എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

ബി‌എസ് VI കംപ്ലയിന്റ് എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S എന്നിവ ഉടൻ പുറത്തിറക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് സ്ഥിരീകരിച്ചു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

കമ്പനിയുടെ അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്സ്പൾസ് 200 -ൽ അരങ്ങേറ്റം കുറിച്ച അതേ ഫ്യുവൽ ഇഞ്ചക്റ്റഡ് ബി‌എസ് VI എഞ്ചിനാണ് ഇരു മോട്ടോർസൈക്കിളുകൾക്കും കരുത്ത് പകരുന്നത്.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

200 T വാസ്തവത്തിൽ, എക്സ്പൾസിന്റെ സിറ്റി ടൂറിംഗ് പതിപ്പാണ്. ഹീറോ ഈ 'T' ബാഡ്ജ് പതിപ്പ് ബി‌എസ് VI മാനദണ്ഡങ്ങളിലേക്ക് പരിഷ്കരിക്കുന്നതിന് അധികം താമസമുണ്ടാവില്ല. ഹീറോ എക്‌സ്ട്രീം 200 S കമ്പനിയുടെ എക്‌സ്ട്രീം 200 R സ്ട്രീറ്റിന്റെ നേക്കഡ് സ്‌പോർട് പതിപ്പാണ്.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

ബി‌എസ് VI മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പരിവർത്തനത്തിൽ എക്‌സ്‌പൾസ് 200 ന് കുറച്ച് കരുത്തും ടോർക്കും നഷ്ടപ്പെട്ടതായി ഞങ്ങൾ അടുത്തിടെ റിപ്പോർട്ടുചെയ്‌തിരുന്നു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

ഈ പ്രക്രിയയിൽ വാഹനത്തിന് ഒരു ഓയിൽ കൂളറും മൂന്ന് കിലോ ഭാരം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S എന്നിവയിലെ ബി‌എസ് VI മോട്ടോറുകൾ എക്‌സ്‌പൾസ് 200 ന്റെ എഞ്ചിനു തുല്യമായ 17.8 bhp കരുത്തും 16.4 Nm torque എന്നിവ ഉത്പാദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

ബി‌എസ് VI ലേക്കുള്ള പരിവർത്തനത്തിൽ‌ ബൈക്കുകൾ‌ക്ക് അൽപ്പം ഭാരം കൂടാൻ സാധ്യതയുണ്ട്. കൂടാതെ എക്സ്പൾസ് 200 -ൽ സംഭവിച്ചതു പോലെ വാഹനങ്ങളുടെ കരുത്തിനൊപ്പം മൊത്തത്തിലുള്ള പ്രകടനത്തെയും പരിഷ്കരണം സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്ക്ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ ഇതിനെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ഞങ്ങൾ സ്ഥിരീകരിക്കാം.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

രാജ്യവ്യാപകമായി ലോക്ക്ഡൗണിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുമ്പോൾ, ഒരു ലോഞ്ചിംഗ് ഇവന്റ് നടത്തുന്നതിന് പകരം ബി‌എസ് VI എക്സ്പൾസ് 200 ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹീറോ ഈ മാറ്റം വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S മോഡലുകളുടെ ബി‌എസ് VI പതിപ്പുകൾ ഉടൻ പുറത്തിറക്കും എന്ന് ഹീറോ

വിലകൾ മോഡലുകളുടെ ഔദ്യോഗിക വെളിപ്പെടുത്തലിന് സേഷം പ്രതീക്ഷിക്കാം. എക്‌സ്‌പൾസ് 200 T, എക്‌സ്ട്രീം 200 S ബി‌എസ് VI എന്നിവയും താമസിയാതെ വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Hero motocorp to launch BS6 versions of Xpulse 200T and Xtreme 200S. Read more Malayalam.
Story first published: Wednesday, April 8, 2020, 21:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X