ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രാധാന്യം നല്‍കി തുടങ്ങി. അടുത്തിടെ ജിഎസ്ടിയില്‍ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില, ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം ഇതൊക്കെ പ്രായോഗിക പ്രശ്‌നങ്ങള്‍ തന്നെയാണ്. പല നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക്ക് പതിപ്പുകളെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

പക്ഷേ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് അവരുടെ സ്‌പ്ലെന്‍ഡര്‍ പ്രോ -യെ ഇലക്ട്രിക്ക് പതിപ്പിലേക്ക് ഉയര്‍ത്താനേ ഹൈബ്രിഡിലേക്ക് മാറ്റാനോ ഉദ്ദേശമില്ല. എന്നാല്‍ ഈ ബൈക്കിന്റെ എഞ്ചിന്‍ ഹൈബ്രിഡ് ആക്കിയാലോ!.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

ക്രിയേറ്റീവ് സയന്‍സ് എന്നൊരു യുട്യൂബ് ചാനലാണ് അത്തരത്തിലൊരു വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വാഹന പ്രേമികളുടെ ഇടയില്‍ ആ വീഡിയോയ്ക്ക് ഏറെ പ്രാധാന്യവും ലഭിച്ചിട്ടുണ്ട്. ബൈക്കിനെ എങ്ങനെ ഹൈബ്രിഡ് ആക്കി മാറ്റി എന്നതിന്റെ പൂര്‍ണ്ണമായ വിവരം യുട്യൂബ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

മോഡിഫൈ ചെയ്ത ബൈക്ക് പെട്രോളിലും, ഇലക്ട്രിക്കിലും പ്രവര്‍ത്തിക്കും. പിന്നിലും, പിന്നിലെ സീറ്റിന് അടിയിലുമായിട്ടാണ് കൂടുതലും മാറ്റങ്ങള്‍ ബൈക്കില്‍ വരുത്തിയിരിക്കുന്നത്. ബൈക്കില്‍ നേരത്തെ ഉണ്ടായിരുന്ന പിന്നിലെ ടയര്‍ മാറ്റി, പകരം 17 ഇഞ്ചിന്റെ പുതിയ ടയര്‍ ഘടിപ്പിച്ചു.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

സ്റ്റോക്ക് യൂണിറ്റിനെക്കാള്‍ ടയര്‍ വലുതായതിനാല്‍, പിന്നിലെ ഫോര്‍ക്ക് മാറ്റി. പകരം ഹോണ്ട ഷൈനിലെ വലിയ ഫോര്‍ക്ക് ഘടിപ്പിച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. പുതിയൊരു ബാറ്ററി ബൈക്കില്‍ ഘടിപ്പിച്ചതാണ് ഏറ്റവും പ്രയാസകരമായ സംഗതിയെന്ന് വിഡിയോയില്‍ യുവാവ് പറഞ്ഞുവെയ്ക്കുന്നു.

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

ബാറ്ററി ഘടിപ്പിക്കുന്നതിനായി പിന്നിലെ സീറ്റ് മുഴുവാനായും മാറ്റി. അതിനൊപ്പം പിന്നിലെ ഫ്രെയിം ഘടനയിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. 72v, 30 amp ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കില്‍ ഘടിപ്പിച്ചത്. ഒറ്റ ചാര്‍ജില്‍ 90-100 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.

Most Read: കാത്തിരുന്നു മുഷിയേണ്ട; ജാവ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഡെലിവറി എസ്റ്റിമേറ്റര്‍

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

സ്റ്റീല്‍ ബോക്‌സ് ഉപയോഗിച്ച് പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ബാറ്ററി മറച്ച ശേഷം ഇരിക്കുന്നതിനായി അതിന്റെ മുകളിലായി സീറ്റ് ഘടിപ്പിച്ചിരിക്കുന്നതായും കാണാം. സ്റ്റോക്ക് എയര്‍ ഫില്‍ട്ടര്‍ നീക്കം ചെയ്ത ശേഷം ആ സ്ഥലത്ത്, ഇലക്ട്രിക് എഞ്ചിനുള്ള കണ്‍ട്രോളര്‍ ഇന്‍സ്റ്റാള്‍ ചെയ്തു.

Most Read: എര്‍ട്ടിഗയില്‍ നിന്നും XL6 നെ വ്യത്യസ്തമാക്കുന്നത് എന്തെല്ലാം

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

സ്റ്റോക്ക് എയര്‍ ഫില്‍ട്ടറിന് പകരമായി, എച്ച്പിയുടെ എയര്‍ ഫില്‍ട്ടര്‍ ബൈക്കില്‍ ഉള്‍പ്പെടുത്തി. വലത് വശത്തെ ഹാന്‍ഡില്‍ബാറില്‍ ഇലക്ട്രിക്ക് മോട്ടോറിനായി പ്രത്യേക ഓണ്‍ / ഓഫ് സ്വിച്ചുകളും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതായി വിഡിയോയില്‍ കാണാന്‍ സാധിക്കും. ബാക്കിയുള്ള ഭാഗത്തായി ബൈക്കിന്റെ ആക്‌സിലേറ്ററും, ബാറ്ററിയുടെ വോള്‍ട്ടേജ് കാണിക്കുന്ന ഡിസ്പ്ലേയും നല്‍കിയിരിക്കുന്നു.

Most Read: റിവോള്‍ട്ട് RV400 ഒഗസ്റ്റ് 28 -ന് വിപണിയില്‍ എത്തും

ഹൈബ്രിഡ് ഇലക്ട്രിക്ക് പതിപ്പായി മാറിയ ഹീറോ സ്‌പ്ലെന്‍ഡര്‍; വിഡിയോ

ഇതിന്റെ ഉപകാരപ്രദമായ മറ്റൊരു ഫീച്ചറായി വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്, ബൈക്ക് പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലിഥിയം അയണ്‍ ബാറ്ററി ഓട്ടോമാറ്റിക്കായി റീചാര്‍ജ് ആകും എന്നതാണ്. എന്നാല്‍ ഒറ്റനോട്ടത്തില്‍, ഇത് ഒരു ഹൈബ്രിഡ് ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളായി തിരിച്ചറിയാന്‍ പ്രയാസമാണ്.

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പയുള്ള ഹീറോയുടെ ബൈക്കാണ് സ്‌പ്ലെന്‍ഡര്‍. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ മോഡല്‍ പല ഘട്ടങ്ങളില്‍ വിവിധ മാറ്റങ്ങള്‍ക്കും വിധേയമായി. മൈലേജിന്റെ കാര്യത്തിലും അത്ര പിന്നിലല്ല ഹിറോയുടെ ഈ മോഡല്‍.

Source: Creative Science/YouTube

Most Read Articles

Malayalam
English summary
Hero splendor hybrid electric bike explained on video. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X