Just In
- 19 hrs ago
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- 22 hrs ago
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- 1 day ago
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
- 1 day ago
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
Don't Miss
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- News
'ഹൃദയവേദനയോടെ..രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ..?;സഹോദരന്റെ ബിജെപി പ്രവേശനത്തിൽ പന്തളം സുധാകരൻ
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡേർട്ട് ബൈക്കായി രൂപം മാറിയ ഹീറോ പാഷൻ എക്സ്പ്രോ
ജനക്കൂട്ടത്തിൽ വേറിട്ടുനിൽക്കാൻ ആളുകൾ ആഗ്രഹിക്കുന്നതിനാൽ വാഹന പരിഷ്കരണം അല്ലെങ്കിൽ മോഡിഫിക്കേഷൻ നമ്മുടെ രാജ്യത്ത് ഒരു സാധാരണ കാര്യമാണ്.

ഉപഭോക്താക്കളുടെ ബജറ്റിനും ആവശ്യങ്ങൾക്കും അനുസരിച്ച് മോട്ടോർ സൈക്കിളോ കാറുകളോ പരിഷ്കരിക്കുന്ന നിരവധി മോഡിഫിക്കേഷൻ ഷോപ്പുകൾ ഉണ്ട്.

അത്തരത്തിൽ ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസൃതമായി രൂപകൽപ്പന ചെയ്ത ഒരു ഓഫ്-റോഡിംഗ് ഡേർട്ട് ബൈക്ക് നമുക്ക് പരിചയപ്പെടാം. അടിസ്ഥാനപരമായി ഒരു ഹീറോ പാഷൻ എക്സ്പ്രോയിലാണ് ഈ പരിഷ്കരണം നടത്തിയിരിക്കുന്നത്.
MOST READ: 30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

വാമ്പ്വീഡിയോ പ്രസിദ്ധീകരിച്ച ഒരു വീഡിയോ പ്രകാരം, ബിറ്റു ബൈക്ക് മോഡിഫിക്കേഷൻ തങ്ങളുടെ ഉപഭോക്താവിന്റെ ആഗ്രഹം സാധ്യമാക്കി.

പരിഷ്കരണ പ്രോജക്റ്റിനായി ഉപഭോക്താവ് ഷോറൂമിൽ നിന്ന് നേരിട്ട് മോട്ടോർസൈക്കിൾ എത്തിക്കുകയായിരുന്നു. എന്നിരുന്നാലും, മോട്ടോർ സൈക്കിൾ മോഡിഫിക്കേഷൻ പദ്ധതിക്ക് ഉപഭോക്താവിന് 80,000 രൂപയോളം ചെലവായി.

ചിത്രങ്ങളിൽ കാണുന്നത് പോലെ, മോട്ടോർസൈക്കിളിന് ഒരു പൂർണ്ണ കസ്റ്റം പെയിന്റ്, മറ്റൊരു ടാങ്ക്, ഒരു ചെറിയ സീറ്റ്, കസ്റ്റം ഫെൻഡറുകൾ, ഡിജിറ്റൽ സ്പീഡോമീറ്റർ, നോബി ടയറുകൾ, സ്പോക്ക് വീലുകൾ, ഉയരമുള്ള ഫ്രണ്ട് സസ്പെൻഷൻ എന്നിവ ലഭിക്കുന്നു. വശത്ത് ഒരു 'ഹോണ്ട ക്ലാസിക് 9' ബാഡ്ജും ഒരു കസ്റ്റം എക്സ്ഹോസ്റ്റിനൊപ്പം പൂർണ്ണ ബ്ലാക്ക്ഔട്ട് എഞ്ചിനും ലഭിക്കുന്നു.

ഹീറോ പാഷൻ എക്സ്പ്രോ ബിഎസ് IV 109.15 സിസി എയർ കൂൾഡ് എഞ്ചിനാണ് ഈ മോഡിഫൈഡ് മോട്ടോർസൈക്കിളിന്റെ ഹൃദയം. 7500 rpm -ൽ 9.4 bhp കരുത്തും 9 Nm torque ഉം യൂണിറ്റ് പുറപ്പെടുവിക്കുന്നു.
MOST READ: ഇനി വയർലെസ് മൊബൈൽ ചാർജറും, വിറ്റാര ബ്രെസയ്ക്ക് പുത്തൻ ആക്സസറികളുമായി മാരുതി

ഇത് നാല് സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ഇണചേരുന്നു. കൂടാതെ വാഹനത്തിന് ഒരു മൾട്ടി പ്ലേറ്റ് വെറ്റ് ക്ലച്ചും ലഭിക്കുന്നു.

സമീപകാലത്തെ മറ്റ് ഓട്ടോ വാർത്തകളിൽ, ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിൽ എക്സ്ട്രീം 160R അവതരിപ്പിച്ചു. ഫ്രണ്ട് ഡിസ്ക്, ഡബിൾ ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്.
MOST READ: ആറ്റം ക്വാഡ്രിസൈക്കിൾ; ഫീച്ചറുകൾ വെളിപ്പെടുത്തുന്ന ടീസർ വീഡിയോ പുറത്തുവിട്ട് മഹീന്ദ്ര

ഹീറോ എക്സ്ട്രീം 160R ഫ്രണ്ട് ഡിസ്ക് വേരിയൻറ് 99,950 രൂപയും ടോപ്പ് സ്പെക്ക് 'ഡബിൾ ഡിസ്ക്' വേരിയന്റിന് 1.03 ലക്ഷം രൂപ വിലയും ലഭ്യമാണ്.

163 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 8500 rpm -ൽ 15 bhp കരുത്തും 6500 rpm -ൽ 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
മികച്ച പ്രകടനവും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന ഹീറോയുടെ പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും മോട്ടോർസൈക്കിളിൽ ഉണ്ട്. 4.7 സെക്കൻഡിനുള്ളിൽ 0 - 60 കിലോമീറ്റർ വേഗത കൈവരിക്കാൻ എക്സ്ട്രീം 160 R -ന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.