Just In
- 1 hr ago ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- 1 hr ago സമ്പാദിക്കുന്ന കാശ് പെട്രോളടിച്ച് കളയണോ? 516 കി.മീ. റേഞ്ചുള്ള പുത്തൻ ഇലക്ട്രിക് കാറുമായി ജർമൻ കമ്പനി
- 2 hrs ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 2 hrs ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
Don't Miss
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഹീറോ
കൊവിഡ് -19 നെ നേരിടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹാൻഡ് സാനിറ്റൈസറുകളുടെ നിർമ്മാണവും വിതരണവും ആരംഭിച്ചതായി ചെന്നൈ ആസ്ഥാനമായുള്ള മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.
കമ്പനി സാനിറ്റൈസറുകൾ മെഡിക്കൽ ഓഫീസർമാർക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യാൻ തുടങ്ങി. പുതിയ സംരംഭത്തിന്റെ ഭാഗമായി ഹീറോ ഇതിനകം 5,000 ലിറ്റർ ഹാൻഡ് സാനിറ്റൈസർ വിതരണം ചെയ്തു.
വളരെ തിരക്കോടെ വാഹനങ്ങൾ നിർമ്മിച്ചിരുന്ന കമ്പനിയുടെ ഉൽപാദന കേന്ദ്രങ്ങളിലാണ് സാനിറ്റൈസറുകളുടെ നിർമ്മാണവും പാക്കിംഗും നിലവിൽ നടക്കുന്നത്.
MOST READ: കൊവിഡ്-19 പരിശോധനയ്ക്കായി തിരംഗ പദ്ധതിയുമായി കേരളം
ഹീറോ അതിന്റെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിന്നും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡിവിഷനിൽ നിന്നും തിരഞ്ഞെടുത്ത ജീവനക്കാരെ സാനിറ്റൈസറുകളുടെ നിർമ്മാണത്തിലും വിതരണത്തിലും ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഈ പ്രക്രിയകളിൽ നടപ്പാക്കുന്നുണ്ടെന്നും അറിയിച്ചു അധികൃതർ അറിയിച്ചു.
രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനായി 60 ഫസ്റ്റ് റെസ്പോണ്ടർ മൊബൈൽ ആംബുലൻസുകളും കമ്പനി സർക്കാരിന് ഉടൻ കൈമാറും.
MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ
കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രാജ്യമെമ്പാടുമുള്ള വിവിധ സേനകൾക്ക് രണ്ടായിരത്തിലധികം മോട്ടോർ സൈക്കിളുകൾ ഹീറോ സംഭാവന ചെയ്തിട്ടുണ്ട്.
ഹീറോയുടെ ഉൽപാദന കേന്ദ്രങ്ങളിലെ കാന്റീൻ അടുക്കളകളും, മറ്റ് സൗകര്യങ്ങളും ചുറ്റുമുള്ള നിരാലംബരായ പ്രദേശവാസികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്നു.
MOST READ: ലോക്ക്ഡൗൺ കാലയളവിൽ രോഗിക്ക് മരുന്ന് എത്തിക്കാൻ പൊലീസുകാരൻ സഞ്ചരിച്ചത് 864 കിലോമീറ്റർ
ഡൽഹി-NCR മേഖല, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കും ദിവസ വേതന തൊഴിലാളികൾക്കും ഭവനരഹിതരായ കുടുംബങ്ങൾക്കും പ്രതിദിനം 15 ലക്ഷത്തിലധികം ഭക്ഷണം കമ്പനി വിതരണം ചെയ്യുന്നു.
രാജസ്ഥാൻ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ഡൽഹിയിലും 6,000 റേഷൻ കിറ്റുകൾ ഹീറോ മോട്ടോകോർപ്പ് വിതരണം ചെയ്തു. ഭാവിയിലേക്ക് പല മുൻകൂർ പദ്ധതികളും ഹീറോ ആവിഷ്കരിക്കുന്നുണ്ട്.
MOST READ: ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് ടൊയോട്ട കാറുകൾ
ഇന്ത്യയിൽ വ്യാപിക്കാൻ തുടങ്ങിയ കൊവിഡ് -19 വൈറസിനെതിരായ പോരാട്ടത്തിന് ഹീറോ ഗ്രൂപ്പ് 100 കോടി രൂപ ധനസഹായവും നൽകിയിരുന്നു. ഇതിൽ 50 കോടി രൂപ PM CARES ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്, ബാക്കി 50 കോടി രൂപ മറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ചെലവഴിക്കുന്നു.
ഹീറോ ഗ്രൂപ്പ് നടത്തുന്ന ഹരിയാനയിലെ ധരുഹേരയിലെ BML മുഞ്ജൽ സർവകലാശാല 2,000 ബെഡ് ഹോസ്റ്റൽ പ്രാദേശിക ആരോഗ്യ വകുപ്പിന് ഐസൊലേഷനും ചികിത്സാ വാർഡുകളായും ഉപയോഗിക്കാൻ വാഗ്ദാനം ചെയ്തതായും കമ്പനി അറിയിച്ചു.