത്സരിക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഇതിനോടകം തന്നെ സ്‌കൂട്ടറിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചിട്ടുണ്ട്. പുറത്തുവന്ന ചിത്രങ്ങളില്‍, ഇതിന് എക്‌സ്‌ക്ലൂസീവ് വൈറ്റ്-ബ്ലൂ കളര്‍ തീം ലഭിക്കുന്നു, ഇരട്ട ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളും ബര്‍ഗ്മാന്‍ ഇലക്ട്രിക്കിന്റെ സവിശേഷതകളാണ്.

MOST READ: 45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

3-4 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക്, 4-6 കിലോവാട്ട് ഔട്ട്പുട്ട് മോട്ടോര്‍ എന്നിവയില്‍ നിന്ന് സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരൊറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വാഹനം പ്രാപ്തമാക്കാന്‍ പവര്‍ട്രെയിനിന് കഴിയും. 1.2 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഹീറോ ഇലക്ട്രിക് AE-29

2020 ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ ഇലക്ട്രിക് AE-29 പ്രദര്‍ശിപ്പിച്ചു. 1 കിലോവാട്ട് മോട്ടോറും 3.5 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററിയും ഉള്ള അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറാണിത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

55 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വാക്ക് അസിസ്റ്റ്, ആന്റി തെഫ്റ്റ് സ്മാര്‍ട്ട് ലോക്ക്, റിവേഴ്സ് ഫെസിലിറ്റി, മൊബൈല്‍ ചാര്‍ജര്‍, മൊബൈല്‍ അപ്ലിക്കേഷന്‍ പിന്തുണ തുടങ്ങിയ സവിശേഷതകള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഹീറോ ഇമസ്‌ട്രോ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഹീറോ ഇമസ്‌ട്രോ. ഹീറോ വേള്‍ഡ് 2020-ല്‍ ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജല്‍ സ്ഥിരീകരിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഹീറോ മാസ്‌ട്രോ എഡ്ജിന്റെ ഇലക്ട്രിക് വേരിയന്റായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. ഒരൊറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ പരിധി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കൂട്ടറിന് 1.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഒഖിനാവ ക്രൂയിസര്‍

2020 ഓട്ടോ എക്സ്പോയില്‍ ഒഖിനാവ ക്രൂയിസര്‍ മാക്സി-സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചു. 4 കിലോവാട്ട് വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിന് കരുത്ത് നല്‍കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

ഒരൊറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ ഓടിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുറമെ, പ്രമുഖ നിര്‍മാതാക്കളും; 2021-ല്‍ വരാനിരിക്കുന്ന മികച്ച 5 ഇലക്ട്രിക് സ്‌കൂട്ടറുകള്‍

100 കിലോമീറ്ററാണ് പരമാവധി വേഗത. എല്‍ഇഡി ഹെഡാലാമ്പ്, ടെയില്‍ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് സ്റ്റാര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, അലുമിനിയം അലോയ് വീലുകള്‍, യുഎസ്ബി ചാര്‍ജിംഗ് ഔട്ട്ലെറ്റ് തുടങ്ങിയ സവിശേഷതകള്‍ ഇതിന് ലഭിക്കും.

Most Read Articles

Malayalam
English summary
Hero eMaestro To Suzuki Burgman Electric; Top 5 Upcoming Electric Scooters In 2021 In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X